ക്രിസ്ത്വാനുകരണം – അദ്ധ്യായം 2

ആത്മീയ ജീവിതത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍

 

1. സ്വയം താണവനായി കാണുക.

അറിവ് നേടാന്‍ ഏവരും ആഗ്രഹിക്കുന്നു. പക്ഷെ ദൈവഭയമില്ലാത്ത അറിവിന് എന്തു വിലയുണ്ട്. ദൈവത്തെ അനുസരിക്കുന്ന വിനീത ഗ്രാമീണനാണ് സ്വയം മറന്ന് അഹങ്കരിച്ച് ആകാശഗോളങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്ന താത്വികനെക്കാള്‍ വലിയവന്‍. സ്വയം നന്നായി അറിയുന്നവന്‍ താഴ്മയുള്ളവനാണ്. മനുഷ്യരുടെ സ്തുതിയില്‍ സന്തോഷിക്കുന്നില്ല. പ്രപഞ്ചം മുഴുവന്‍ ഗ്രഹിച്ചാലും സ്‌നേഹമില്ലെങ്കില്‍ ദൈവതിരുമുമ്പില്‍ ഒരു പ്രയോജനവുമില്ല. അവിടുന്ന് വിധിക്കുന്നത് പ്രവൃത്തികള്‍ നോക്കിയാണ്.

2. അറിയാനുള്ള ആഗ്രഹം നിയന്ത്രിക്കണം

അറിയാനുള്ള അതിയായ ആഗ്രഹം ഉപേക്ഷിക്കണം. അതില്‍ വഞ്ചനയുണ്ട്. ഏകാഗ്രതയും നഷ്ടപ്പെടുന്നു. അറിവുള്ളവര്‍ കാണപ്പെടാനാഗ്രഹിക്കുന്നു, ജ്ഞാനികളെന്ന് പറയപ്പെടുന്നു. അറിയുന്നതുകൊണ്ട് ആത്മാവിന് പ്രയോജനമില്ലാത്ത ഒത്തിരി കാര്യങ്ങളുണ്ട്. തന്റെ ആത്മരക്ഷയ്ക്ക് ഉപകരിക്കാത്തവയില്‍ ശ്രദ്ധിക്കുന്നത് തികച്ചും ബുദ്ധിശൂന്യമാണ്. ധാരാളം വാക്കുകള്‍ ആത്മാവിന് സംതൃപ്തി നല്കുകയില്ല. പക്ഷെ നല്ല ജീവിതം മനസ്സിന് കുളിര്‍മയേകും. പരിശുദ്ധമായ മനഃസാക്ഷി ദൈവത്തില്‍ ആഴമായ പ്രത്യാശയുളവാക്കുന്നു.

3. ഇതരരുടെ മുമ്പില്‍ വലിയവനാകരുത്.

കൂടുതല്‍ അറിവുള്ളവര്‍ വിശുദ്ധരായി ജീവിക്കുന്നില്ലെങ്കില്‍ അധികമായി ശിക്ഷിക്കപ്പെടും. അതുകൊണ്ട് നിന്റെ അറിവിലും സാമര്‍ത്ഥ്യത്തിലും അഭിമാനിക്കരുത്. മറിച്ച് നിന്റെ അറിവില്‍ ഭയപ്പെടുക. നിനക്ക് ധാരാളം അറിവുണ്ട്. എല്ലാം ഗ്രഹിക്കുന്നണ്ട് എന്ന് തോന്നിയാല്‍ നിനക്ക് അറിവില്ലാത്ത അനേകം കാര്യങ്ങളുണ്ടെന്നും ഓര്‍മ്മിക്കണം. ‘സ്വയം വലിയവനായി കാണരുത്’ (റോമ. 11:20) നിന്റെ അറിവില്ലായ്മ സമ്മതിക്കുക. എന്തിനാണ് കൂടുതല്‍ അറിവുണ്ടെന്ന് ഭാവിക്കുന്നത്? അനേകര്‍ നിന്നേക്കാള്‍ പണ്ഡിതരും, വിദഗ്ധരുമാണ്. പ്രയോജനകരമായി എന്തെങ്കിലും അറിയണമെങ്കില്‍ അറിയപ്പെടാത്തവനും പ്രശംസിക്കപ്പെടാത്തവനുമാകാന്‍ ആഗ്രഹിക്കുക.

4. ശരിയായ ആത്മനിന്ദ

സ്വയം അറിയുന്നതിനും നിന്ദിക്കുന്നതുമാണ് ഏറ്റം ഉത്തമവും ഫലപ്രദവുമായ അറിവ്. തന്നെ ആരുമായി കാണാതെ മറ്റുള്ളവരെ നല്ലവരും ഉന്നതരുമായി വിലമതിക്കുന്നത് വലിയ ജ്ഞാനവും, പൂര്‍ണ്ണതയുമാണ്. ആരെങ്കിലും പരസ്യമായ പാപം ചെയ്യുന്നത് കണ്ടാലും ഗൗരവമായ തെറ്റ് ചെയ്താലും നീ മെച്ചമാണെന്ന് കരുതരുത്. എത്രനാള്‍ നന്മയില്‍ നിലനില്ക്കാനാകുമെന്ന് നിനക്കറിയില്ല. എല്ലാവരും ബലഹീനരാണ്, നിന്നേക്കാള്‍ ദുര്‍ബലരായി ആരുമില്ലെന്ന് കരുതണം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles