മാര്‍പാപ്പായുടെ ചാക്രിക ലേഖനം എന്താണെന്ന് അറിയാമോ?

മാര്‍പാപ്പാ ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ക്ക് ഏതെങ്കിലും ഒരു കത്തോലിക്കാ വിശ്വാസ സത്യത്തെ കേന്ദ്രീകരിച്ച് അയക്കുന്ന ഔദ്യോഗിക രേഖ എന്നാണ് ചാക്രിക ലേഖനത്തിന്റെ നിര്‍വചനം.

ആദ്യകാലങ്ങളില്‍ മാര്‍പാപ്പാ മെത്രാന്മാര്‍ക്ക് അയച്ചിരുന്ന ഒരു കത്ത് ആയിരുന്നു ചാക്രിക ലേഖനം. സര്‍ക്കുലര്‍ ലെറ്റര്‍ എന്നാണ് ഗ്രീക്ക് ഭാഷയില്‍ നിന്നും ഉടലെടുത്ത ഈ വാക്കിന്റെ അര്‍ത്ഥം.

എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ചാക്രിക ലേഖനം മാര്‍പാപ്പായുടെ ഔദ്യോഗിക പ്രമാണരേഖയായി മാറി. ഏതെങ്കിലും ഒരു കത്തോലിക്കാ വിശ്വാസ സത്യത്തെ കേന്ദ്രീകരിച്ച് അയക്കുന്ന രേഖ. കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പാപ്പാ അയക്കുന്നതാണത്.

സഭ മുഴുവനെയും സംബോധന ചെയ്തു കൊണ്ട് ഏതെങ്കിലും സുപ്രധാനമായ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ് ചാക്രിക ലേഖനം അയക്കുന്നത്.

സഭയുടെ നന്മ ലക്ഷ്യമാക്കിയാണ് ചാക്രിക ലേഖനം അയക്കുന്നത്. ചിലപ്പോള്‍ ഒരു തെറ്റു തിരുത്തുന്നതിനോ വിശ്വാസത്തിനോ ധാര്‍മികതയ്‌ക്കോ എതിരായ ഒരു പ്രവണതയുടെ അപകടങ്ങളെ കുറിച്ച് വിശ്വാസികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയോ ആകാം.

ആകെ 14 ചാക്രിക ലേഖനങ്ങളാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പുറപ്പെടുവിച്ചത്. ജീവിതത്തിന്റെ വിശുദ്ധി, സഭൈക്യം, ദിവ്യകാരുണ്യം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങള്‍ പ്രതിപാദ്യങ്ങളായി. ഫ്രാന്‍സിസ് പാപ്പായുടെ പ്രധാനപ്പെട്ട ഒരു ചാക്രിക ലേഖനമാണ് ലൗദാത്തോ സീ. പരിസ്ഥിതി സംരക്ഷണവുമായ ബന്്ധപ്പെട്ട വിഷയമാണ് അത് കൈകാര്യം ചെയ്യുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles