കോവിഡ് രോഗികളായ വൈദികര്‍ക്ക് മാര്‍പാപ്പയുടെ സമാശ്വാസം
തൻറെ ജന്മനാടായ അര്‍ജന്റീനയുടെ തലസ്ഥാന നഗരിയായ ബുവെനോസ് അയിരെസിൽ ഏറ്റവും പാവപ്പെട്ടവർ വസിക്കുന്ന 8 പ്രദേശങ്ങളിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന “കൂരാസ് വില്ലെരോസ്” (“Curas villeros”) എന്നറിയപ്പെടുന്ന വൈദികരുടെ സംഘത്തിന് മാർപ്പാപ്പാ തൻറെ സാന്ത്വന- സാമീപ്യങ്ങൾ അറിയിക്കുന്ന ഒരു വീഡിയോ സന്ദേശം നല്കി.
ചേരിപ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ ശക്തിപ്രാപിക്കുകയും അവിടെ സേവനമനുഷ്ഠിക്കുന്ന ഈ ഇരുപത്തിരണ്ടംഗ വൈദിക ഗണത്തിൽ 3 പേർക്ക് കോവിദ് 19 രോഗം പിടിപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ സാന്ത്വന-പ്രചോദനദായക വീഡിയൊ സന്ദേശം.
താൻ അവരുടെ ചാരെയുണ്ടെന്നും, അവർക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പാ രോഗബാധിതരായ വൈദികരെ അറിയിക്കുന്നു. അവർ ഈ രോഗത്തോട് പ്രാർത്ഥനയും ഭിഷഗ്വരന്മാരുടെ സഹായവും വഴി മല്ലടിക്കുകയാണെന്ന് തനിക്കറിയാമെന്ന് വൈദികരുടെ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തപ്പെട്ട ഈ വീഡിയൊ സന്ദേശത്തിൽ പാപ്പാ പറയുന്നു.
പാവപ്പെട്ടവർ വസിക്കുന്ന പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഈ ഇരുപത്തിരണ്ടംഗ വൈദികവൃന്ദമേകുന്ന സാക്ഷ്യത്തിന് പാപ്പാ ദൈവത്തോട് നന്ദി പറയാനും അവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാനും വിശ്വാസികളേവരെയും ക്ഷണിക്കുന്നു.
1960 വരെ പിന്നോട്ടു പോകുന്നതാണ് “കൂരാസ് വില്ലെരോസ്” വൈദിക പ്രസ്ഥാനത്തിൻറെ സ്ഥാപന ചരിത്രം