‘ക്രിസ്തീയ സ്വാതന്ത്ര്യം റിസ്ക് എടുക്കുന്നു!’ ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: അപരനെ സഹായിക്കാന്‍ റിസ്ക് എടുക്കുന്ന സ്വാതന്ത്ര്യം യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവപിതാവിന്റെ ദാനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.
‘ദൈവപിതാവിന്റെ സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യത്തില്‍ നിന്നുത്ഭവിക്കുന്നതും കരുണയുടെ മുഖമായ പുത്രനായ ദൈവത്തില്‍ വെളിപ്പെടുന്ന സത്യം തിരിച്ചറിയുമ്പോഴാണ് മനുഷ്യന് അവന്റെ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥമൂല്യം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ’ പരിശുദ്ധ പിതാവ് പറഞ്ഞു.
‘പ്രിയപ്പെട്ടവരേ, മറ്റുള്ളവരെ സഹായിക്കാനുള്ള പരിശ്രമത്തില്‍ നിങ്ങളുടെ കരങ്ങള്‍ മലിനമാകുമെന്നുള്ള ഭയം വേണ്ട എന്ന് ഞാന്‍ പറയുന്നു. നിങ്ങള്‍ എല്ലാവരും സ്വതന്ത്രമനുഷ്യരാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ പാപ്പാ വിശദമാക്കി.
‘റിസ്ക് എടുക്കുക എന്നതിന്റെ അര്‍ത്ഥം മുഴുകുക എന്നാണ്. സ്വതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീപുരുഷന്മാര്‍ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണം’ പാപ്പാ ആഹ്വാനം ചെയ്തു.