ഭൂമി കൊള്ളയടിക്കപ്പെടുമ്പോള്‍ നമുക്ക് മൗനമായിരിക്കാനാവില്ല: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പല വിധ ജീവജാലങ്ങള്‍ വസിക്കുന്ന ഈ ഭൂമിയിലെ ജൈവ വൈവിധ്യം ഭീഷണി നേരിടുമ്പോള്‍ ജനങ്ങള്‍ മൗനം പാലിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. നശീകരണവും ചൂഷണവും മൂലം ഇവിടത്തെ ജൈവ വൈവിധ്യം ഭീഷണി നേരിടുകയാണെന്ന് പാപ്പാ പറഞ്ഞു.
ഉടനിയുള്ള നേട്ടങ്ങള്‍ക്കുപരി ഭാവില്‍ ജീവജാലങ്ങള്‍ക്ക് വസിക്കാന്‍ അവസരമുണ്ടോ എന്ന് ചിന്തിക്കണമെന്ന് പാപ്പാ പറഞ്ഞു. ഭൂമിയെയും പരിസ്ഥിതിയെയും എല്ലാവരുടെയും നന്മയ്ക്കായി കാത്തുപരിപാലിക്കണം, 2020 ലോക പരിസ്ഥിതി ദിനത്തില്‍ പാപ്പാ പറഞ്ഞു.
‘പരിസ്ഥിതി സംവിധാനം ചൂഷണം ചെയ്യപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് മൗനമായിരിക്കാനാവില്ല. പുരോഗതി എന്ന കള്ളപ്പേരില്‍, മനുഷ്യരുടെ ആര്‍ത്തിക്കു വേണ്ടിയും ലാഭത്തിന് വേണ്ടിയും നമ്മുടെ ഗ്രഹം കൊള്ളയടിക്കപ്പെടുകയാണ്:’ പാപ്പാ വിലപിച്ചു.
ഐക്യരാഷ്ട്ര സഭ 1974 ലാണ് ലോക പരിസ്ഥിതി ദിനം സ്ഥാപിച്ചത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ാം തീയതി പാപ്പാ കൊളംബിയന്‍ പ്രസിഡന്റ് ഇവാന് ഡൂക്ക് മാര്‍ക്വിസിന് ഒരു കത്തയച്ചു. 2020 ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കേണ്ട രാജ്യം കൊളംബിയ ആയിരുനന്നു. എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അത് ഉപേക്ഷിക്കപ്പെടുകയായിരുന്നു.