രോഗിക്കായി പ്രാര്‍ത്ഥിച്ച ആമസോണ്‍ ജീവനക്കാരിയുടെ വീഡിയോ വൈറല്‍

ഇപ്പോള്‍ വൈറലായിരിക്കുന്നത് ആമസോണ്‍ ജീവനക്കാരി രോഗിയായ കുട്ടിക്കുള്ള സാധനങ്ങള്‍ എത്തിച്ചതോടൊപ്പം ഒരു നിമിഷം മൗനിയായി നിന്ന് അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന വീഡിയോ ആണ്.
ഒന്‍പത് മാസം മാത്രം പ്രായമുള്ള ലൂക്കാസ് പിയേര്സണിന് ഹൃദയസംബന്ധമായ രോഗമാണ്. അതിനാല്‍ അവന് ഭക്ഷണം കഴിക്കാനോ മുല കുടിക്കാനോ പ്രയാസമാണ്. ഭക്ഷണം കട്ടിയാക്കുന്ന വസ്തുക്കള്‍ ആമസോണില്‍ നിന്ന് അവന്റെ മാതാപിതാക്കള്‍ ഓര്‍ഡര്‍ ചെയ്തു.
സാധനങ്ങളുമായി എത്തിയ മോനിക്ക സലൈനാസ് എന്നു പേരുള്ള ആമസോണ്‍ ജീവനക്കാരി കുട്ടിയുടെ ഭവനത്തിന് മുമ്പില്‍ എത്തിയപ്പോള്‍ വീടിന് മുന്നില്‍ വച്ചിരുന്ന ഒരു കുറിപ്പ് കാണുവാനിടയായി. കുട്ടിയുടെ രോഗത്തിന്റെ സ്വഭാവത്തെ കുറിച്ചാണ് അതില്‍ എഴുതിയിരുന്നത്.
മോനിക്ക് അവിടെ തന്നെ മൗനിയായി നിന്ന് കുഞ്ഞിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. യേശുവിന്റെ അമൂല്യമായ തിരുരക്തം കൊണ്ട് കുഞ്ഞിനും അവന്റെ കുടുംബത്തിനും സംരക്ഷണം നല്കണമേ എന്നാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്ന് മോനിക്ക പിന്നീട് പറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞു കുരിശ് വരച്ചിട്ട് മോനിക്ക പോയി.
ഈ വീഡിയോ അതിവേഗം സൈബര്‍ ലോകം ഏറ്റെടുത്തു വൈറലായിരിക്കുകയാണ്.