ശുദ്ധീകരണ സ്ഥലത്ത് ദൈവത്തിന്റെ പ്രവര്‍ത്തിയെ കുറിച്ചറിയാമോ?

“കര്‍ത്താവിന്റെ മോക്ഷത്തെ നിശബ്ദമായി കാത്തിരിക്കുന്നത് ഉത്തമമാണ്” (വിലാപങ്ങള്‍ 3:26)

അനവധിയായ പീഡനങ്ങള്‍ സഹിച്ചുകൊണ്ടു ആത്മാവ് ശുദ്ധീകരണ സ്ഥലത്ത് കൂടി കടന്ന് പോകുന്നു. ദൈവത്തിന്റെ ഗുണഗണങ്ങള്‍ ഉണര്‍ന്ന്, ആത്മാവിന്റെയുള്ളിലെ ഇരുട്ടുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. ആത്മവാകട്ടെ തന്റെയുള്ളിലെ സ്വഭാവികമായ ഇരുട്ടിനെ ദൈവീക ഗുണങ്ങള്‍ ആക്രമിക്കുന്നതായി കണ്ട്, ആത്മാവിലെ ദാരിദ്ര്യവും, പിശുക്കും, പകയും ദൈവീക നന്മയും, ഗുണങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അവസാനം, ദൈവീക ശക്തിയുടെ തീനാളം ആത്മാവിനെ ശുദ്ധീകരിക്കുന്നതില്‍ വിജയിക്കുന്നു, ആത്മാവിനെ പരിവര്‍ത്തനം ചെയ്യുന്നതിനൊപ്പം, അതിനെ പോഷിപ്പിക്കുകയും, മഹത്വപ്പെടുത്തുകയും, സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ഇത് ദൈവത്തിന്റെ മഹത്തായ ഒരു പ്രവര്‍ത്തിയാണ്- ശുദ്ധീകരണ സ്ഥലത്തെ പ്രവര്‍ത്തനം. ദൈവം നിശബ്ദതയിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്, സൃഷ്ടികളുടെ നിശബ്ദതയില്‍, സത്യത്തിന്റെ നിശബ്ദതയില്‍, പരിപൂര്‍ണ്ണ വിശ്വാസത്തിന്റെ നിശബ്ദതയില്‍. ഈ നിശബ്ദതകളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് നമുക്ക് ഒരു നിമിഷം ധ്യാനിക്കാം.

“വിശ്വാസത്തിന്റെ നിശബ്ദത: നമുക്ക് ദൈവത്തെ ശരിക്കും അറിയാമെങ്കില്‍ ഒന്നിനും നമ്മെ ബുദ്ധിമുട്ടിക്കുന്നതിന് സാധ്യമല്ല. തങ്ങളുടെ വിധിദിവസം പരിശുദ്ധ ആത്മാക്കള്‍ക്ക് അഭൌമമായ ഒരു തിളക്കം ലഭിക്കുന്നു, ഇത് ദൈവത്തില്‍ നിന്നാണെന്ന് അവര്‍ക്കറിയാം. ഇപ്രകാരമുള്ള യോജിച്ച അനുപാതത്തില്‍ വിശ്വസിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ നാമും അനുഗ്രഹീതരാകും”: കുരിശിന്റെ വിശുദ്ധ ജോണ്‍.

വിചിന്തനം: കുരിശിന്റെ വിശുദ്ധ ജോണ്‍ പറഞ്ഞതിന്‍ പ്രകാരമുള്ള നിശബ്ദതകളെ കുറിച്ച് ധ്യാനിക്കുകയും അവയെ ഭാവനയില്‍ കാണുകയും ചെയ്യാം.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles