ആത്മാവിന്റെ രക്ഷക്കായി നാം സ്വയം അഗ്നിശുദ്ധി വരുത്തുക

“കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങി കഴിഞ്ഞു” (വെളിപാട് 19:7)

നരകത്തിനും സ്വര്‍ഗ്ഗത്തിനും ഇടക്കുള്ള അവസ്ഥയിലായിരിക്കുന്ന ആത്മാക്കള്‍ വെറുമൊരു താല്‍ക്കാലിക കരുതലില്‍ അല്ല, മറിച്ച് ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ട അവസ്ഥയിലോ അല്ലെങ്കില്‍ പ്രത്യേക തരത്തിലുള്ള പരമാനന്ദമനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലോ ആയിരിക്കും. ഒരുപക്ഷേ നമ്മള്‍ വിചാരിക്കുന്ന പോലെ ഭൂരിഭാഗം ആളുകളുടേയും അസ്തിത്വത്തിന്റെ അഗാധങ്ങളില്‍ സത്യത്തിനു വേണ്ടിയും, സ്നേഹത്തിനു വേണ്ടിയും, ദൈവത്തിനോടുമുള്ള ആഗ്രഹത്തിന്റെ ഒരു അന്തര്‍ധാര തുറന്നിരിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ചില അവസരങ്ങളില്‍ തിന്മയുമായുള്ള സന്ധി ഇതിനെയെല്ലാം മറക്കുന്നു. നമ്മുടെ വിശുദ്ധി മാലിന്യം കൊണ്ട് മൂടപ്പെടുന്നു, എന്നിരുന്നാലും ഇവയെല്ലാം ആത്മാവില്‍ കുടികൊള്ളുന്നതാകയാല്‍ വിശുദ്ധിക്ക് വേണ്ടിയുള്ള ആഗ്രഹം ഉള്ളില്‍ തുടരുകയും ചിലപ്പോഴൊക്കെ പുറത്തേക്ക് വരികയും ചെയ്യുന്നു.

ഇത്തരം വ്യക്തികള്‍ അന്തിമവിധിക്കായി വരുമ്പോള്‍ എന്തു സംഭവിക്കുന്നു? ജീവിതകാലമത്രയും അവര്‍ വാരികൂട്ടിയ അശുദ്ധി കാര്യമായി മാറുമോ? പിന്നെ എന്ത് സംഭവിക്കും? ഇപ്പറഞ്ഞതില്‍ എപ്രകാരമാണെങ്കിലും നമ്മുടെ മോക്ഷം പല രൂപവും എടുക്കാം എന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്. നമ്മളില്‍ അടിഞ്ഞുകൂടിയിട്ടുള്ളതില്‍ ചിലത് കത്തിയെരിഞ്ഞു ഇല്ലാതാകും. നമ്മുടെ രക്ഷക്കായി നാം സ്വയം അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്, അങ്ങിനെ നമുക്ക് പൂര്‍ണ്ണമായും ദൈവത്തെ സ്വീകരിക്കുവാനും പരമമായ വിവാഹ വിരുന്നിന്റെ മേശയില്‍ നമുക്കായുള്ള സ്ഥലത്ത് ഇരിക്കുവാനും അര്‍ഹത ലഭിക്കുന്നു”

(ബെനഡിക്റ്റ് പതിന്നാറാമന്‍ മാര്‍പാപ്പാ,

വിചിന്തനം:

നന്മപ്രവര്‍ത്തികള്‍ ചെയ്യുന്നത് വഴി നമ്മിലെ തിന്മകളെ അഗ്നിക്കിരയാക്കി വിശുദ്ധീകരിക്കുക.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles