ദിവ്യകാരുണ്യത്തെ അത്യധികം സ്‌നേഹിച്ച കമ്പ്യൂട്ടര്‍ വിദഗ്ദന്‍

സ്വര്‍ഗത്തിലേക്കുള്ള രാജവീഥി എന്നാണ് കാര്‍ലോ അക്യുട്ടിസ് വി. കുര്‍ബാനയെ വിശേഷിപ്പിച്ചിരുന്നത്. ‘കാര്‍ലോയെ സംബന്ധിച്ച് തന്റെ വിശുദ്ധിയുടെ നെടുംതൂണികളായിരുന്നു വി. കുര്‍ബാനയോടുള്ള ഭക്തിയും പരിശുദ്ധ കന്യകമാതാവിനോടുള്ള ഭക്തിയും.

കൗമാരപ്രായത്തിലേക്ക് പ്രവേശിച്ചതു മുതല്‍ വാഴ്ത്തപ്പെട്ട കാര്‍ലോ എല്ലാ ദിവസവും ജപമാല ചൊല്ലിയിരുന്നു. ഒപ്പം ദിവ്യകാരുണ്യ ആരാധയ്ക്കായും സമയം ചെലവഴിച്ചിരുന്നു. ‘നാം സൂര്യപ്രകാശത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ കറുക്കുന്നു. എന്നാല്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ മുന്നില്‍ നില്‍ക്കുമ്പോഴാകട്ടെ, നാം വിശുദ്ധരാകുന്നു’ എന്ന് കാര്‍ലോ പറയുമായിരുന്നു.

2006 ല്‍ തന്റെ 15 ാം വയസ്സില്‍ കാര്‍ലോ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞു. തന്റെ പതിനാലാമത്തെ പിറന്നാള്‍ കഴിഞ്ഞുള്ള വേനല്‍ക്കാലത്ത് ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു വെബസൈറ്റ് അവന്‍ തയ്യാറാക്കി.

‘ജനങ്ങള്‍ ദിവ്യകാരുണ്യഭക്തിയിലേക്ക് അടുക്കണം എന്ന് കാര്‍ലോ ആഗ്രഹിച്ചു. ഈ ലക്ഷ്യത്തോടെ അവന്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു. ഒരു വേനല്‍ക്കാലത്ത് അവന്‍ ആദിമ ക്രൈസ്തവ കാലഘട്ടം മുതല്‍ ലോകത്തില്‍ സംഭവിച്ചിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ അന്വേഷിച്ചു പോയി.’ ഗോറി പറയുന്നു.

The Eucharistic Miracles of the World എന്ന പേരിലുള്ള ദിവ്യകാരുണ്യ വെബ് സൈറ്റിന് ആരംഭം കുറിച്ചത് കാര്‍ലോ ആയിരുന്നു.

സഭയില്‍ നിന്നും അകന്നു പോകുന്നവരെ തിരികെ കൊണ്ടു വരാനും കൂദാശകള്‍ക്കെതിരെ മുഖം തിരിക്കുന്നവരെ മടക്കി കൊണ്ടു വരാനും കാര്‍ലോ ആഗ്രഹിച്ചിരുന്നു.

തന്റെ ബന്ധുക്കളെയും മാതാപിതാക്കളെയും അവന്‍ അനുദിന ദിവ്യബലിയില്‍ സംബന്ധിക്കാന്‍ നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ടു വരുമായിരുന്നു, ഗോറി പറയുന്നു.

ഇന്റര്‍നെറ്റ് ഉപയോഗിച്ച് സുവിശേഷം പ്രഘോഷിക്കാന്‍ ആഗ്രഹിച്ച ഒരു കൊച്ചു വിശുദ്ധനായിരുന്നു കാര്‍ലോ അക്യുട്ടിസ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles