പ്രത്യാശയുള്ളവന്‍ നിരാശനാകുന്നില്ല

ഇന്ന് ലോകത്ത് വളരെ വ്യാപകമായി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വിഷാദ രോഗത്താല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നു എന്നത്. എല്ലാ സമ്പത്തും സൗഭാഗ്യങ്ങളും ഉണ്ടായിട്ടും എന്തേ മനുഷ്യന്‍ ഇങ്ങനെയാകുന്നു? ആരോഗ്യവും സൗന്ദര്യവും സമ്പത്തും വിദ്യാഭ്യാസവുമൊക്കെയുള്ളവരാണ് ഈ കെണിയില്‍ വീഴുന്നത് എന്നത് വളരെ ഏറെ ചിന്തിക്കേണ്ട കാര്യമാണ്.

വളര്‍ന്നു വരുന്ന തലമുറയിലാണ് ഇത് അധികമായി കണ്ടു വരുന്നത്. സ്വന്തം നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വച്ചു കൊണ്ട് എല്ലാ കൈപ്പിടിയില്‍ ഒതുക്കാമനുള്ള വ്യഗ്രതയാണ് ഈ ദുരന്തത്തിന് കാരണം. ഒരു ചെറിയ മോഹഭംഗം പോലും ഇത്തരക്കാരെ നിരാശയിലാഴ്ത്തുന്നു. കാരണം, തോല്‍ക്കാന്‍ അവര്‍ക്ക് മനസ്സില്ല. ഒന്നു തോറ്റു കൊടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ചുള്ള ജീവിതം! സ്വന്തം ബുദ്ധിയിലും കഴിവിലും മാത്രം ആശ്രയിച്ച് ജീവിക്കുമ്പോള്‍ വീഴ്ചകളും പരാജയങ്ങളും അവഗണനകള്‍ പോലും അവര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല.

കഷ്ടപ്പാടിന്റെ കരുത്ത് എന്നത് പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിക്കാനുള്ള മനസ്സാണ്. ഏതൊരവസ്ഥയിലും ജീവിച്ചിരിക്കാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. ഇവിടെയാണ് ദൈവാനുഭവത്തിന്റെ പ്രസക്തി. ജീവിതം ദൈവത്തിന്റെ ദാനമാണെന്നും ജീവന്റെ ഉടമസ്ഥത ദൈവത്തിനുള്ളതാണെന്നുമുള്ള ഉറച്ച വിശ്വാസവും ശരണവുമാണ് ജീവിതത്തിന്റെ കരുത്ത്. അവര്‍ക്ക് ഒറ്റപ്പെടലിന്റെ ദുഖമോ നിരാശയോ ഉണ്ടായിരിക്കുകയില്ല. തിരുവചനം പറയുന്നു: നമ്മുടെ കഷ്ടതയിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍, കഷ്ടത സഹനശീലവും സഹന ശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്ന് നാം തിരിച്ചറിയുന്നു. കാരണം പ്രത്യാശ നമ്മെ നിരാശരാക്കു്ന്നില്ല. നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു (റോമ. 5. 3- 5).

ഈ ലോക ജീവിതത്തിനപ്പുറം ഒരു വിധിയും നിത്യരക്ഷയും ഉണ്ടെന്ന ക്രിസ്തുദര്‍ശനത്തിന്റെ കാതല്‍ അറിയുന്നവര്‍ക്കേ സഹനത്തിന്റെ വില തിരിച്ചറിയാനാകൂ. ‘കൂടുതല്‍ ഉത്കൃഷ്ടും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരിക്കുന്നു. നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചു കളയരുത്. അതിന് വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി, അവിടുത്തെ വാഗ്ദാനം പ്രാപിക്കാന്‍ നിങ്ങള്‍ക്ക് സഹന ശക്തി ആവശ്യമായിരിക്കുന്നു (ഹെബ്ര 10. 34 – 36).

ഈ ആത്മീയ രഹസ്യനിധിയുടെയും രത്‌നത്തിന്റെയും ഉപമകളിലൂടെ ക്രിസ്തു വെളുപ്പെടുത്തുന്നു: ‘സ്വര്‍ഗരാജ്യം വയലില്‍ ഒളിച്ചു വച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അത് മറച്ചു വയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു (മത്താ. 13. 44 – 46). ഈ ലോകജീവിതം ദൈവത്തിന് പൂര്‍ണമായി സമര്‍പ്പിച്ച് ദൈവകൃപയില്‍ ജീവിച്ചു തീര്‍ക്കാത്തവര്‍ക്ക് സ്വന്തം ജീവനെയോ ജീവിതത്തെയോ കുറിച്ച് ആകുലതകളോ നിരാശയോ ഉണ്ടാവുകയില്ല.

~ കെ ടി പൈലി ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles