ലൗകികതയ്ക്കുള്ള മറുമരുന്ന് ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ലൗകികതയില്‍ നിന്ന് സൗഖ്യം ലഭിക്കുന്നതിനുള്ള ഒരേയൊരു വഴി യേശുക്രിസ്തുവിലും അവിടുത്തെ മരണ-ഉത്ഥാനങ്ങളിലുമുളള വിശ്വാസത്തിലുമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.
‘ലൗകികതയോട് സഹിഷ്ണുത കാണിക്കാത്ത ഒരൊറ്റ കാര്യമേയുള്ളൂ, അത് കുരിശിന്റെ ഭോഷത്തമാണ്. അത് ലൗകികതയെ സഹിക്കുകയില്ല. ലൗകികാരൂപിക്കെതിരായ ഒരേയൊരു മറുമരുന്ന് നമുക്ക് വേണ്ടി മരിച്ചുയര്‍ത്ത ക്രിസ്തുവാണ്. അത് ലോകത്തിന് ഭോത്തവും ഇടര്‍ച്ചയുമാണ്’ പാപ്പാ വ്യക്തമാക്കി.
വത്തിക്കാന്‍ വസതിയിലെ കാസ സാന്ത മര്‍ത്തായില്‍ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. സുവിശേഷം വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടി ലൗകികതയെ വിവേചിച്ചറിയാനുള്ള വരത്തിനായി പരിശുദ്ധാത്മാവിനോട് പ്രാര്്തഥിക്കാന് പാപ്പാ ആവശ്യപ്പെട്ടു.
‘ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ അത് ആദ്യം എന്ന ദ്വേഷിച്ചു എന്നറിഞ്ഞു കൊള്‍വിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നെങ്കില്‍ അത് നിങ്ങളെ സ്നേഹിക്കുമായിരുന്നു. എന്നാല്‍ നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതിനാലും നിങ്ങളെ ലോകത്തില്‍ നിന്ന് ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നതിനാലും ലോകം നിങ്ങളെ ദ്വേഷിക്കുന്നു’ എന്ന് യേശു ക്രിസ്തുവിന്റെ വചനങ്ങള്‍ ഓര്‍ക്കുവിന്‍’ പാപ്പാ പറഞ്ഞു.
‘ചിലര്‍ ധരിക്കുന്നത് പാര്‍ട്ടി നടത്തുന്നത് മാത്രമാണ് ലൗകികത എന്നാണ്. എന്നാല്‍ അത് മാത്രമല്ല, ലൗകികത ഒരു സംസ്കാരമാണ്. അതിന്റെ മൂല്യങ്ങള്‍ ആഴമുള്ളതല്ല. അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്നു’ പാപ്പാ വ്യക്തമാക്കി.