ബുദ്ധിമാന്ദ്യമുളള ഗര്‍ഭസ്ഥശിശു ഫാ. മക്ഗിവ്നിയുടെ മധ്യസ്ഥത്താല്‍ സുഖം പ്രാപിച്ചപ്പോള്‍
നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനാണ് ഫാ. മൈക്കിള്‍ മക്ഗിവ്നി. അദ്ദേഹം വൈകാതെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെടുമ്പോള് അതിന് കാരണമായി ഭവിച്ച ഒരു കുഞ്ഞിന്റെ സൗഖ്യം ചര്ച്ചാവിഷമാവുകാണിപ്പോള്.
മിഷേല്‍ ഷാക്ക്ലേയുടെ 13 ാമത്തെ കുഞ്ഞ് ജനിക്കും മുമ്പ് ഒരു കാര്യം വ്യക്തമായി. കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ട്. (ഡൗണ്‍ സിന്‍ഡ്രോം). അതോടൊപ്പം ഫീറ്റല്‍ ഹൈഡ്രോപ്സ് എന്ന ഒരു ഗുരുതരമായ അവസ്ഥയും കുഞ്ഞിനുണ്ട്. ഈ പരീക്ഷണഘട്ടത്തില്‍ മിഷേലും ഭര്‍ത്താവും ഫാ. മൈക്കിള്‍ മക്ഗിവ്നിയുടെ മധ്യസ്ഥം തേടി.
വൈദ്യശാസ്ത്ര പരമായി യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഡൗണ്‍ സിന്‍ഡ്രോമും ഫീറ്റല്‍ ഹൈഡ്രോപ്സും ഒരുമിച്ചു വന്നാല്‍ പിന്നെ കുഞ്ഞ് ജീവിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതി. തന്റെ 30 വര്‍ഷത്തെ സേവനത്തിനിടയില്‍ ഈ അവസ്ഥയുള്ള ഒരു കുഞ്ഞും ജീവിക്കുന്നത് താന്‍ കണ്ടിട്ടില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് കുഞ്ഞിന്റെ പിതാവ് ഡാനിയേല്‍ ഓര്‍ക്കുന്നു.
ഡാനിയേല്‍ നൈറ്റ്സ് ഓഫ് കൊളംബസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹം മുന്‍പ് ലോക്കല്‍ കൗണ്‍സിലില്‍ ഗ്രാന്‍ഡ് നൈറ്റായിരുന്നിട്ടുണ്ട്. തന്റെ ഹോംസ്കൂളിന് മക്ഗിവ്നി അക്കാഡമി എന്നാണ് ഡാനിയേല്‍ പേരിട്ടത്.
‘ഫാ. മക്ഗിവ്നി ഞങ്ങളുടെ കുടുംബത്തെ സംരക്ഷിച്ചിരുന്നു എന്ന് ഞങ്ങള്‍ക്കറിയമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ മധ്യസ്ഥ സഹായം യാചിച്ചു’ ഡാനിയേല്‍ പറയുന്നു. അടുത്ത തവണ അള്‍ട്രാ സൗണ്ട് സ്കാന്‍ ചെയ്തപ്പോള്‍ ഫീറ്റല്‍ ഹൈഡ്രോപ്സിന്റെ യാതൊരു അടയാളവുമില്ല!
എപ്പോഴോ ഡോക്ടര്‍ അവളോട് ഒരു ചോദ്യം ചോദിച്ചു. എന്തു പേരാണ് കുഞ്ഞിന് ഇടാന്‍ പോകുന്നത്? ബേബി ബെന്‍ എന്നാണ് അവര്‍ നേരത്തെ കുഞ്ഞിനിടാന്‍ വച്ചിരുന്ന പേര്. എന്നാല്‍ ഇത്തവണ മിഷേല്‍ പറഞ്ഞത് കുഞ്ഞിന് മക്ഗിവ്നിയുടെ ബഹുമാനാര്‍ത്ഥം മൈക്കിള്‍ എന്ന പേര് മതി എന്നാണ്. ഇപ്പോള്‍ കുഞ്ഞു മൈക്കളിന് 5 വയസ്സായി. അവന് മിടുക്കനായ ഒരു കുട്ടിയായി മാറിയിരിക്കുന്നു.
ഈ അത്ഭുതം 2020 മെയ് 27 ന് ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു. വൈകാതെ മൈക്കിള്‍ മക്ഗിവ്നിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് കത്തോലിക്കാ സഭ.