ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ചാനല്‍

ഫ്രാന്‍സില്‍ ജനിച്ച പീറ്റര്‍ സ്‌കൂള്‍ പ്രായത്തില്‍ തന്നെ മിഷണറിയാകാന്‍ ആഗ്രഹിച്ചു. വളര്‍ന്ന് വൈദികനായപ്പോള്‍ അദ്ദേഹം രോഗികളെ ശുശ്ലൂഷിക്കുന്നതില്‍ അതീവശ്രദ്ധ വച്ചു. 28 ാം വയസ്സില്‍ മിഷണറിയാകാനുള്ള ആഗ്രഹത്തോടെ അദ്ദേഹം സൊസൈറ്റി ഓഫ് മേരി സന്ന്യാസ സഭയില്‍ ചേര്‍ന്നു. സുപ്പീരിയറായിരിക്കെ അദ്ദേഹം പടിഞ്ഞാറന്‍ ഓഷ്യാനിയയിലേക്ക് യാത്ര ചെയ്തു. അദ്ദേഹം ഫിജിയിലെത്തി. അവിടെ വച്ച് കഷ്ടപ്പെട്ട് നാട്ടു ഭാഷ അദ്ദേഹം അഭ്യസിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായില്ലെങ്കിലും മനം മടുക്കാതെ അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുമൂപ്പന്‍ പീഡനം അഴിച്ചു വിട്ടു. മൂപ്പന്റെ മകന്‍ ക്രിസ്ത്യാനിയാകണം എന്നാവശ്യപ്പട്ടതില്‍ കോപിഷ്ഠനായ മൂപ്പന്റെ കല്പന പ്രകാരം ഫാ. ചാനലിനെ അവര്‍ ഗദ കൊണ്ടടിച്ചു കൊന്നു. 1954 ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പാ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി.

വി. പീറ്റര്‍ ചാനല്‍, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles