ലോക് ഡൗണ്‍ കാലത്ത് മരുന്നുമായി ഫാ. ഷൈന്‍
കൊച്ചി : വിശേഷങ്ങള്‍ തിരക്കാന്‍ വരാപ്പുഴ അതിരൂപതയിലെ യുവ വൈദീകനായ ഷൈന്‍ കാട്ടുപറമ്പിലച്ചനെ വിളിച്ച സഹോദര വൈദികന് ലഭിച്ച മറുപടി അപ്രതീക്ഷിതമായിരുന്നു. ഞാന്‍ മരുന്നുമായി രോഗികളുടെ പക്കലേക്ക് പോകുകയാണ്. അതെ. സന്നദ്ധസേവനത്തിലാണ് എറണാകുളത്തെ ഈ മലയാളി വൈദികന്. അച്ചന് കേരള സര്‍ക്കാരിന്റെ വോളണ്ടീയറായി ഈ ലോക് ഡൗണ്‍ കാലത്തു രജിസ്റ്റര്‍ ചെയ്തു സേവനം ചെയ്യുകയാണ്യ
രോഗികള്‍ക്ക് മരുന്ന് എത്തിച്ചു കൊടുക്കാനുള്ള വലിയ സേവനം വിനയത്തോടെ ചെയ്യുകയാണ് അദ്ദേഹം. തന്റെ പക്കലേക്കു മരുന്നുമായി വരുന്നത് ഒരു വൈദീകനാണെന്നു അറിയുമ്പോള്‍ രോഗികള്‍ക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
ഈ ലോക് ഡൗണ്‍ കാലത്തു ഷൈനച്ചന്‍ സുവിശേഷത്തിന്റെ സേവനസാക്ഷ്യമായി മാറുകയാണ്. ഒപ്പം വരാപ്പുഴ അതിരൂപതക്ക് അഭിമാനവും. അച്ചനിപ്പോള്‍ തേവര്‍കാട് തിരുഹൃദയ പള്ളി വികാരിയായും വരാപ്പുഴ അതിരൂപത കരിസ്മാറ്റിക് കമ്മീഷന് ഡയറക്ടര്‍ ആയും പ്രശംസനീയമായ സേവനം ചെയ്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഏഴിക്കര ആശ്രയഭവനില്‍ മരുന്നുമായി അച്ചനെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം തനിക്ക് ഏറ്റവും വലിയ സമ്മാനമാണെന്ന് അച്ചന് കരുതുന്നു.