മരിയഭക്തിയെ വിമര്‍ശിക്കുന്നവരെയും സംശയിക്കുന്നവരെയും കുറിച്ച് വി. ലൂയി ഡി മോണ്‍ഫോര്‍ട്ട്
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി – 26
അഹങ്കാരികളായ പണ്ഡിതരാണ്, ഇക്കൂട്ടര്‍. എടുത്തുചാട്ടക്കാരും സ്വയം പര്യാപ്തരെന്ന് അഭിമാനിക്കുന്ന ഇവര്‍ക്കുമുണ്ട്, മാതാവിന്റെ ബഹുമാനത്തിനായി ചില ഭക്തകൃത്യങ്ങള്‍. എന്നാല്‍, സാധാരണക്കാര്‍ നിഷ്‌കളങ്കഹൃദയത്തോടും തീവ്രഭക്തിയോടും കൂടി ചെയ്യുന്ന ഭക്തകൃത്യങ്ങളെല്ലാം അവര്‍ ദോഷൈകദൃഷ്ടിയോടെ നിരൂപണം ചെയ്യും. അവയൊന്നും അവരുടെ ചിന്താഗതിക്ക് അനുരൂപമല്ല; കാരണം, പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥശക്തിയും കാരുണ്യവും തെളിയിക്കുന്ന അദ്ഭുതങ്ങളില്‍-അവ വിശ്വാസയോഗ്യരായ ഗ്രന്ഥകാരന്മാര്‍ സാക്ഷിക്കുന്നതായാലും, സ്യന്നാസ സഭകളുടെ ദിനവൃത്താന്തത്തില്‍ വിവരിക്കപ്പെടുന്നതായാലും-അവര്‍ക്കു വിശ്വാസമില്ല.
നിഷ്‌കളങ്കരും വിനീതരുമായ ഭക്തജനങ്ങള്‍ ചിലപ്പോള്‍ തെരുവിനരികെ നിന്നുപോലും മാതൃസ്വരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതു കാണുക അവര്‍ക്ക് അസഹ്യമാണ്. അപ്രകാരം ചെയ്യുവര്‍ വിഗ്രഹാരാധകരാണു പോലും! അവര്‍ ആരാധിക്കുന്നതു കല്ലും മരത്തെയുമാണുപോലും! ബാഹ്യമായ ഈ ഭക്തി പ്രകടനങ്ങളൊന്നും തങ്ങള്‍ക്ക് ആവശ്യമില്ലെന്നും മാതാവിനെപ്പറ്റി പറയുന്ന അത്ഭുതങ്ങള്‍ വിശ്വാസയോഗ്യമല്ലാത്ത കെട്ടുകഥകള്‍ ആണെന്നുമാണ് അവരുടെ നിലപാട്. സഭാപിതാക്കന്മാര്‍ മാതാവിന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ച് എഴുതിയിട്ടുളള കീര്‍ത്തനങ്ങള്‍ അവരുടെ പക്കല്‍ ഉദ്ധരിച്ചാല്‍, ഒന്നുകില്‍ വിദഗ്ധ പ്രാസംഗികരെപ്പോലെ, പിതാക്കന്മാര്‍ ആലങ്കാരികമായും അതിശയോക്തി കലര്‍ത്തിയും പറയുന്നതാണെന്നു അവര്‍ വാദിക്കും. അതുമല്ലെങ്കില്‍ അവര്‍ അതു തെറ്റായി വ്യാഖ്യാനിക്കും.
അഹങ്കാരികളും ലൗകികരുമായ ഇത്തരക്കാരെ വളരെയേറെ ഭയപ്പെടുക തന്നെ വേണം. ദൈവമാതൃഭക്തിക്ക് എതിരായി അപരിഹാര്യമായ തെറ്റ് അവര്‍ ചെയ്യുന്നു. ദുരുപയോഗത്തെ ദുരീകരിക്കുവാന്‍ എന്ന ഭാവേന അവര്‍ വിശ്വാസികളെ ഈ ഭക്തിയില്‍ നി് ബഹുദൂരം അകറ്റിക്കളയുന്നു.
