ഇന്നത്തെ വിശുദ്ധന്‍: വി. പന്തേനൂസ്
സിസലിയില്‍ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സഭാപിതാവാണ് വി. പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിതപരിശുദ്ധിയാണ് പന്തേനൂസിനെ മാനസാന്തരപ്പെടുത്തിയത്. അപ്പോസ്തല ശിഷ്യന്മാരുടെ കീഴില്‍ അദ്ദേഹം വേദപുസ്‌കതം പഠിക്കുകയും അലക്‌സാന്‍ഡ്രിയന്‍ സ്‌കൂളില്‍ ചേരുകയും ചെയ്തു. ഏഡി 179 നു ശേഷം അദ്ദേഹം പ്രവചനങ്ങളും സുവിശേഷങ്ങളും വ്യാഖ്യാനിക്കാന്‍ ആരംഭിച്ചു. അലക്‌സാന്‍ഡ്രിയില്‍ വ്യാപാരം നടത്തിയിരുന്ന ഇന്ത്യക്കാര്‍ പന്തേനൂസിനെ ബ്രാഹ്മണരോട് വാദപ്രതിവാദം നടത്താന്‍ ക്ഷണിച്ചു. ഇന്ത്യയിലെത്തിയപ്പോള്‍ അവിടെ വി. മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതി വി. ബര്‍ത്തലോമിയ കൊണ്ടുവന്നതായി അദ്ദേഹം അറഞ്ഞു. അവിടെ കുറേനാള്‍ പഠിപ്പിച്ച ശേഷം അദ്ദേഹം ആ ഗ്രന്ഥം അലക്‌സാന്‍ഡ്രിയയിലേക്ക് മടക്കി കൊണ്ടുവന്നു. അലക്‌സാന്‍ഡ്രിയില്‍ അധ്യാപനം തുടര്‍ന്ന ശേഷം ഏഡി 216 ല്‍ അദ്ദേഹം അന്തരിച്ചു.
വി. പന്തേനൂസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.