കോവിഡ് 19: മാനസാന്തരത്തിനുള്ള ക്ഷണം
കോവിഡ് 19: മാനസാന്തരത്തിനുള്ള ക്ഷണം
മനുഷ്യചരിത്രം രക്ഷാകരചരിത്രമാണ്. രക്ഷാകരചരിത്രമെന്ന നിലയില്‍ അത് ദൈവവിളി ഉള്‍ക്കൊള്ളുന്ന ചരിത്രമാണ്. പാപദ്ധനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് മാനസാന്തരത്തിനുള്ള വിളിയാണ്. പഴയനിയമവും പുതിയനിയമവും ഇത് ഒരുപോലെ സാക്ഷ്യെടുത്തുന്നുണ്ട്: ”ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്ഷപെടുക; ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവമില്ല” (ഏശ45,22). ഈശോയുടെ ജീവിതവും ശുശ്രൂഷയും, മാനസാന്തരത്തിലേക്കും ദൈവവുമായുള്ള സ്‌നേഹന്ധത്തിലേക്കും അതില്‍നിന്നുരുത്തിരിയുന്ന വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതത്തിലേക്കുമുള്ള ഒരു നിരന്തര ആഹ്വാനമായിരുന്നു (മര്‍ക്കോ 1,15). കൊറോണാ മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാാ നേതൃത്വം നല്കിയ പ്രാര്‍ത്ഥനയില്‍ മാനസാന്തരത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായി നാം കാണുന്നുണ്ടല്ലോ. മനുഷ്യനിയന്ത്രണത്തിന് അസാദ്ധ്യമായിത്തീര്‍ത്തിരിക്കുന്ന ‘കൊറോണാ ബാധ’ മാനസാന്തരത്തിനുള്ള ആഹ്വാനമുള്‍ക്കൊള്ളുന്നതായി തോന്നുന്നു.
ഇന്നത്തെ മനുഷ്യകുലത്തിന്റെ അവസ്ഥ
ദൈവദത്തമായ മനുഷ്യപ്രകൃതിക്ക് അനുയോജ്യമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ച ഒരു സമൂഹമായി ഇന്നത്തെ മനുഷ്യസമൂഹം പൊതുവെ മാറിയിരിക്കുന്നു. സ്‌നേഹമാകുന്ന ദൈവത്തിലുള്ള വിശ്വാസവും അതില്‍നിന്നുരുത്തിരിയുന്ന ധാര്‍മ്മികതയും നഷ്ടട്ടെ ഒരു സമൂഹമായി മനുഷ്യകുലം അധഃപതിക്കു
ന്നില്ലേ? ദൈവത്തെ നിഷേധിക്കുന്നവര്‍, ജീവിതത്തില്‍ ദൈവത്തിനു സ്ഥാനം കൊടുക്കാത്തവര്‍, ദൈവത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍, ദൈവത്തെക്കൊണ്ടു മുതലെടുക്കുന്നവര്‍, ദൈവസ്‌നേഹവും അതില്‍നിന്നുരുത്തിരിയുന്ന മനുഷ്യസ്‌നേഹവും ജീവിതനിയമമാക്കിത്തീര്‍ക്കാത്തവര്‍, മേധാവിത്വത്തിനുവേണ്ടി പരസ്പരം കലഹിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്ന വ്യക്തികളും രാഷ്ട്രങ്ങളും, ദൈവത്തിനു നിരക്കാത്ത ധാര്‍മ്മികത ജീവിതനിയമമായി സ്വീകരിച്ചവര്‍… ഇങ്ങനെയുള്ളവരെല്ലാം ഉള്‍പ്പെടുന്ന മനുഷ്യകുലം ചിന്നിച്ചിതറിയ ദൈവമക്കളുടെ ഒരു സമൂഹമായിത്തീര്‍ന്നിരിക്കുന്നു. ഉപഭോഗവാദം, ആപേക്ഷികവാദം, പ്രായോഗികവാദം, ശാസ്ത്രീയഭൗതികവാദം, അഹംതത്ത്വവാദം എന്നിവയെല്ലാം ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇപ്രകാരമുള്ള മനുഷ്യകുടുംബത്തെ ഒന്നിിക്കുന്നതിനുവേണ്ടിയാണല്ലോ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയയ്ക്കുകയും, അവിടുന്ന് തന്റെ ജീവിത ലിയര്‍ണത്തിലൂടെ രക്ഷാകരകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തത് (യോഹ 11,5152). ഈ രക്ഷാകരകര്‍മ്മത്തിന്റെ കേന്ദ്ര സംഭവങ്ങളുടെ ഓര്‍മ്മയാണല്ലോ നോമ്പുകാലത്തും ഉയിര്‍ുകാലത്തും നാം അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുക.
മാനസാന്തരത്തിലൂടെ വിശ്വാസത്തിലേക്ക്
സ്‌നേഹമാകുന്ന ദൈവം ഭരിക്കുന്ന അവസ്ഥയായ ദൈവരാജ്യത്തിലേക്കുള്ള നിര്‍ണ്ണായകമായ തിരിവ് അഥവാ ആഭിമുഖ്യമാണല്ലോ മാനസാന്തരം. ഈ മാനസാന്തരത്തിന് രണ്ടു മാനങ്ങളുണ്ട് ദൈവസ്‌നേഹവും പരസ്‌നേഹവും. ഈ രണ്ടു മാനങ്ങള്‍ക്കും ഇടിവു തട്ടിയിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് മനുഷ്യസമൂഹത്തില്‍ സംജാതമായിരിക്കുന്നത്. ഒരു വശത്ത് ദൈവത്തെ മറന്നുകൊണ്ടുള്ള ഭൗതികവാദവും, മറുവശത്ത് മനുഷ്യനെ മറന്നുകൊണ്ടുള്ള വ്യക്തിഗതവാദവും. ദൈവത്തെ പിതാവായി അംഗീകരിച്ചുകൊണ്ടുള്ള ഒരു വിശ്വാസജീവിതത്തിലൂടെ മാത്രമേ മനുഷ്യരെ സഹോദരങ്ങളായി അംഗീകരിച്ചുകൊണ്ടുള്ള സ്‌നേഹജീവിതം യാഥാര്‍ത്ഥ്യമാവുകയുള്ളു. ഈ വിശ്വാസത്തിനു തുടക്കം കുറിക്കുന്നത് മാനസാന്തരമാണെങ്കില്‍ ആ മാനസാന്തരത്തിന്റെ തുടര്‍ച്ചയാണ് വിശ്വാസജീവിതവും സ്‌നേഹജീവിതവും. അതുകൊണ്ടാണല്ലോ ”മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” എന്ന് ഈശോ ആഹ്വാനം ചെയ്തത് (മര്‍ക്കോ 1,15).
കോവിഡ് ബാധയും ലോക് ഡൗണും: അടയാളങ്ങള്‍
കോവിഡ് ബാധയ്ക്കു വിധേയമായിരിക്കുന്ന മനുഷ്യകുലത്തിന്റെ ഇന്നത്തെ നിസ്സഹായതയുടെ സ്ഥിതിവിശേഷം ദൈവവിശ്വാസത്തിലൂടെ ദൈവസ്‌നേഹത്തിലേക്കും പരസ്‌നേഹത്തിലേക്കും തിരിയുവാന്‍ ദൈവം മനുഷ്യര്‍ക്കു നല്കുന്ന ആഹ്വാനത്തിന്റെ ഒരടയാളമായിത്തീര്‍ന്നിരിക്കുന്നു. മനുഷ്യര്‍ക്കാര്‍ക്കും മനുഷ്യനെ രക്ഷിക്കാനാവാത്ത അവസ്ഥ ദൈവസ്‌നേഹത്തില്‍ വിശ്വസിക്കുവാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുമ്പോള്‍, എല്ലാവരും Lock down പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ജീവിതത്തില്‍ ദൈവം തരുന്ന മനുഷ്യരെയെല്ലാം സ്‌നേഹിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുന്നു. ഇത് മാനസാന്തരത്തിനുള്ള ദൈവത്തിന്റെ ആഹ്വാനത്തിന്റെ അടയാളങ്ങളല്ലേ?
