റോമിന്റെ സംരക്ഷക ബിംബം

റോമിന്റെ  സംരക്ഷക  ബിംബം
(അഞ്ചാം നൂറ്റാണ്ട്)

റോമന്‍ ജനതയുടെ മോചക അഥവാ സല്യൂസ് പോപ്പുലി റൊമാനി എന്നത് പുരാതനമായൊരു ബൈസാന്റിയന്‍ പെയിന്റിങ് ആണ്. പരി. കന്യകാമാതാവും ബാലനായ ഈശോയും ഉള്‍പ്പെടുന്ന ഈ ചിത്രം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ സ്ഥാപിച്ചിരിക്കുന്നു.
ഗ്രിഗറി ഒന്നാമന്‍ മാര്‍പാപ്പയുടെ ഭരണസമയം എഡി 590 ലാണ് പെയിന്റിങ് റോമിലെത്തുന്നത്. അഞ്ച് അടി ഉയരവും മൂന്നര അടി വീതിയുമുള്ള താരതമ്യേന വലുപ്പമുള്ളൊരു ചിത്രമാണിത്.

ദേവദാരുകൊണ്ടുള്ള തടിച്ചപാളിയിലാണ് നിറക്കൂട്ടുകള്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണനിറത്താല്‍ അലങ്കരിച്ച കടുംനീലനിറമുള്ള മേലങ്കിയും, ചുവപ്പുനിറമുള്ള ഉള്ളുടുപ്പുമാണ് പരി.അമ്മ ധരിച്ചിരിക്കുന്നത്.

പെയ്റ്റിംഗിന്റെ മുകളില്‍ ചില ഗ്രീക്ക് അക്ഷരങ്ങള്‍ വ്യക്തമായി കാണാം. ബൈസാന്റിയന്‍ ചിത്രങ്ങളില്‍ സുപരിചിതമായ അവ ദൈവമാതാവ് എന്നാണ് സൂചിപ്പിക്കുന്നത്. ബാലനായ യേശുവിന്റെ ഇടതുകൈയ്യില്‍ ഒരു പുസ്തകം മടക്കിപിടിച്ചിരിക്കുന്നു. സുവിശേഷഗ്രന്ഥമായി അതിനെ കണക്കാക്കുന്നു. ഈശോയുടെ വലതുകൈ അനുഗ്രഹപൂര്‍വ്വമായാണ് പിടിച്ചിരിക്കുന്നത്. മാതാവ് കാഴ്ചക്കാരനിലേക്കും ഈശോ തന്റെ അമ്മയിലേക്കുമാണ് ചിത്രത്തില്‍ നോക്കുന്നത്. പരി. അമ്മയുടെ ശിരസ്സില്‍ കീരീടം പോലുള്ള മകുടങ്ങളൊന്നും തന്നെ ചിത്രകാരന്‍ നല്‍കിയിട്ടില്ലെങ്കിലും സൂക്ഷ്മമായി മറ്റൊന്ന് അവതരി പ്പിച്ചിരിക്കുന്നു. ചിത്രത്തയ്യലുകള്‍ നടത്തിയ ഒരു തൂവാല പരി. അമ്മയുടെ വലതുകൈയ്യില്‍ പിടിച്ചിട്ടുണ്ട്. രാജകീയമായ സൂചനയാണ് അത് പങ്കുവെയ്ക്കുന്നത്. സ്വര്‍ഗ്ഗറാണിയെന്ന അര്‍ഥം വരുന്ന റെജീന ചേളി എന്ന് മാതാവിനെ വിശേഷിപ്പിക്കുന്നു.

സഭയിലെ അനേകം മാര്‍പ്പാപ്പാമാര്‍ മരിയന്‍ പ്രതീകങ്ങളില്‍ ഉത്തമ ഉദാഹരണമായി ലൂക്ക സുവിശേഷകന്‍ രചിച്ചതെന്ന് കരുതുന്ന ഈ പെയിന്റിങ്ങിനെ അംഗീകരിച്ചി ട്ടുണ്ട്. കറുത്ത മഹാമാരിയില്‍ നിന്നുള്ള സംരക്ഷണം, യുദ്ധത്തില്‍ വിജയം, പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള മോചനം എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ കത്തോലിക്ക സഭ ഈ പെയിന്റിങ്ങിന്റെ സഹായം പ്രാചീനകാലങ്ങളില്‍ തേടിയിരുന്നു. അപ്പോഴൊക്കെ അനുഗ്രഹദായിനിയായി റോമന്‍ ജനതയുടെ സംരക്ഷക ബിംബം നിലകൊണ്ടിരുന്നു എന്നതും സത്യമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles