മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ 29-ാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ 29-ാം ദിവസം ~

പ്രിയ മക്കളെ, എന്റെ മാതൃഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഓരോ ആത്മാവിനും എന്റെ സ്വര്‍ഗ്ഗീയ കൃപകളുടെ കഴിവുകള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ എന്റെ സുനിശ്ചിത വിജയത്തിന്റെ പൂര്‍ത്തീകരണമായി മാറിയിട്ടുണ്ടെങ്കില്‍ അത് അനായാസം നല്‍കപ്പെട്ടിരിക്കുന്നു. നിത്യരക്ഷയ്ക്കുവേണ്ടിയുള്ള എന്റെ സംഭാവനകളാണു നിങ്ങള്‍. അവസാനം നിങ്ങള്‍ എന്റെ മകന്റെ തിരുഹൃദയത്തിന്റെ സാക്ഷികളാകും. അവന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും അടയാളമായി മാറും. വിജയിക്കുന്ന എന്റെ വിമലഹൃദയത്തില്‍ നിങ്ങളുടെ പ്രതിഷ്ഠയുടെ പ്രായോഗിക ഭാഗഭാഗത്വത്തിലൂടെ അത് പ്രകടമാകും. എന്റെ തിരുക്കുമാരന്റെ പ്രകാശം കൂടുതല്‍ വെളിപ്പെടാനും അങ്ങനെ ഞങ്ങളുടെ ഇരുഹൃദയങ്ങള്‍ സ്‌നേഹിക്കപ്പെടാനും നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നു തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പൂര്‍ത്തീകരിക്കാനാഗ്രഹിക്കുന്ന യേശുവിന്റെ അമൂല്യമായ ആഗ്രഹമാണിത്.

നേര്‍വഴി നയിക്കല്‍: മുമ്പൊരിക്കലും പ്രകടമായിട്ടില്ലാത്തവിധം പരിശുദ്ധ മറിയത്തിന്റെ ശോഭ ഈ അവസാന നാളുകളില്‍ കരുണയിലൂടെയും ശക്തിയിലൂടെയും കൃപയിലൂടെയും പ്രകടമാകും. കരുണയില്‍ പാപികളെ സ്‌നേഹത്തോടെ തിരിച്ചുകൊണ്ടുവരുവാനും മാനസാന്തരത്തിലൂടെയും പ്രതിഷ്ഠയിലൂടെയും പരിശുദ്ധ സഭയെ നവീകരിക്കാനുമായാണു ഞാന്‍ വരുന്നത്. യുദ്ധം ചെയ്യാന്‍ വന്നിരിക്കുന്ന പിശാചിനെതിരെ ശക്തമായ ഒരു സൈന്യത്തെ അണിനിരത്താനാണു പരിശുദ്ധ മറിയം വരുന്നത്. പരിശുദ്ധ മറിയത്തിന്റെ സുനിശ്ചിത വിജയത്തിനുവേണ്ടി പോരാടുന്ന പടയാളികള്‍ക്കു നിലനില്‍പ്പിനുവേണ്ടി കൃപയില്‍ അമ്മ പ്രശോഭിക്കേണ്ടത് ആവശ്യമാണ്. സാത്താന്‍ അഴിച്ചുവിടുന്ന ക്രൂരമായ പീഢനങ്ങള്‍ക്കും പരിശുദ്ധിക്ക് എതിരായിട്ടുള്ള എല്ലാ മ്ലേച്ഛതകള്‍ക്കുമെതിരേ പോരാടാനാണ് പരിശുദ്ധ മറിയം വരുന്നത്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. സുനിശ്ചിത വിജയത്തിന്റെ മഹത്വത്തില്‍ ‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും.’ ഉല്‍പ. 3:15. പരിശുദ്ധ മറിയം തന്റെ കാലുകൊണ്ട് സാത്താന്റെ തലതകര്‍ക്കും. ഈ ശത്രുത സാത്താനും മേരിയും തമ്മിലാണ്.

ഈ അന്തിമ പോരാട്ടത്തില്‍ ആണ് നമ്മള്‍ പരിശുദ്ധ മറിയത്തെ രാജ്ഞിയായി പ്രഖ്യാപിച്ചത്. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയം. ഇതുവരെ നിശ്ചലമായിരുന്ന നമ്മുടെ ഹൃദയങ്ങളില്‍ നിന്നുമാണ് സുനുശ്ചിത വിജയം ആരംഭിക്കുന്നത്.

മാര്‍ഗ്ഗനിര്‍ദ്ദേശം: നമ്മുടെ പ്രതിഷ്ഠയിലൂടെയാണ് പരിശുദ്ധ മറിയം ലോകത്തിന്റെ മുമ്പില്‍ പ്രകടമാകുന്നത്. ഇതുവഴി മറിയത്തിന്റെ കൃപയുടെ ശോഭ മറ്റുള്ളവരുടെ മുമ്പില്‍ വിതറാന്‍ നമുക്കു സാധിക്കും. മറിയത്തിന്റെ സുനിശ്ചിത വിജയത്തിന്റെ യുദ്ധത്തില്‍ സത്യത്തിന്റെ ദീപസ്തംഭങ്ങള്‍ ആകാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. മറിയത്തിന്റെ മക്കള്‍ക്കെതിരെയുള്ള ഒരു യുദ്ധമാണ് ഇത്. അഹങ്കാരത്താല്‍ സാത്താനു നഷ്ടമായത് എളിമയാല്‍ മറിയം സ്വന്തമാക്കി. അനുസരണക്കേടുകൊണ്ട് നഷ്ടമാക്കിയത് പരിശുദ്ധ മറിയം പൂര്‍ണ്ണവിധേയത്തോടുകൂടിയുള്ള അനുസരണംകൊണ്ട് സ്വന്തമാക്കി. ആദ്യപാപത്തില്‍ ദൈവം സൃഷ്ടിച്ച പറുദീസ നശിപ്പിച്ചു. പക്ഷെ മറിയം വിശ്വസ്തദാസിയായി മക്കളുടെ രക്ഷയ്ക്കായി വന്നു. ഈശോയുടെ തിരുഹൃദയഭരണത്തിനുവേണ്ടി മറിയത്തിന്റെ സഹദാസന്മാരായ മക്കള്‍ തങ്ങളുടെ ഹൃദയങ്ങള്‍ അമ്മയ്ക്ക് പ്രതിഷ്ഠിച്ചു. അതുകൊണ്ട് ഈ യുദ്ധം പ്രകാശത്തിന്റെ മക്കളും അന്ധകാരത്തിന്റെ മക്കളും തമ്മിലാണ്. ഈ ദിവസങ്ങളില്‍ മുമ്പത്തേക്കാളധികമായി ഈ പീഢനം നമുക്കു അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. നമ്മള്‍ ഓര്‍മ്മിക്കണം എളിമയുള്ള ആത്മാക്കള്‍ അഹങ്കാരത്തിന്മേല്‍ വിജയം വരിക്കും.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, അമ്മയുടെ മാതൃഹൃദയത്തില്‍ എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉണര്‍ത്തുന്നു. എന്റെ വിമലഹൃദയത്തില്‍ മായാത്ത വിശ്വാസവും ആഴമായ എളിമയും തീക്ഷ്ണമായ പ്രാര്‍ത്ഥനയും ഉറച്ച പ്രത്യാശയും പങ്കിടുന്ന സ്‌നേഹവും രൂപപ്പെടുത്തണമെ. അങ്ങനെ എന്റെ പ്രതിഷ്ഠ ഫലപ്രദമാകട്ടെ. ഹൃദയങ്ങളുടെ രാജ്ഞി, അങ്ങയുടെ മണവാളനായ പരിശുദ്ധാത്മാവിനെ കൂട്ടിക്കൊണ്ടുവന്ന് എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ വസിക്കണമെ.

‘എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.’ ലൂക്ക 1:46, 47

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles