പരിശുദ്ധ കന്യാമറിയത്തിന്റെ ചെറുകിരീടം

വി. യോഹന്നാന്‍ 12 നക്ഷത്രങ്ങളെ കിരീടമായി ധരിച്ചും സൂര്യനെ ഉടയാടയായി അണിഞ്ഞും, ചന്ദ്രനെ പാദപീഠവുമാക്കിയ ഒരു സ്ത്രീയെ കണ്ടു.വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ അവള്‍, പുണ്യങ്ങളോടും ആനുകൂല്യങ്ങളോടും വളരെ പ്രത്യേകമായി ദൈവമാതൃത്വത്തോടും കൂടിയ പരിശുദ്ധ കന്യാമറിയമാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ 12 നക്ഷത്രങ്ങളുടെ കിരീടെ ആരംഭിക്കുന്നത് അവിടെ നിന്നാണ്. വി. ജോസഫ് കലസാന്തിയൂസും വി.ജോണ്‍ ബര്‍ക്കുമാന്‍സും മറ്റു പല വിശുദ്ധരും ഇത് നിരന്തരം അഭ്യസിക്കുന്ന ഒരു ഭക്ത്യാഭ്യാസമാക്കി. ഈ ഭക്ത്യാഭ്യാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് വി.ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് ഓരോ നന്മ നിറഞ്ഞ മറിയത്തോടും പരിശുദ്ധ കന്യകയുടെ സ്തുതികള്‍ കൂട്ടിച്ചേര്‍ത്തു. ഇതാണ് സ്തുതി വാചകം: ‘ഓ പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
ഈ പ്രാര്‍ത്ഥന പ്രഭാതപ്രാര്‍ത്ഥനയ്ക്കായി താന്‍ സ്ഥാപിച്ച സന്യാസ സഭകള്‍ക്ക് (മോണ്‍ഫോര്‍ട്ട് അച്ചന്മാര്‍ക്കും, ഡോട്ടേഴ്‌സ് ഓഫ് വിസ്ഡം എന്ന സന്ന്യാസിനീ സമൂഹത്തിനും) നല്കി. മറിയത്തിലൂടെ യേശുവിന് അടിമകളാകുന്നവര്‍ക്കും ഈ ഭക്താഭ്യാസം അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.

1. ഏറ്റവും മഹത്വമേറിയ കിരീടം

(മറിയത്തിന്റെ ദൈവമാതൃത്വത്തിന്റെയും അവര്‍ണ്യമായ കന്യാത്വത്തിന്റെയും കളങ്കമേശാത്ത വിശുദ്ധിയുടേയും മറ്റ് അസംഖ്യങ്ങളായ പുണ്യങ്ങളുടേയും ബഹുമാനത്തിന്)1.സ്വര്‍ഗ്ഗസ്ഥ……., നന്മ നിറഞ്ഞ മറിയം.
ഓ! കന്യാമറിയമേ അങ്ങ് അനുഗ്രഹീതയാകുന്നു. ലോകസ്രഷ്ടാവായ രക്ഷകനെ അങ്ങ് സംവഹിച്ചു; അങ്ങേ രൂപപ്പെടുത്തിയവനെ ജനിപ്പിച്ചു, എന്നിട്ടും എന്നും അങ്ങ് കന്യകയായി നിലനിന്നു.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
2. നന്മ നിറഞ്ഞ……….
ഓ! പരിശുദ്ധയായ അമലോത്ഭവ മറിയമേ, ഏതു സ്തുതികളാലാണ് അങ്ങയെ മഹത്വപ്പെടുത്തേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. കാരണം സ്വര്‍ഗ്ഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവനെ അങ്ങ് ഉദരത്തില്‍ വഹിച്ചു.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
3.നന്മ നിറഞ്ഞ…………
ഓ! കന്യാമറിയമേ അങ്ങ് സര്‍വ്വാംഗ സുന്ദരിയാണ്; അങ്ങ് കറയറ്റവളാണ്.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
4.നന്മ നിറഞ്ഞ…………
ഓ! കന്യാമറിയമേ അങ്ങയുടെ പുണ്യങ്ങള്‍ നക്ഷത്രങ്ങളുടെ സംഖ്യയെ അതിശയിക്കുന്നതാകുന്നു.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
പിതാവിനും പുത്രനും……….

2. ഏറ്റവും ശക്തിയേറിയ കിരീടം

(പരിശുദ്ധ കന്യാമറിയത്തിന്റെ രാജകീയത്വത്തിന്റെയും മഹനീയതയുടേയും, സാര്‍വ്വത്രികമാദ്ധ്യസ്ഥതയുടെയും, പ്രതാപപൂര്‍വ്വമായ ഭരണത്തിന്റെയും മഹത്വത്തിന്)
5.സ്വര്‍ഗ്ഗസ്ഥ……., നന്മ നിറഞ്ഞ മറിയം.
ഓ ഭൂലോകരാജ്ഞി അങ്ങേയ്ക്കു സ്തുതി, സ്വര്‍ഗ്ഗീയ ആനന്ദത്തിലേക്ക് ഞങ്ങളെ നയിക്കണമേ.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
6.നന്മ നിറഞ്ഞ…………
ഓ! ദൈവത്തിന്റെ കൃപയുടെ ഭണ്ഡാഗാരമേ! അങ്ങയുടെ സമ്പന്നതയുടെ ഒരു ഭാഗം ഞങ്ങള്‍ക്ക് നല്കണമേ.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
7.നന്മ നിറഞ്ഞ…………
ഓ! ദൈവത്തിനും മനുഷ്യര്‍ക്കുമിടയിയ്ക്കുള്ള മദ്ധ്യസ്ഥേ, അങ്ങേയ്ക്കു സ്തുതി. അങ്ങ് വഴി സര്‍വ്വശക്തന്‍ ഞങ്ങളോടു കരുണയായിരിക്കട്ടെ.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
8.നന്മ നിറഞ്ഞ…………
പാഷണ്ഡതകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും പിശാചിനെ തകര്‍ക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക് സ്തുതി. അങ്ങ് ഞങ്ങളുടെ സ്‌നേഹമുള്ള വഴികാട്ടിയായാലും.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
പിതാവിനും പുത്രനും……….

