ഇന്നത്തെ വിശുദ്ധന്: കോര്ട്ടെയിലെ വി. തെയോഫിലസ്
കോര്‍സിയ എന്ന സ്ഥലത്ത് ധനാഢ്യരും കുലീനരുമായ മാതാപിതാക്കളുടെ മകനായാണ് തെയോഫിലസ് പിറന്നത്. യുവാവായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. ഏകാന്തതയോടും പ്രാര്‍ത്ഥനയോടും അദ്ദേഹം ആഭിമുഖ്യം പ്രദര്‍ശിപ്പിച്ചിരുന്നു. പഠനം സ്തുത്യര്‍ഹമാം വിധം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുകയും സുബിയാക്കോയുടെ സമീപത്ത് ഒരു ധ്യാനഗൃഹത്തില് സേവനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പ്രശസ്തമായിരുന്നു. പ്രേഷിതപ്രവര്‍ത്തനങ്ങളും ശ്രദ്ധ നേടി. ഉടനീളം രോഗിയായിരുന്നെങ്കിലും അദ്ദേഹം കുമ്പാസരം കേള്‍ക്കുന്നതിലും രോഗികളെ ശുശ്രൂഷിക്കുന്നതിലും ഏറെ താല്പര്യം കാണിച്ചു. 1740 ജൂണ്‍ 17 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
കോര്ട്ടെയിലെ വി. തെയോഫിലസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.