സഭ മുന്നേറുന്നത് പ്രാര്‍ത്ഥനയിലൂടെയെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സഭാനേതാക്കള്‍ മറ്റെല്ലാക്കാര്യങ്ങള്‍ക്കും മുകളില്‍ പ്രാര്‍ത്ഥനയ്ക്ക് പ്രാധാന്യം കൊടുക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച ദിവ്യബലിമധ്യേ സംസാരിക്കുകയായിരുന്നു, പാപ്പാ. ഓരോ മെത്രാനും മുന്‍ഗണ നല്‍കേണ്ടത് പ്രാര്ത്ഥനയ്ക്കായിരിക്കണം എന്നും പാപ്പാ പറഞ്ഞു.
‘ഒരു മെത്രാന്റെ ആദ്യത്തെ ഉത്തരവാദിത്വം പ്രാര്‍ത്ഥിക്കുക എന്നതാണ്. മെത്രാന് പ്രാര്ത്ഥിക്കുന്നതു കാണുമ്പോള്‍ ജനങ്ങളും പ്രാര്‍ത്ഥിക്കും. എന്തെന്നാല്‍ പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നത് എല്ലാ ചെയ്യുന്നത് ദൈവമാണെന്നാണ്’ പാപ്പാ പറഞ്ഞു.
‘നാം വളരെ കുറച്ചു കാര്യങ്ങളാണ് ചെയ്യുന്നത്, സഭയുടെ കാര്യങ്ങളെല്ലാം ചെയ്യുന്നത് ദൈവമാണ്. പ്രാര്‍ത്ഥനയിലൂടെയാണ് കത്തോലിക്കാ സഭ മുന്നേറുന്നത്. അതിനാലാണ് സഭാനേതാക്കള്‍, പ്രത്യേകിച്ച് മെത്രാന്മാര് പ്രാര്‍ത്ഥനയുമായി മുമ്പേ പോകണം എന്നു പറയുന്നത്’ പാപ്പാ വിശദീകരിച്ചു.
ദിവ്യബലി പ്രഭാഷണത്തില്‍, ഞായറാഴ്ചത്തെ സുവിശേഷ ഭാഗത്തില്‍ നിന്ന് പാപ്പാ ഉദ്ധരിച്ചു വിശദീകരിച്ചു. യേശു പറയുന്ന ഞാനാണ് വഴിയും സത്യവും ജീവനും, എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ പക്കലേക്ക് പോകുന്നില്ല. പ്രാര്‍ത്ഥനയുടെ സര്‍വശക്തിയെ കുറിച്ചാണ് ക്രിസ്തു ഇവിടെ പറയുന്നത്, പാപ്പാ പറഞ്ഞു.
പ്രാര്‍ത്ഥിക്കുക എന്നാല്‍ എല്ലാ നല്കുന്ന പിതാവിന്റെ പക്കലേക്ക് യേശുവിന്റെ കൂടെ പോകുക എന്നതാണ്. പ്രാര്‍ത്ഥനയില്‍ ധൈര്യം വേണം. പ്രാര്‍ത്ഥനയില്‍ സത്യസന്ധത വേണം, പാപ്പാ വ്യക്തമാക്കി.