കൊറോണക്കാലത്തെ സേവനങ്ങള്‍ക്ക് കത്തോലിക്കാ സഭയ്ക്ക് സ്പെയിന് രാജാവിന്റെ അഭിനന്ദനം
കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി. സ്പെയിനിലെ രാജാവായ ഫെലിപ്പെ ആറാമന്‍ രാജാവാണ് സ്പാനിഷ് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് യുവാന്‍ യോസെ ഒമെല്ലയെ വിളിച്ച് കത്തോലിക്കാ സഭ കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചത്.
സ്പാനിഷ് ന്യൂസ് പേപ്പറായ എബിസിയുടെ റിപ്പോര്‍ച്ച് പ്രകാരം നൂറ് വൈദികര്‍ക്കാണ് കൊറോണ മൂലം ജീവന് നഷ്ടമായത്. മരണമടഞ്ഞ വൈദികരെ പ്രതി രാജാവിന് തന്റെ അനുശോചനം അറിയിച്ചു. രോഗം ബാധിച്ചവരെ ഓര്‍ത്തുള്ള തന്റെ കരുതലും അദ്ദേഹം അറിയിച്ചു. സഭ സ്പാനിഷ് സമൂഹത്തിന് നല്കുന്ന സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കത്തോലിക്കാ സഭ 2018 ല്‍ 1.2 മില്യന്‍ പേര്‍ക്ക് ആരോഗ്യരംഗത്തും 2.5 പേര്‍ക്ക് സാമൂഹ്യസേവനരംഗത്തും സഭ സേവനം ചെയ്തു.
ദരിദ്രര്‍ക്കും പ്രായം ചെന്നവര്‍ക്കും മാറാരോഗികള്‍ക്കും റിസ്കുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ രഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ചൂഷണം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും ലഹരിഅടിമകള്ക്കും സഭ ശുശ്രൂഷ ചെയ്യുന്നു.