യേശുവുമായുള്ള അടുത്ത ബന്ധം മിസ്റ്റിക്കുകള്‍ക്ക് മാത്രമുള്ളതല്ല: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: യേശുവുമായി അടുത്തം ബന്ധം പുലര്‍ത്താനുള്ള വിളി മിസ്റ്റിക്കുകള്‍ മാത്രമായി സംവരണം ചെയ്തിരിക്കുകയല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ. എല്ലാ ക്രിസ്ത്യാനികളെയും തന്നോട് അടുത്ത ബന്ധം പുലര്‍ത്താന്‍ യേശു വിളിക്കുന്നുവെന്ന് മാര്‍പാപ്പാ പറഞ്ഞു. വത്തിക്കാന്‍ വസതിയിലെ കാസാ സാന്ത മര്‍ത്തായില്‍ വച്ചു സംസാരിക്കുകയായിരുന്നു പാപ്പാ.
‘ഞാന്‍ പറയുന്നത് അടുത്ത ബന്ധത്തെ കുറിച്ചാണ്. വാക്കുകള്‍ക്ക് അതീതമായ മിസ്റ്റിക്കല്‍ (യോഗാത്മക) ബന്ധത്തെ കുറിച്ചാണ്. ഇത്തരം ആഴമായ ബന്ധം മിസ്റ്റിക്കുകള്‍ക്ക് മാത്രമുള്ളതാണ് എന്നു പറയുന്നവരോട് എനിക്ക് പറയാനുള്ളത് അല്ല എന്നാണ്’ പാപ്പാ പറഞ്ഞു.
ഞാന്‍ യഥാര്‍ത്ഥ മുന്തിരി വള്ളിയും നിങ്ങള്‍ എന്റെ ശാഖകളുമാണ് എന്ന് യോഹന്നാന്റെ സുവിശേഷത്തില്‍ യേശു പറയുന്ന ഭാഗം വായിച്ച് വിശദീകരിക്കുകയായിരുന്നു മാര്‍പാപ്പാ.
ക്രിസ്ത്യാനികള്‍ ദൈവകല്പനകള് നിവൃത്തിയാക്കാന്‍ വിളിക്കപ്പെട്ടവരാണ്. സുവിശേഷഭാഗ്യങ്ങളുടെ മാര്‍ഗം പിന്‍ചെന്ന് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യണം. ഫലം ചൂടന്നിതായി മുന്തിരി വള്ളിക്ക് ശാഖകള്‍ ആവശ്യമുണ്ട്. ക്രിസ്ത്യാനികള്‍ ജീവിതത്തിലൂടെ സുവിശേഷത്തിന് സാക്ഷ്യം നല്‍കണം, പാപ്പാ കൂട്ടിച്ചേര്‍ത്തു.