ശുദ്ധീകരണാത്മാക്കള്‍ വഴി ലഭിച്ച മൂന്ന് അത്ഭുതങ്ങള്‍

കാന്‍സര്‍ രോഗം സുഖപ്പെടുന്നു

വിശുദ്ധ ജൊവാന്ന ഡി മെന്റ്‌സ് എപ്രകാരമാണ് അവളുടെ രോഗസൗഖ്യത്തെക്കുറിച്ചു വിവരിക്കുന്നത് എന്നു കേള്‍ക്കാം. കാലില്‍ കാന്‍സര്‍ രോഗം മൂലമുണ്ടായിരുന്ന മുഴ അവള്‍ക്ക് വലിയ വേദനയ്ക്കും ദുഖത്തിനും കാരണമായി. ശുദ്ധീകരണാത്മാക്കളുടെ ശക്തിയെക്കുറിച്ചു കേട്ടിട്ടുള്ളത് ഓര്‍മ്മിച്ചുകൊണ്ട് തന്റെ പ്രതീക്ഷ അവരില്‍ പൂര്‍ണ്ണമായി അര്‍പ്പിക്കാനും ആത്മാക്കള്‍ക്കായി കുര്‍ബാന ചൊല്ലിക്കാനും അവള്‍ തയ്യാറായി. താന്‍ സൗഖ്യം പ്രാപിച്ചാല്‍ അത് പ്രസിദ്ധം ചെയ്യും എന്നും അവള്‍ പ്രതിജ്ഞചെയ്തു. കാരണം അവ ളുടെ കാലിലെ നീരും തുടര്‍ന്ന് മുഴയും കാന്‍സര്‍ രോഗത്തെയും അപ്രത്യക്ഷമായി!

കൊള്ളക്കാരില്‍നിന്നു രക്ഷ

തീക്ഷണമതിയായ മിഷനറി ലൂയിസ് മനാസി എന്ന വൈദികന് ശുദ്ധീകരണാത്മാക്കളോട് വലിയ ഭക്തിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം വളരെ അപകടകരമായ ഒരു യാത്രയ്ക്ക് പുറപ്പെടുന്നതിനുമുന്‍പ്, വരാന്‍ സാധ്യതയുള്ള അപകടം മുന്നില്‍കണ്ട് വളരെ പ്രത്യാശയോടെ തന്റെ സംരക്ഷണത്തിനായി ആത്മാക്കളോടു പ്രാര്‍ത്ഥിച്ചു.

തീര്‍ത്തും വിജനമായ ഒരു മണലാരണ്യത്തിന്റെ നടു വിലുള്ള റോഡിടെയാണ് അദ്ദേഹത്തിനു പോകേണ്ടിയിരുന്നത്. അവിടെ ധാരാളം കൊള്ളക്കാരുണ്ട് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ആത്മാക്കള്‍ക്കുവേണ്ടി ജപമാല ചൊല്ലിക്കൊണ്ട് യാത്ര തുടര്‍ന്ന അദ്ദേഹം കണ്ടത് , തനിക്കു ചുറ്റും അനേകം ആത്മാക്കള്‍ അംഗരക്ഷകരെപ്പോലെ അണിനിരന്നിരിക്കുന്നതാണ്. അത് അദ്ദേഹത്തെ ഒട്ടും ആശ്ചര്യപ്പെടുത്തിയില്ല . കാരണം , അവരുടെ സാന്നിദ്ധ്യവും സംരക്ഷണവും അദ്ദേഹത്തിന് ഉറപ്പായിരുന്നു. യാത്രക്കാരുടെമേല്‍ ചാടിവീണ് അക്രമിക്കാന്‍ പതിയിരിക്കുന്ന കൊള്ളക്കാരാല്‍ വലയംചെയ്യപ്പെട്ട സമയത്താണ് ആത്മാക്കളുടെ സംരക്ഷണവലയം കാണപ്പെട്ടത്. അവര്‍ കൊള്ളക്കാരെ തുരത്തി, അദ്ദേഹത്തെ രക്ഷപ്പെടുത്തി. പൂര്‍ണ്ണമായും സുരക്ഷിതമായ സ്ഥലത്ത് എത്തുന്നതുവരെ ആത്മാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്

സിറോണ്‍ ടെയന്‍സിലെ പ്രിയോര്‍ അദ്ദേഹത്തിന്റെ ഒരനുഭവം പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ ഇടവകയിലെ ഒരു കുട്ടി കലശലായ ടൈഫോയിഡ് പിടിപ്പെട്ട് കിടപ്പിലായി. അവന്റെ മാതാപിതാക്കള്‍ ഏറെ ദുഖാര്‍ത്തരായി, അവനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആത്മാക്കളുടെ സംഘടനയിലെ അംഗങ്ങളോടു പറയാന്‍ തീരുമാനിച്ചു. അത് ഒരു ശനിയാഴ്ചയായിരുന്നു. കുട്ടി മരണത്തിന്റെ വാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അവസ്ഥ. എല്ലാ പ്രതിവിധികളും ഡോക്ടര്‍മാര്‍ പ്രയോഗിച്ചുനോക്കി. പക്ഷേ ഒരു പ്രയോജനവും കണ്ടില്ല. കൂടുതലായൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവര്‍ നിരാശരായി .

പ്രിയോരച്ചന്‍ വിവരിക്കുന്നു : ‘ഞാന്‍ മാത്രമാണ് പ്രതീക്ഷയുള്ള ഒരു വ്യക്തിയായി അവിടെ ഉണ്ടായിരുന്നത്. ആത്മാക്കളുടെ മദ്ധ്യസ്ഥശക്തിയില്‍ എനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. കാരണം , അവരുടെ പ്രവര്‍ത്തനത്തിന്റെ ശക്തി ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു. ഞായറാഴ്ച കൂട്ടിക്കുവേണ്ടി തീക്ഷണമായി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആത്മാക്കളുടെ സംഘത്തിലെ അംഗങ്ങളോടു പറഞ്ഞു. തിങ്കളാഴ്ച അപകടനില തരണം ചെയ്ത് കുട്ടി സൗഖ്യം പ്രാപിച്ചു.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles