ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ഫിഷര്‍

ഇംഗ്ലീഷ് സഭയുടെ മഹത്വമായ കര്‍ദിനാള്‍ ജോണ്‍ ഫിഷര്‍ 1469 ല്‍ റോബര്‍ട്ട് ഫിഷറിന്റെ മകനായി ബെവര്‍ലിയില്‍ ജനിച്ചു. 1491 ല്‍ കേംബ്രിഡ്ജില്‍ നിന്ന് തന്നെ എംഎ ബിരുദമെടുത്തു. അതേ വര്‍ഷം തന്നെ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 1504 ല്‍ റോച്ചസ്റ്റര്‍ രൂപതയുടെ മെത്രനായി. ആശാനിഗ്രഹത്തിന്റെയും തപസ്സിന്റെയും ജീവിതമാണ് അദ്ദേഹം നയിച്ചത്. ഇംഗ്ലണ്ടിലെ രാജാവായ ഹെന്റി എട്ടാമന്‍ തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാതും വിവാഹം ചെയ്തു. തുടര്‍ന്ന് ഇംഗ്ലണ്ടിലെ രാജാവാണ് ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭയുടെ തലവന്‍ എന്ന് സത്യം ചെയ്യാന്‍ ഹെന്റി ജോണ്‍ ഫിഷര്‍ മെത്രാനോട് ആവശ്യപ്പെട്ടു. ദൈവം അനുവദിക്കുമെങ്കില്‍ എന്ന ഒരു വ്യവസ്ഥ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരി രാജാവല്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇതില്‍ കുപിതനായ രാജാവിന്റെ ആജ്ഞ അനുസരിച്ച് അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ട് രക്തസാക്ഷിയായി.

വി. ജോണ്‍ ഫിഷര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles