നമുക്ക് വേണ്ടത് ധീരമായ സാക്ഷ്യങ്ങള്‍: ആര്‍ച്ചുബിഷപ്പ് ഗാന്സ്വെയിന്
വത്തിക്കാന്‍ സിറ്റി; ബെനഡിക്ട് പതിനാറാമന്‍ പാപ്പായ്ക്കും ഫ്രാന്‍സിസ് പാപ്പായുക്കും ഒപ്പം സേവനം ചെയ്ത വ്യക്തിയാണ് ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ഗാന്സ്വെയിന്. അദ്ദേഹത്തിന്റെ പുതിയ പുസ്തകം നിരവധി ഉള്‍ക്കാഴ്ചകളും നിരീക്ഷണങ്ങളും നിറഞ്ഞതാണ്.
ഹൗ കാന്‍ കാത്തലിക്ക് ചര്‍ച്ച് റിസ്റ്റോര്‍ ഔര്‍ കള്‍ച്ചര്‍? കത്തോലിക്കാ സഭയ്ക്ക് എങ്ങനെ നമ്മുടെ സംസ്കാരത്തെ നവീകരിക്കാനാകും? എന്നാണ് പുസ്തകത്തിന്റെ പേര്. സുവിശേഷവല്ക്കരണം, സാക്ഷ്യം, ആനന്ദം എന്നിവയാണ് ഈ പുസ്തകത്തിലെ മൂന്ന് താക്കോല്‍ പദങ്ങള്‍ എന്ന് ആര്‍ച്ചുബിഷപ്പ് ഗാന്സ്വെയിന് വ്യക്തമാക്കി.
ആര്‍ച്ചുബിഷപ്പ് ഗാന്സ്വെയിന് നടത്തിയ അഭിമുഖങ്ങളും സുവിശേഷ പ്രഭാഷണങ്ങളും ലേഖനങ്ങളും അടങ്ങിയതാണ് ഈ പുസ്തകം. ഇഡബ്ല്യൂടിഎന്‍ ഏപ്രില്‍ 15 നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
‘ഓരോ കാലത്തിനുമനുസരിച്ച് സുവിശേഷം മാറുന്നില്ല. ക്രിസ്തുവാണ് അത് വെളിപ്പെടുത്തിയത്. അനുകൂലകാലത്തിലും പ്രതികൂല കാലത്തിലും സുവിശേഷം പ്രസംഗക്കപ്പെടണം എന്ന് വി. പൗലോസ് പറയുന്നുണ്ട്’ ആര്‍ച്ചുബിഷപ്പ് ഗാന്സ്വെയിന് പറഞ്ഞു.