യേശുവിനോടു കൂടെയായിരിക്കുന്നത് മാധുര്യമൂറുന്ന പറുദീസയാണ്
ക്രിസ്ത്വനുകരണം – പുസ്തകം 2 അദ്ധ്യായം 8
യേശുവിനോടുള്ള ഉറ്റ സൗഹൃദം
യേശുവുള്ളപ്പോള്‍ എല്ലാം നന്നായിരിക്കും. ഒന്നും വിഷമമായി തോന്നുകയില്ല. യേശുവില്ലാത്തപ്പോള്‍ എല്ലാം ഭാരമാണ്. യേശു അകമേ സംഭാഷിക്കാത്തപ്പോള് ആശ്വാസങ്ങള്‍ നിസ്സാരമാണ്. യേശു ഒരു വാക്ക് ഉച്ചരിച്ചാല്‍ വലിയ ആശ്വാസം ലഭിക്കും. ഗുരു വന്നിട്ടുണ്ട് നിന്നെ വിളിക്കുന്നുവെന്ന് മറിയം മഗ്ദലനയോട് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ടിരുന്ന സ്ഥലത്ത് നിന്ന് അവള് ഉടനെ എഴുന്നേറ്റില്ലേ? കണ്ണുനീരില്‍ നിന്നും അരൂപിയുടെ സന്തോഷത്തിലേക്ക് യേശു വിളിക്കുന്ന സമയം ഭാഗ്യപൂര്ണ്ണമാണ്. യേശുവില്ലാത്തത് എത അസഹ്യവും കഠിനവുമാണ്, യേ വിന് പുറമെ എന്തെങ്കിലും ആഗ്രഹിക്കുന്നത് എന്ന അരോചകവും വ്യര്‍ത്ഥവുമാണ്. അത് ലോകം മുഴുവനും നഷ്ടപ്പെടുന്നതിലും കഷ്ടമാണ്.
യേശു സകല സമ്പത്തും നല്കുന്നു
യേശുവില്ലെങ്കില്‍ ലോകത്തിന് എന്തുനല്കാന് കഴിയും. യേശുവില്ലാത്തത് വേദന നിറഞ്ഞ നരകമാണ് . യേശുവിനോടു കൂടെയായിക്കുന്നത് മാധുര്യമൂറുന്ന പറുദീസയാണ്. യേശു നിന്റെ കൂടെയാണെങ്കില്‍ ഒരു ശത്രുവിനും നിന്നെ ദ്രോഹക്കാനാവില്ല . യേശുവിനെ കണ്ടെത്തുന്നവന് വലിയ നിധി കണ്ടെത്തുന്നു, എല്ലാ നന്മയിലും വലിയ നന്മ തന്നെ. യേശു നഷ്ടപ്പെടുമ്പോള്‍ വളരെ വലിയ നഷ്ടമുണ്ടാകുന്നു. ലോകം മുഴുവന്‍ നഷ്ടപ്പെടുന്നതിലും വലിയ നഷ്ടം . യേശുവില്ലാതെ ജീവിക്കുന്നവന് പരമദരിദ്രനാണ് . യേശുവുമായി നല്ല ബന്ധം പുലത്തുന്നവന് ഏറ്റം വലിയ സമ്പന്നനാണ്.
യേശുവിനെ എല്ലാറ്റിനുമുപരി സ്നേഹിക്കണം
യേശുവിനോട് സംഭാഷിക്കാന് അറിയാവുന്ന വലിയ പാടവമാണ്. യേശുവിനെ സ്വന്തമാക്കുന്നത്് വലിയ ബുദ്ധിയാണ്. നീ താഴ്മയുള്ളവനും ശാന്തനുമാണെങ്കില്‍ യേശു നിന്നോടൊത്തുണ്ടാകും . ഭക്തനും സൗമ്യനുമാണെങ്കില്‍ യേശു നിന്നോടൊത്തുണ്ടാകും. ഭക്തനും സൗമ്യനുമാണെങ്കില്‍ യേശു കൂടെ വസിക്കും. നീ ബാഹ്യകാര്യങ്ങളില്‍ വ്യാപൃതനായാല്‍ യേശുവിനെ ഓടിച്ചുവിടും, കൃപ നഷ്ടപ്പെടുത്തും . യേശുവിനെ അകറ്റിയാല്‍ , നഷ്ടപ്പെടുത്തിയാല്‍ ആരുടെയടുത്ത് പോകും. ഏതു മിത്രമാണുള്ളത് ? മിത്രമില്ലാതെ നന്നായി ജീവിക്കാനാവില്ല . യേശു നിന്റെ ഏറ്റം വലിയ സ്നേഹിതനല്ലെങ്കില്‍ നീ വളരെയേറെ ദുഃഖിതനും , ദുരിതപൂര്ണ്ണനുമായിരിക്കും. വേറെ ആരിലെങ്കിലും ആശ്രയിക്കയും സന്തോഷിക്കുകയുമാണെങ്കില് നീ വിഡ്ഢിയാണ്. യേശുവിനെ വേദനിപ്പിക്കുന്നതിലും ഭേദം ലോകം മുഴുവനും നിന്നെ എതിര്‍ക്കുന്നതാണ് . യേശു എല്ലാവരിലും വലിയ സ്നേഹിതനാകട്ടെ, ഏക ഉറ്റമിത്രം.
എല്ലാവരേയും യേശുവിനെ പ്രതി സ്നേഹിക്കണം
യേശുവിനെ പ്രതി യേശുവിനെ സ്നേഹിക്കണം , എല്ലാരേയും യേശുവിനെ പ്രതിയും. യേശുക്രിസ്തു എല്ലാറ്റിലുമുപരി സ്നേഹിക്കപ്പെടണം, അവിടുന്ന് മാത്രമാണ് എല്ലാ സ്നേഹിതരേയുംകാള് നല്ലവനും വിശ്വസ്തനും. അവനെ പ്രതിയും, അവനിലും മിത്രങ്ങളേയും ശത്രുക്കളേയും സ്നേഹിക്കണം. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണ . എല്ലാവരും അവിടുത്തെ അറിയാനും സ്നേഹിക്കാനും. നീ പ്രത്യേകമായി പ്രശംസിക്കപ്പെടാനും , സ്നേഹിക്കപ്പെടാനും ഒരിക്കലും ആഗ്രഹിക്കരുത്. അത് ദൈവത്തിന് മാത്രമുള്ളതാണ്. അവിടുത്തെ പോലെ ആരുമില്ല. ആരെങ്കിലും നിന്നെ അവരുടെ ഹൃദയത്തില്‍ പൂജിക്കാനാഗ്രഹിക്കരുത്. ആരോടെങ്കിലുമുള്ള സ്നേഹം കൊണ്ട് ഹൃദയം നിറക്കരുത്. യേശു നിന്നിലുണ്ടാകട്ടെ, എല്ലാ നല്ല മനുഷ്യരിലും.