ക്ഷമിക്കുന്നവര്‍ രക്ഷാകരമായ ശുദ്ധീകരണ സ്ഥലത്താണ്
ക്രിസ്ത്വനുകരണം അധ്യായം 24
പാപികള്‍ക്കുള്ള വിധിയും ശിക്ഷയും
ഏല്ലാറ്റിലും, അവസാനം മുമ്പില്‍ കാണുക. എങ്ങനെ കൃത്യമായി വിധിക്കുന്ന വിധിയാളന്റെ മുമ്പില്‍ നില്‍ക്കേണ്ടി വരും. അവിടുത്തേക്ക് ഒന്നും അജ്ഞാതമല്ല. സമ്മാനങ്ങള്‍ കൊണ്ട് അവിടുത്തെ തൃപ്തിപ്പെടുത്താനാവില്ല. ഒഴികഴിവുകള്‍ സ്വീകാര്യവുമല്ല. അവിടുന്ന് നീതിയായി വിധിക്കും. നീചനും ഭോഷനുമായ പാപി, നീ ദൈവത്തോട് എന്തുത്തരം പറയും?
അവിടുന്ന് എല്ലാം പാപവും അറിയുന്നവനാണ്. ചിലപ്പോള്‍ കോപമുള്ള മനുഷ്യന്റെ മുഖം നിനക്ക് ഭയമാണ്. വിധിയുടെ ദിനത്തിനു വേണ്ടി ഇപ്പോള്‍ തന്നെ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? അപ്പോള്‍ ആര്‍ക്കും ആരെയും സഹായിക്കാനാ , രക്ഷിക്കാനോ സാധിക്കയില്ല. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ഭാരം വഹിക്കാനുണ്ടാകും ഇപ്പോള്‍ നിന്റെ അദ്ധ്വാനം ഫലപ്രദമാണ്. നിന്റെ കണ്ണീര് സ്വീകാര്യമാണ്. നിന്റെ നിലവിളി കേള്‍ക്കും, നിന്റെ സങ്കടം പരിഹരിക്കപ്പെടും, ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.
ക്ഷമ എളുപ്പമുള്ള ശുദ്ധീകരണസ്ഥലമാണ്
ക്ഷമിക്കുന്ന മനുഷ്യന്‍ രക്ഷാകരമായ വലിയ ശുദ്ധീകരണ സ്ഥലത്താണ്. ദ്രോഹങ്ങള്‍ സഹിക്കുന്നു. സ്വന്തം വേദനയെക്കാള്‍ ദ്രോഹിക്കുന്നവരുടെ പാപങ്ങളാണ് അവരെ വേദനിപ്പിക്കുന്നത്. തന്നെ ദ്രോഹിക്കുന്നവര്‍ക്ക് വേണ്ടി ഉദാരമായി പ്രാര്‍ത്ഥിക്കുന്നു, അവരോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നു , ക്ഷമ ചോദിക്കാന്‍ താമസിക്കുകയില്ല . കോപിക്കുന്നതിന് പകരം കരുണ കാണിക്കുന്നു . തന്നോടു തന്നെ പലപ്പോഴും ബലം യോഗം നടത്തുന്നു . ജഡത്തെ പൂര്‍ണ്ണമായും അരൂപിക്ക് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു . ഇപ്പോള്‍ തന്നെ പാപങ്ങളില്‍ നിന്ന് ശുദ്ധീകൃതനാകുന്നതും, ദുര്‍ഗുണങ്ങള്‍ നശിപ്പിക്കുന്നതുമാണ് ഭാവിയില്‍ ശുദ്ധീകരിക്കപ്പെടാനായി മാറ്റിവയ്ക്കുന്നതിലും നല്ലത്. ജഡത്തോടുള്ള അമിത സ്‌നേഹംമൂലം നാം നമ്മെത്തന്നെ വഞ്ചിക്കുന്നു.
വിവിധതരം പാപങ്ങള്‍ പലവിധത്തില്‍ ശിക്ഷിക്കപ്പെടുന്നു
തീ ദഹിപ്പിക്കുന്നത് നിന്റെ പാപങ്ങളല്ലാതെ മറ്റെന്താണ്. നിന്നെത്തന്നെ ശിക്ഷിക്കാതെ നിന്നോട് ദയ കാണിക്കുംതോറും , നിന്റെ ജഡത്തെ പിഞ്ചെല്ലുംതോറും അത്രയും കഠിനമായി പിന്നീട് സഹിക്കേണ്ടിവരും, ദഹിപ്പിക്കാനായി കൂടുതല്‍ കെട്ടി വെയ്ക്കുകയും ചെയ്യും. പാപം ചെയ്തവയില്‍ ശിക്ഷിക്കപ്പെടും. അവിടെ അലസന്മാര്‍ കത്തിജ്വലിക്കുന്ന മുള്ളുകളാല്‍ അദ്ധ്വാനിക്കുന്നതിന് പ്രേരിതരാകും, ഭോജനപ്രിയര്‍ അപാരമായ വിശപ്പും ദാഹവും കൊണ്ട് വേദനിക്കും, അവിടെ ജഡികസുഖപ്രമികള്‍ കത്തുന്ന ടാറിലും ദുര്‍ഗന്ധം വമിക്കുന്ന ഗന്ധകത്തിലും കിടന്ന് ദഹിക്കും . അസൂയാലുക്കള്‍ പേ പിടിച്ച പട്ടികളെപോലെ വേദനകൊണ്ട് ഊളിയിടും.
ഓരോ ദുര്‍ഗുണത്തിനും അതിന്റേതായ ശിക്ഷയുണ്ട്
ഓരോ ദുര്‍ഗുണത്തിനും തനതായ വേദനയുണ്ടാകാതിരിക്കയില്ല. അവിടെ അഹങ്കാരികള്‍ സംഭ്രമം കൊണ്ട് നിറയും. അത്യാഗ്രഹികള്‍ ഇല്ലായ്മയുടെ യാതന അനുഭവിക്കും. അവി ടത്തെ ഒരു മണിക്കൂര്‍ വേദന ഇവിടെ 10 വര്‍ഷം പ്രായശ്ചിത്തം ചെയ്യുന്നതിലും കഠിനമായിരിക്കും. അവിടെ യാതൊരാശ്വാസവുമില്ല . വിധിക്കപ്പെട്ടവര്‍ക്ക് ഇടവേളയുമില്ല. ഇവിടെ ചിലപ്പോഴൊക്കെ ജോലിയില്‍ നിന്ന് വിശ്രമമെടുക്കാം . സുഹൃത്തുക്കളില്‍ ആശ്വാസം പ്രാപിക്കാം.
ഇപ്പോള്‍ പാപങ്ങളില്‍ വേദനിച്ചും അവ തിരുത്തിയും ജീവിക്കുക
വിധിയുടെ ദിവസം സൗഭാഗ്യമനുഭവിക്കുന്നവരുടെ കൂടെയായിരിക്കും. അപ്പോള്‍ നീതിമാന്മാര്‍ തങ്ങളെ ദ്രോഹിച്ചിരുന്നവരോടും യാതൊരു ഇളക്കവുമില്ലാതെ പിടിച്ചു നില്ക്കും (ജ്ഞാനം 5 : 1) മനുഷ്യരുടെ വിധിക്ക് കീഴ്‌പ്പെട്ടവര്‍ അന്ന് വിധിയാളനാകും. അന്ന് ദരിദ്രനും താഴ്ന്നവനും നല്ല ആത്മവിശ്വാസമു ണ്ടാകും , അഹങ്കാരിക്ക് എല്ലായിടത്തും ഭയവുമുണ്ടാകും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.