3. ഏറ്റവും നന്മയാര്‍ന്ന കിരീടം

(മറിയത്തിന്റെ പാപികളോടും, പാവപ്പെട്ടവരോടും,
നീതിമാന്മാരോടുമുള്ള കാരുണ്യത്തിന്റെ സ്തുതിക്കായി)
9.സ്വര്‍ഗ്ഗസ്ഥ……., നന്മ നിറഞ്ഞ മറിയം.
ഓ! പാപികളുടെ സങ്കേതമേ അങ്ങേയ്ക്കു സ്തുതി, ഞങ്ങള്‍ക്കുവേണ്ടി ദൈവത്തോട് മാദ്ധ്യസ്ഥ്യം യാചിക്കണമേ.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
10.നന്മ നിറഞ്ഞ…………
അനാഥരുടെ അമ്മേ! അങ്ങേയ്ക്ക് സ്തുതി, സര്‍വ്വ ശക്തന്റെ ആനുകൂല്യത്തിനായി പ്രാര്‍ത്ഥിക്കണമേ.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
11.നന്മ നിറഞ്ഞ…………
ഓ! നീതിമാന്മാരുടെ സന്തോഷമേ, അങ്ങേയ്ക്ക് സ്തുതി. അങ്ങയോട് കൂടി സ്വര്‍ഗ്ഗീയാനന്ദത്തിലേയ്ക്ക് ഞങ്ങളെ നയിക്കണമേ.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
12.നന്മ നിറഞ്ഞ…………
ഞങ്ങളുടെ ജീവിതത്തിലും മരണത്തിലും ഞങ്ങളെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധതയായ അമ്മേ! അങ്ങേയ്ക്ക് സ്തുതി. അങ്ങയോട് കൂടി സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഞങ്ങളെ ആനയിക്കണമേ.
ഓ!പരിശുദ്ധ കന്യാമറിയമേ ആനന്ദിച്ചാലും. ആയിരം പ്രാവശ്യം ആനന്ദിച്ചാലും.’
പിതാവിനും പുത്രനും……….

 

നമുക്ക് പ്രാര്‍ത്ഥിക്കാം.
പിതാവായ ദൈവത്തിന്റെ പുത്രിയായ മറിയമേ സ്വസ്തി, പുത്രനായ ദൈവത്തിന്റെ മാതാവേ സ്വസ്തി, പരിശുദ്ധാത്മാവിന്റെ മണവാട്ടിയേ സ്വസ്തി. പരിശുദ്ധ ത്രിത്വത്തിന്റെ ആലയമായ മറിയമേ സ്വസ്തി. എന്റെ നാഥേ, എന്റെ നിധിയേ, എന്റെ ആനന്ദമേ, എന്റെ ഹൃദയത്തിന്റെ രാജ്ഞിയേ, എന്റെ അമ്മേ, എന്റെ ജീവനേ, എന്റെ മാധുര്യമേ, എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രത്യാശയേ, ഹാ! എന്റെ ഹൃദയമേ, എന്റെ ആത്മാവേ! ഞാന്‍ മുഴുവനും അങ്ങയുടേതും എനിക്കുള്ളതെല്ലാം അങ്ങയുടേതുമാണ്. ഓ! കന്യകേ അങ്ങ് എല്ലാറ്റിനേയുംകാള്‍ അനുഗൃഹീതയത്രേ. അങ്ങയുടെ ആത്മാവ് എന്നിലായിരുന്നുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തട്ടെ. അങ്ങയുടെ അരൂപി എന്നിലായിരുന്നുകൊണ്ട് ദൈവത്തില്‍ ആനന്ദം കൊള്ളട്ടെ. ഓ! വിശ്വസ്തയായ കന്യകേ, അങ്ങ് എന്റെ ഹൃദയത്തിന്റെ മുദ്രയായിരിക്കണമേ. അങ്ങനെ അങ്ങിലും അങ്ങുവഴിയും ഞാന്‍ ദൈവത്തോട് വിശ്വസ്തതയുള്ളവനായിരിക്കട്ടെ. ഓ! കാരുണ്യമുള്ള കന്യകേ, അവിടുന്ന് സ്‌നേഹിക്കുകയും, പഠിപ്പിക്കുകയും, നയിക്കുകയും, പരിപോഷിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ എന്നെയും സ്വീകരിക്കണമേ. അങ്ങയുടെ വിശ്വസ്ത വരനായ പരിശുദ്ധാത്മാവു വഴിയും അവിടുത്തെ വിശ്വസ്ത വധുവായ അങ്ങുവഴിയും, അങ്ങയുടെ പുത്രനായ ഈശോമിശിഹാ, പിതാവിന്റെ മഹത്വത്തിനായി എന്നില്‍ രൂപപ്പെടുന്നതുവരെ അങ്ങയോടുള്ള സ്‌നേഹത്താല്‍ ലൗകികമായ എല്ലാ സന്തോഷങ്ങളേയും ഉപേക്ഷിക്കുവാനും, സ്വര്‍ഗ്ഗീയമായവയോട് എപ്പോഴും ഒന്നായിരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles