എല്ലാ പ്രവര്‍ത്തിയിലും ദൈവം നിന്റെ കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുക
ക്രിസ്ത്വനുകരണം
പുസ്തകം 2 അധ്യായം 2
വിനീതമായ അനുസരണ
നിന്റെ കൂടെയാരുണ്ട? ആരാണ് നിനക്കെതിര് എന്ന് കാര്യമായി ചിന്തിക്കേണ്ട. നിന്റെ എല്ലാ പ്രവര്‍ത്തിയിലും ദൈവം നിന്റെ കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുക. നിനക്ക് നല്ല മനസാക്ഷിയുണ്ടെങ്കില്‍ ദൈവം നിന്നെ നന്നായി കാത്തു കൊള്ളും. ദൈവം സഹായിക്കുന്നവനെ ആരുടെയും ദുഷ്ടതയ്ക്ക് ദ്രോഹിക്കാന്‍ സാധിക്കയില്ല. നിനക്ക് നിശ്ശബ്ദമായി സഹിക്കാനറിയാമെങ്കില് കര്‍ത്താവിന്റെ സഹായം നിനക്ക് നിസ്സംശയം ലഭിക്കും . നിന്നെ രക്ഷിക്കാനുള്ള സമയവും വിധവും അവിടുത്തേക്കറിയാം. അത് കൊണ്ട് നീ അവിടുത്തേക്ക് കീഴപ്പെടണം. സഹായിക്കുന്നത് ദൈവമാണ് . എല്ലാ അസ്വസ്ഥതയില്‍ നിന്നും അവിടുന്ന് നമ്മെ മോചിപ്പിക്കും. നമ്മുടെ കുറവുകള്‍ ഇതരര്‍ അറിയുന്നതും നമ്മെ കുറ്റപ്പെടുത്തുന്നതും എളിമയില്‍ വളരുന്നതിന് പലപ്പോഴും സഹായകമാണ് .
എളിമകൊണ്ടുള്ള പ്രയോജനം
ഒരാള്‍ തന്റെ കുറവുകളുടെ പേരില്‍ സ്വയം എളിമപ്പെടുമ്പോള് മറ്റുള്ളവരെ എളുപ്പത്തില്‍ പ്രീതിപ്പെടുത്തുന്നു. തന്നോടു കോപിക്കുന്നവരെ വേഗം തൃപ്തരാക്കുന്നു. ദൈവം എളിമയു ള്ളവനെ സ്നേഹിക്കുന്നു , ആശ്വസിപ്പിക്കുന്നു അവനോട് അടുത്തു വരുന്നു. അവന് വലിയ കൃപ നല്കുന്നു . താഴുന്നവനെ മഹത്വത്തിലേയ്ക്ക് ഉയര്‍ത്തുന്നു. എളിമയുള്ളവന് തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. അവനെ തന്നിലേയ്ക്ക് മധുരമായി ആകര്‍ഷിക്കുന്നു, ക്ഷണിക്കുന്നു. എളിമയുള്ള ആള് തിരുത്തലുകള്‍ സ്വീകരിച്ച് സമാധാനമായി കഴിയുന്നു. കാരണം, ലോകത്തിലല്ല ദൈവത്തിലാണ് ജീവിക്കുന്നത്. നീ എല്ലാവരിലും താഴെയാണെന്ന് കരുതുന്നതു വരെ പുരോഗതിയുണ്ടായി എന്ന് വിചാരിക്കരുത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.