വിശുദ്ധരില്‍ ദൈവികാശ്വാസവും, വിരസതയും ഇടകലര്‍ന്നിരുന്നു

ക്രിസ്ത്വനുകരണം – പുസ്തകം 2 അദ്ധ്യായം 8

ആശ്വാസങ്ങള്‍

ദൈവികാശ്വാസം ഉണ്ടെങ്കില്‍ മാനുഷികാശ്വാസമില്ലെങ്കിലും പ്രശ്‌നമില്ല. മാനുഷികവും ദൈവികവുമായ ആശ്വാസം ഇല്ലാതെ ജീവിക്കുന്നത് വലിയ കാര്യമാണ് . ദൈവത്തെ പ്രതി ഹൃദയത്തിന്റെ ശുഷ്‌കത അനുഭവിക്കുന്നതും സ്വന്തം നേട്ടങ്ങള്‍ ഗൗനിക്കാത്തതും. കൃപാവരം ലഭിക്കുമ്പോള്‍ സന്തുഷ്ടനും ഭക്തനുമാകുന്നതില്‍ വലിയ കാര്യമില്ല. അത് എല്ലാവര്‍ക്കും ഇഷ്ട്ടമാണ്. ദൈവകൃപ നമ്മെ കൊണ്ടു നടക്കുമ്പോള്‍ എല്ലാം മധുരമാണ്. സര്‍വ്വശക്തന്‍ നമ്മെ എടുത്തുകൊണ്ടു നടക്കുമ്പോള്‍ ഭാരം തോന്നാത്തതിനാല്‍ എന്തിന് ആശ്ചര്യപ്പെടുന്നു. സമുന്നതനായ നേതാവ് തന്നെ നമ്മെ നയിക്കുന്നു.

രക്തസാക്ഷിയായ വി. ലോറന്‍സിന്റെ മാതൃക

നാം എപ്പോഴും ആശ്വാസം അന്വേഷിക്കുന്നു. തന്നില്‍ നിന്ന് പുറത്തു വരാന്‍ നാം ആഗ്രഹിക്കുന്നില്ല. തന്റെ പുരോഹിതനോട് കൂടെ രക്തസാക്ഷിയായ വി. ലോറന്‍സ് ലോകത്തെ ജയിച്ചു. താന്‍ ഏറ്റവുമധികം സ്‌നേഹിച്ചിരുന്ന ദൈവത്തിന്റെ മഹാപുരോഹിതനായ സിക്‌സ്റ്റസ് പാപ്പായുടെ വേര്‍പാട് ശാന്തമായി സ്വീകരിച്ചു. സഷ്ടാവിനോടുള്ള സ്‌നേഹം കൊണ്ട് മനുഷ്യ സ്‌നേഹത്തെ ജയിച്ചു. മാനുഷികാശ്വാസത്തേക്കാള്‍ ദൈവ ഹിതം ഇഷ്ടപ്പെട്ടു. അതുപോലെ നീയും ഉറ്റസ്‌നേഹിതനെ ദൈവസ്‌നേഹത്തെ പ്രതി ഉപേക്ഷിക്കാന്‍ പഠിക്കണം. ഒരു സ്‌നേഹിതന്‍ നിന്നെ പരിത്യജിച്ചാല്‍ അത് ഗൗരവം ആക്കരുത്. നാമെല്ലാവരും അവസാനം പരസ്പരം പിരിയാനുള്ളവരാണല്ലോ എന്നോര്‍മ്മിക്കണം.

ആഴമില്ലാത്ത മാധുര്യങ്ങളല്ല, ശക്തമായ സമരങ്ങളാണ് പ്രതീക്ഷിക്കേണ്ടത്

തന്നോടുതന്നെ ദീര്‍ഘമായി സമരം ചെയ്യാതെ നന്നായി സ്വയം ജയിക്കാന്‍ പഠിക്കുകയില്ല. സ്‌നേഹം മുഴുവന്‍ ദൈവത്തിലര്‍പ്പിക്കേണ്ടതുണ്ട് . തന്നെ തന്നെ ആശ്രയിക്കുമ്പോള്‍ മാനുഷികാശ്വാസങ്ങളില്‍ എളുപ്പം വീണുപോകും. പക്ഷെ യേശുവിന്റെ ശരിയായ സ്‌നേഹിതന്‍, സുകൃതങ്ങള്‍ പരിശീലിക്കുന്നവന്‍, അത്തരം ആശ്വാസങ്ങളില്‍ വീഴുകയില്ല. ആഴമില്ലാത്ത മാധുര്യം തേടുകയില്ല, ശക്തമായ ഹൃദയാഭ്യാസങ്ങള്‍ ക്രിസ്തുവിനെ പ്രതിയുള്ള കഠിനക്ലേശങ്ങള്‍ ഇഷ്ടപ്പെടും.

വിശുദ്ധരില്‍ ആശ്വാസവും, വിരസതയും ഇടകലര്‍ന്നിരുന്നു

ദൈവം ആത്മീയാശ്വാസങ്ങള്‍ തരുമ്പോള്‍ നന്ദിപൂര്‍വ്വം സ്വീകരിക്കുക, ദൈവം തരുന്നത് നീ അര്‍ഹിക്കുന്നതു കൊണ്ടല്ല. നീ മതിമറക്കരുത്, അത്യധികം സന്തോഷിക്കരുത്, നിന്നെത്തന്നെ ആശ്രയിക്കരുത്. ദാനത്തില്‍ എളിമപ്പെടുക, ശ്രദ്ധയോടും ഭയത്തോടും കൂടെ എല്ലാം ചെയ്യണം . കാരണം ഈ സമയം കടന്നു പോകും, പ്രലോഭനം വരും. ആശ്വാസം നഷ്ടപ്പെടുമ്പോള്‍, പെട്ടെന്ന് നിരാശനാകരുത്. എളിമയോടും ക്ഷമയോടും കൂടെ സ്വര്‍ഗ്ഗീയ സന്ദര്‍ശനത്തിനായി കാത്തിരിക്കുക. കാരണം, വലിയ ആശ്വാസങ്ങള്‍ നല്കാന്‍ ദൈവത്തിന് ശക്തിയുണ്ട . ഇത് പുതിയ കാര്യമല്ല. വലിയ വിശുദ്ധരിലും, പഴയകാലത്തെ പ്രവാചകരിലും, ഈ അവസ്ഥാഭേദങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles