വിവേകവും അനുസരണവും കൊറോണ വൈറസിന്റെ മടങ്ങിവരവ് തടയുമെന്ന് മാര്‍പാപ്പാ
വത്തിക്കാന്‍ സിറ്റി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ക്രിസ്്ത്യാനികള്‍ വിവേകത്തോടെയും അനുസരണത്തോടെയും പെരുമാറുകയാണെങ്കില്‍ കൊറോണ വൈറസിന്റെ മടങ്ങിവരവ് തടയാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ. ചൊവ്വാഴ്ച കാസാ സാന്താ മര്‍ത്തായില്‍ ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
‘ഈ സമയത്ത് ക്വാറന്റൈനില്‍ നിന്ന് ജനങ്ങളെ പുറത്തു കൊണ്ടുവരാനുള്ള സൂചനകള്‍ നല്‍കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ ജനത്തിന് വിവേകത്തിന്റെ യും അനുസരണത്തിന്റെയും കൃപ നല്‍കണമേ എന്ന്് നമുക്ക് പ്രാര്‍ത്ഥിക്കാം. അങ്ങനെ നമുക്ക് ഈ മഹാവ്യാധിയുടെ മടങ്ങിവരവിനെ തടയാം’ പാപ്പാ പറഞ്ഞു.
ഇറ്റാലിയന്‍ പ്രധാന മന്ത്രി ജ്യുസേപ്പെ കോണ്ടെ ഘട്ടംഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് തന്റെ പദ്ധതികള്‍ അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു പാപ്പാ.
അതേ സമയം പൊതു കുര്‍ബാനകള്‍ എന്നു മുതല്‍ ആരംഭിക്കാനാകും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു തീയതി നിശ്ചയിക്കാത്തതില്‍ ഇറ്റാലിയന്‍ മെത്രാന്മാര്‍ കോണ്ടെയെ നിശിതമായി വിമര്‍ശിച്ചു.
വി. സ്റ്റീഫന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള തിരുവചനഭാഗം വായിച്ച് വ്യാഖ്യാനിച്ച പാപ്പാ അന്യായമായി കുറ്റം വിധിക്കപ്പെടുന്ന അസിയാ ബീബിയെ പോലുള്ളവരെ അനുസ്മരിച്ചു.