ജീവിതവിശുദ്ധിക്കായി വി.മരിയ ഗൊരേത്തിയോടുള്ള പ്രാര്‍ത്ഥന
(നമ്മുടെ കുഞ്ഞുങ്ങളെയും യുവജനങ്ങളേയും പ്രത്യേകം ഓർത്ത് പ്രാർത്ഥിക്കാം )
തിരുനാൾ ജൂലൈ 6.
വി. മരിയ ഗൊരേത്തിയേ,അവിടുന്ന് ദരിദ്ര കുടുംബത്തില്‍ ജനിച്ചു എങ്കിലും ചെറുപ്പം മുതല്‍ നിന്റെ മാതാപിതാക്കള്‍ നിന്നെ ഉറച്ച ദൈവവിശ്വാസത്തിലും ദൈവഭക്തിയിലും മതാനുഷ്ഠാനങ്ങളിലും വളര്‍ത്തിയും പരിശീലിപ്പിച്ചും ഇരുന്നുവല്ലോ.
അവിടുന്ന് ചെറുപ്പം മുതല്‍ ദൈവത്തിനും,കന്യകാമറിയത്തിനും മാതാപിതാക്കള്‍ക്കും ശേഷം സകലര്‍ക്കും ഇഷ്ടപ്പെട്ടവള്‍ ആയിരുന്നുവല്ലോ.വിലപിടിച്ച വസ്ത്രാഭരണങ്ങള്‍ അങ്ങേക്ക് അധികം ഇല്ലായിരുന്നുവെങ്കിലും അതിനേക്കാള്‍ വിലപിടിച്ച കന്യാത്വത്തെ വില തീരാത്ത ധനമായി കരുതി അതിനെ മലിനപെടുത്താതെ സൂഷിച്ചിരുന്നുവല്ലോ.
അവിടുത്തെ യൗവനസൗന്ദര്യ ലാവണ്യത്തെയും കോമളത്വത്തേയും കണ്ട് ആവേശപൂരിതനായി അശുദ്ധ വര്‍ത്തമാനങ്ങള്‍ കൊണ്ടും വിലപിടിച്ച സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും അങ്ങേ വശീകരിക്കുന്നതിനു വന്ന ആ കാമാതുരനായ യുവാവിനെ ധൈര്യപൂര്‍വ്വം എതിര്‍ക്കുകയും ചെയ്തതിനാല്‍ കടശ്ശിയവന് കോപാക്രാന്തനായി ബലപ്രയോഗങ്ങള്‍ നടത്തി അവന്റെ മൂര്‍ച്ചയുള്ള കഠാരിക്ക് അങ്ങയെ ഇരയാക്കിയല്ലോ.
ധീരവതിയായ കന്യകയേ,എന്റെ ചാരിത്ര ശുദ്ധിയേയും ധീരതയോടെ കാത്തു സൂക്ഷിക്കുന്നതിന് എനിക്ക് വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കണമേ.ആമേന്‍
1സ്വ 1നന്മ 1ത്രി