2. സംശയാലുക്കള്‍
മാതാവിനെ സ്തുതിക്കുമ്പോള്‍ നാം പുത്രനെ ഒരുവിധത്തില്‍ അവമാനിക്കുകയല്ലേ, ഒരാളെ ഉയര്‍ത്തി മറ്റെയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടര്‍. പരിശുദ്ധ പിതാക്കന്മാര്‍ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും ബഹുമാനവും നാം അവള്‍ക്കു നല്കുന്നത് ഇവര്‍ക്ക് അസഹനീയമാണ്. മാതാവിനോട് പ്രാര്‍ത്ഥിക്കുന്നവര്‍, അവള്‍ വഴി ക്രിസ്തുവിനോടാണ് അപേക്ഷിക്കുതെന്ന് അവര്‍ക്കറിഞ്ഞു കൂടെന്നു തോന്നുന്നു. ദൈവമാതൃഭക്തിയും ദിവ്യകാരുണ്യഭക്തിയും പരസ്പര വിരുദ്ധങ്ങളാണെന്നായിരിക്കാം, അവരുടെ ധാരണ. ദിവ്യകാരുണ്യ സന്നിധിയില്‍ എന്നതിനേക്കാള്‍ മാതാവിന്റെ അള്‍ത്താരയുടെ മുമ്പില്‍ എപ്പോഴെങ്കിലും കൂടുതല്‍ ആളുകള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതു കാണുക അവര്‍ക്കു ദുസ്സഹമാണ്. മാതാവിനെപ്പറ്റി ധാരാളം സംസാരിക്കുന്നതും അവളോടു തുടരെത്തുടരെ പ്രാര്‍ത്ഥിക്കുന്നതും അവര്‍ക്കിഷ്ടമല്ല.
‘ഇത്രയധികം കൊന്ത ജപിക്കുതും സഖ്യങ്ങള്‍ സ്ഥാപിക്കുന്നതും ഭക്തകൃത്യങ്ങള്‍ ബാഹ്യമായി ആചരിക്കുന്നതുകൊണ്ടും എന്തു പ്രയോജനം? ഇവയെല്ലാം സത്യമതത്തെ കോലം കെട്ടിക്കുകയാണ്. ‘നാം ക്രിസ്തുവിലാണ് ആശ്രയിക്കേണ്ടത്. അവിടുന്നാണ് നമ്മുടെ ഏക മദ്ധ്യസ്ഥ. നാം ക്രിസ്തുവിനെയാണ് പ്രസംഗിക്കേണ്ടത് അതാണ് യഥാര്‍ത്ഥ ഭക്തി’. ഇവര്‍ സാധാരണയായി പുറപ്പെടുവിക്കാറുളള അഭിപ്രായങ്ങളാണിവ. ഇവര്‍ പറയുന്നത് ഒരര്‍ത്ഥത്തില്‍ ചിലപ്പോള്‍ ശരിയാണെന്നു വരാം എന്നാല്‍, മരിയഭക്തിക്കു വിഘാതമാകത്തക്ക വിധത്തില്‍ ഇവര്‍ തങ്ങളുടെ സിദ്ധാന്തം പ്രായോഗികമാക്കുക നിമിത്തം, അത് അപകട പൂര്‍ണ്ണമായിത്തീരുന്നു. ഉപരിനന്മയുടെ പുറം ചട്ട അണിയിച്ച്, പിശാചു പ്രദര്‍ശിപ്പിക്കുന്ന ഒരു കുരുക്കാണിത്. കാരണം ‘മറിയത്തെ എത്ര കൂടുതലായി നാം ബഹുമാനിക്കുന്നുവോ, അത്ര അധികമായി നാം യേശുക്രിസ്തുവിനെ ബഹുമാനിക്കുന്നു. എന്തുകൊണ്ടൊല്‍ നാം മറിയത്തെ ബഹുമാനിക്കുന്നത് യേശുവിനെ ഏറ്റവും പൂര്‍ണ്ണമായി ബഹുമാനിക്കുന്നതിനും നാം അവളെ സമീപിക്കുന്നത്, നാം തേടുന്ന നമ്മുടെ പരമാന്ത്യമായ യേശുവിനെ കണ്ടുമുട്ടുവാനുളള വഴി, അവള്‍ ആയതിനാലുമാണ്.
തിരുസഭ പരിശുദ്ധാത്മാവിനോടുകൂടി ആദ്യം മാതാവിനെയാണ് അഭിവാദനം ചെയ്യുന്നത്; പിന്നീട് പുത്രനെയും. ‘നീ സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളാകുന്നു’. മറിയം ക്രിസ്തുവിനെക്കാള്‍ വലിയവളോ ക്രിസ്തുവിന് തുല്യയോ ആണെല്ല ഇതിന്റെ അര്‍ത്ഥം; അങ്ങനെ പറയുന്നതു വലിയ പാഷണ്ഡതയാണ്. ക്രിസ്തുവിനെ കൂടുതല്‍ അഭികാമ്യമായി പ്രകീര്‍ത്തിക്കുവാന്‍ ആദ്യം മറിയത്തെ നാം പ്രകീര്‍ത്തിക്കണം. ആകയാല്‍ യഥാര്‍ത്ഥ മരിയഭക്തരോടുകൂടെ നമുക്കു സംശയാലുക്കള്‍ക്ക് എതിരായി ഇങ്ങനെ പറയാം: ‘മറിയമേ, സ്ത്രീകളില്‍ നീ അനുഗൃഹീതയാകുന്നു; നിന്റെ ഉദരഫലമായ ക്രിസ്തു അനുഗൃഹീതനാകുന്നു’.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)