പുരോഹിതരുടെ പ്രവാചകധര്‍മ്മം
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ മനുഷ്യസമൂഹത്തിനു ദൈവം നല്കുന്ന മാനസാന്തരത്തിനുള്ള വിളിയെക്കുറിച്ച് അവരെ അനുസ്മരിിക്കേണ്ടത് ദൈവത്തിന്റെ പുരോഹിതരുടെ പ്രവാചകധര്‍മ്മമാണെന്നു കരുതുന്നു. ഹോസിയാപ്രവാചകന്റെ വാക്കുകളാണ് ഇതിനു പ്രചോദനമായിത്തീര്‍ന്നിട്ടുള്ളത്: ”ഇസ്രായേല്‍ ജനമേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. ദേശവാസികള്‍ക്കെതിരെ അവിടുത്തേക്ക് ഒരു ആരോപണമുണ്ട്. ഇവിടെ വിശ്വസ്തതയോ സ്‌നേഹമോ ഇല്ല. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു. ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു. … എന്നാല്‍ ആരും തര്‍ക്കിക്കേണ്ട: കുറ്റെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരെയാണ്എന്റെ ആരോപണം” (ഹോസിയാ 4,14). ശുശ്രൂഷാ പൗരോഹിത്യവും രാജകീയ പൗരോഹിത്യവും നല്കി നമ്മെ അനുഗ്രഹിച്ച നല്ല ദൈവത്തിന്റെ മുമ്പില്‍ ഈ പ്രവാചകവിളി ഏറ്റെടുക്കുവാനും അതിനു പ്രത്യുത്തരം നല്കുവാനും സഭയ്ക്ക് ഉത്തരവാദിത്വമുള്ളതായി അനുഭവപ്പെടുന്നു.
സഭ: ജനതകളുടെ പ്രകാശം
ജനതകളുടെ പ്രകാശമായിത്തീരാന്‍ വിളിക്കെപ്പട്ടവരുടെ സമൂഹമാണല്ലോ സഭ (Vat II LG). ”നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്” (മത്താ 5,14) എന്ന ഈശോയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ സഭാംഗങ്ങളുടെ കാതുകളില്‍ മുഴങ്ങണം. ദൈവമല്ലാതെ മറ്റാരും, മറ്റൊന്നും അഭയമായിട്ടില്ല എന്ന അവസ്ഥയിലേക്കും സ്വന്തമായുള്ളവരോടുകൂടി ആയിരിക്കുവാന്‍ നിര്‍ബന്ധിക്കെപ്പടുന്ന അവസ്ഥയിലേക്കും ലോകരാഷ്ട്രങ്ങളെല്ലാം എത്തിച്ചേര്‍ന്നിരിക്കുന്ന ഇന്നത്തെ ‘കോവിഡ് 19’ പശ്ചാത്തലത്തില്‍ മാനസാന്തരത്തിനുള്ള ദൈവത്തിന്റെ ക്ഷണത്തിന് പ്രത്യുത്തരം നല്കുവാനും ആ ക്ഷണത്തിന്റെ വക്താക്കളായിത്തീരുവാനും സഭാതനയര്‍ക്കു കഴിയണം. അതിന് അവരെ ആഹ്വാനംചെയ്യുവാന്‍ സഭാശുശ്രൂഷകര്‍ക്കും കഴിയണം. ആകയാല്‍, ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന നിരവധിയായ കാരുണ്യ പ്രവൃത്തികള്‍ക്കും ആത്മീയപ്രചോദനങ്ങള്‍ക്കുമൊപ്പം
മാനസാന്തരത്തിനുള്ള ഈ ക്ഷണംകൂടി നല്കുവാന്‍ സഭാംഗങ്ങള്‍ക്കെല്ലാം കഴിയട്ടെ.
മല്‍പാന്‍ മാത്യു വെള്ളാനിക്കല്‍
മാര്‍ സ്ലീവാ മല്‍പാനേറ്റ്, സ്പിരിച്ച്വാലിറ്റി സെന്റര്‍
മാങ്ങാനം, കോട്ടയം – 15042020