വി. മാര്‍ട്ടിന്‍ ഭിക്ഷക്കാരന് നല്‍കിയ ബെല്‍ട്ട് ഈശോയുടെ അരയില്‍

ശക്തി നിറഞ്ഞ മറ്റൊരു പ്രാര്‍ത്ഥന ഇതാണ്: ‘നിത്യനായ പിതാവേ, ഈശോയുടെ ഏറ്റവും പരിശുദ്ധ രക്തം, ലോകം മുഴുവനിലും അര്‍പ്പിക്കപ്പെടുന്ന ബലികളോടു ചേര്‍ത്ത് ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി അങ്ങേക്കു ഞാന്‍ അര്‍പ്പിക്കുന്നു. ഈ പ്രാര്‍ത്ഥനകളുടെ ഫലമായി അനേകം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തുനിന്നു മോചിതരായി സ്വര്‍ഗ്ഗത്തിലേക്കു പോകുന്നത് നമ്മുടെ ദിവ്യനാഥന്‍ വിശുദ്ധ ജെര്‍തൂദിനു കാട്ടിക്കൊടുത്തു. കാരണം, വിശുദ്ധ ഈ പ്രാര്‍ത്ഥന ദിവസത്തില്‍ പലപ്രാവശ്യം ചൊല്ലുമായിരുന്നു.

വീരോചിതമായ മറ്റൊരു പ്രവൃത്തി, ജീവിതകാലത്തു നാം ചെയ്യുന്ന എല്ലാ പരിഹാരകര്‍മ്മങ്ങളും മരണാനന്തരം നമുക്കായി അര്‍പ്പിക്കപ്പെടുന്ന എല്ലാ പ്രാര്‍ത്ഥനകളും ശുദ്ധീകരണാത്മാക്കള്‍ക്കായി ദൈവത്തിനു സമര്‍പ്പിക്കുക എന്നതാണ്. പാവപ്പെട്ടവര്‍ക്കായി ചെയ്യുന്ന ഏറ്റവും നിസ്സാരമായ സഹായത്തിനുപോലും നൂറിരട്ടിയായി സമ്മാനം നല്കുന്ന ദൈവം, എത്ര സമൃദ്ധമായ പ്രതിഫലമായിരിക്കും ജീവിതകാലത്തും മരണശേഷവുമുള്ള എല്ലാ പരിഹാരപ്രവൃത്തികളും അര്‍പ്പിക്കുന്നവര്‍ക്കായി നല്‍കുക.

ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ശുദ്ധീകരണാത്മാക്കള്‍ക്ക് ഈ പ്രവൃത്തിചെയ്യുന്നതിന്, വൈദികന്‍ മറ്റു നിയോഗങ്ങള്‍ക്കായി ബലി അര്‍പ്പിക്കുന്നതോ അല്ലായര്‍ മറ്റുള്ളവര്‍ക്കായോ മറ്റു നിയോഗങ്ങള്‍ക്കായോ പ്രാര്‍ത്ഥിക്കുന്നതോ തടസ്സമാകുന്നില്ല. അതുകൊണ്ട് എല്ലാവരും ഇതു പ്രത്യേകം ചെയ്യാന്‍ ശ്രദ്ധിക്കണം.

വിശുദ്ധ മാര്‍ട്ടിന്‍ അദ്ദേഹത്തിന്റെ പുറംകുപ്പായത്തിന്റെ പകുതി ഒരു പാവപ്പെട്ട ഭിക്ഷക്കാരനു നല്‍കി. അത് ക്രിസ്തുവിനാണു നല്കിയതെന്ന് പിന്നീട് അദ്ദേഹം അറിഞ്ഞു. ഈശോ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിനു നന്ദി പറഞ്ഞു.

ദൈവനാമത്തില്‍ സഹായം യാചിച്ചിരുന്നത് ഒരിക്കലും നിഷേധിക്കാന്‍ ഡൊമിനിക്കന്‍ സഭയില്‍പ്പെട്ട വാഴ്ത്തപ്പെട്ട ജോര്‍ദാന് കഴിഞ്ഞിരുന്നില്ല . ഒരിക്കല്‍ അദ്ദേഹം പണസഞ്ചി എടുക്കാന്‍ മറന്നുപോയിരുന്നു. ആ സമയത്ത് പാവപ്പെട്ട ഒരുവന്‍ ദൈവസ്‌നേഹത്തെപ്രതി അദ്ദേഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചു. ഒന്നുമില്ല. എന്നു പറഞ്ഞുവിടുന്നതിനുപകരം അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബെല്‍ട്ട് അഴിച്ചു നല്‍കി. പിന്നീട് അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ കയറിയപ്പോള്‍ ആ ബെല്‍ട്ട് ക്രൂശിതനായ ഈശോയുടെ അരയില്‍ കെട്ടിയ നിലയില്‍ കാണുകയുണ്ടായി. അദ്ദേഹം ഭിക്ഷ നല്‍കിയതു ക്രിസ്തുവിനായിരുന്നു. നാം എപ്പോഴും ക്രിസ്തുവിനാണ് ഭിക്ഷ നല്‍കുന്നത്.

പ്രതിജ്ഞ

  • നമുക്ക് സാധിക്കുന്നത് ഭിക്ഷ നല്കാം.
  • കഴിവിന്റെ പരമാവധി കുര്‍ബാനകള്‍ ആത്മാക്കള്‍ക്കായി അര്‍പ്പിക്കാം
  • കഴിയുന്നിടത്തോളം കുര്‍ബാനയില്‍ പങ്കുകൊണ്ട് ആത്മാക്കള്‍ക്കായി അവ സമര്‍പ്പിക്കാം
  • നമ്മുടെ വേദനകളും സഹനങ്ങളും ആത്മാക്കളുടെ ആശ്വാസത്തിനായി കാഴ്ചവയ്ക്കാം.
  • ഇതുവഴി അനേകം ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് മോചിപ്പിക്കാം.
  • അവര്‍ അതിനു പ്രത്യുപകാരമായി ആയിരം മടങ്ങ് സമ്മാനം നല്‍കും .

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles