ക്രിസ്ത്വനുകരണം അധ്യായം 9
അനുസരണയും വിധേയത്വവും
അനുസരണയില്‍ ആയിരിക്കുന്നതും തന്നിഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാത്തതും വളരെ നല്ലതാണ്. അധികാരത്തിലായിരിക്കുന്നതിലും സുരക്ഷിതം അനുസരണയില്‍ ജീവിക്കുന്നതാണ്. പലരും അനുസരിക്കുന്നത് നിര്‍ബന്ധത്താലാണ്. സ്‌നേഹത്താലല്ല. അവര്‍ അസ്വസ്ഥരാണ്. അവര്‍ എളുപ്പം പിറുപിറുക്കുന്നു. അവര്‍ക്ക് ആന്തരിക സ്വാതന്ത്ര്യമില്ല. പൂര്‍ണഹൃദയത്തോടെ ദൈവത്തെ പ്രതി അനുസരിക്കണം. എവിടെയെല്ലാം ഓടി നടന്നാലും അധികാരിയോടുള്ള എളിയ വിധേയത്വത്തില്‍ മാത്രമേ സൈ്വരത അനുഭവവേദ്യമാകൂ. സ്ഥല സങ്കല്‍പങ്ങളും മാറ്റങ്ങളും പലര്‍ക്കും വിനയായിട്ടുണ്ട്.
ദൈവത്തെ പ്രതി സ്വന്തം അഭിപ്രായം ഉപേക്ഷിക്കുക
ഓരോരുത്തരും സ്വന്തം അഭിപ്രായമനുസരിച്ച് എല്ലാം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. തന്റെ വീക്ഷണത്തോട് യോജിക്കുന്നവരോട് കൂട്ടുചേരാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ദൈവം നമ്മുടെ കൂടെ ഉണ്ടെങ്കില്‍ സമാധാനത്തിനു വേണ്ടി നമ്മുടെ അഭിപ്രായവും ഉപേക്ഷിക്കാന്‍ കഴിയണം. എല്ലാ പൂര്‍ണമായി അറിയുന്നത്ര ബുദ്ധിയുള്ളതാര്‍ക്കാണ്? അതു കൊണ്ട് സ്വന്തം അഭിപ്രായത്തില്‍ അതിരു കടന്ന് വിശ്വസിക്കരുത്. ഇതരരുടെ അഭിപ്രായവും സന്തോഷത്തോടെ ശ്രവിക്കണം. നിന്റെ അഭിപ്രായം ശരിയാണെങ്കിലും ദൈവത്തെ പ്രതി അതുപേക്ഷിച്ച് മറ്റൊരാളുടെ അഭിപ്രായം സ്വീകരിച്ചാല്‍ വളരെയേറെ ഗുണമുണ്ടാകും.
ആലോചന ചോദിക്കുന്നതാണ് ആലോചന നല്‍കുന്നതിലും നല്ലതെന്ന് കേട്ടിട്ടുണ്ട്. സ്വന്തം അഭിപ്രായം ശരിയുമാകാം. പക്ഷേ, തക്കതായ കാരണമുള്ളപ്പോള്‍ വ്യത്യസ്ഥാഭിപ്രായത്തോട് യോജിക്കാത്തത് അഹങ്കാരത്തിന്റെയും പിടിവാശിയുടെയും ലക്ഷണമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.