ജപമാല ജനകീയമാക്കിയ ജോണ്‍ പോള്‍ മാര്‍പാപ്പ
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് വലിയ മരിയഭക്തനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലും പാപ്പയായി സേവനം ചെയ്ത കാലത്തും അദ്ദേഹത്തിന് പരിശുദ്ധ മാതാവിന്റെ വലി സംരക്ഷണം ഉണ്ടായിരുന്നു. അലി അഗ്കയുടെ വെടിയേറ്റ സന്ദര്‍ഭത്തില്‍ മാതാവ് അദ്ദേഹത്തിന്റെ ജീവനെ എപ്രകാരം സംരക്ഷിച്ചു എന്ന് ലോകം മുഴുവന്‍ കണ്ടതാണല്ലോ. ജപമാല ജനകീയനാക്കാന്‍ മുന്‍കൈ എടുത്ത ജോണ്‍ പോള്‍ പാപ്പായുടെ ഉപായങ്ങള്‍ നമുക്ക് പരിശോധിക്കാം.
ജപമാലയെ കൂടുതല്‍ പ്രകാശപൂരിതമാക്കി
ജോണ്‍ പോളിന്റെ രീതികള്‍ ബുദ്ധിപരമായിരുന്നു. യുവാക്കളെ യേശുവിലേക്ക് തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ലോക യുവജനദിനം ആരംഭിച്ചു. അതു പോലെ ജപമാല ഭക്തിയിലേക്കും രക്ഷാകര രഹസ്യങ്ങളുടെ ധ്യാനങ്ങളിലേക്കും വിശ്വാസികളെ നയിക്കാന്‍ അദ്ദേഹം ജപമാല രഹസ്യങ്ങളില്‍ അഞ്ച് പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു.
ജപമാല ജീവിതഗന്ധിയാക്കി
ലോകത്തെയും മനുഷ്യരാശിയെയും അലട്ടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി പാപ്പാ ജപമാലയെ ജീവിതഗന്ധിയാക്കി മാറ്റി. തീവ്രവാദത്തിനെതിരെയും കുടുംബങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും ജപമാലയെ ആയുധമാക്കാന്‍ അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു.
ജപമാലയെ ആഴമുള്ള അനുഭവമാക്കാന്‍ ആഹ്വാനം ചെയ്തു
ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളും ആവശ്യങ്ങളുമായി ജപമാലയ ബന്ധപ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശം നല്കി. ഉദാഹരണത്തിന് ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോഴോ ഒരു രഹസ്യം ചൊല്ലുമ്പോഴോ അതില്‍ ഓരോരോ നിയോഗം വച്ചു പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ജപമാല രഹസ്യം ചൊല്ലുമ്പോള്‍ അതുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങള്‍ ധ്യാനിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ജപമാലഭക്തരായ വിശുദ്ധര്‍ക്ക് പാപ്പാ പ്രത്യേക പരിഗണന
വി. പാേ്രദ പിയോ, വി. ലൂയി ഡി മോണ്‍ഫോര്‍ട്ട്, വാഴ്ത്തപ്പെട്ട ബര്‍ട്ടോലോ ലോംഗോ തുടങ്ങി ജപമാല ഭക്തരായ വിശുദ്ധരെ പാപ്പാ എപ്പോഴും പരിഗണിക്കുകയും അവരുടെ രചനകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തു.
ഫാത്തിമാ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്കി
പരിശുദ്ധ അമ്മ ഫാത്തിമയില്‍ നല്കിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും അനുവര്‍ത്തിക്കാനും അദ്ദേഹം വിശ്വാസികളെയും സഭയെയും ആഹ്വാനം ചെയ്തു.
വ്യക്തിപരമായി അദ്ദേഹം ഏറെ ജപമാല ചൊല്ലിയിരുന്നു
ജോണ്‍ പോള്‍ രണ്ടാമന് ജപമാല ചൊല്ലുന്നത് കണ്ട് തന്റെ മരിയഭക്തി വര്‍ദ്ധിച്ചതായി ഫ്രാന്‍സിസ് പാപ്പാ പറഞ്ഞിട്ടുണ്ട്. അത്ര ഭക്തിയോടും കൃപയോടും കൂടെയാണ് അദ്ദേഹം ജപമാല ചൊല്ലിയിരുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.