സഭ – ഒരു സ്‌നേഹസമൂഹം

ശ്ലീഹന്മാരുടെ സമൂഹത്തിന്റെ വികാസവും ഈശോ സ്ഥാപിച്ച ദൈവരാജ്യത്തിന്റെ തുടര്‍ച്ചയുമാണ് സഭ. സഭ ആദ്യമായി ലോകത്തിനു മുന്‍പില്‍ പ്രത്യക്ഷമായത് പന്തക്കുസ്ത ദിനത്തിലാണ്. വിശ്വാസത്തിലേക്കുള്ള ദൈവവിളി സ്വീകരിച്ചവരില്‍ നിന്നാണ് സഭ രൂപം പ്രാപിച്ചത്.

ആദിമ സഭാ സമൂഹത്തെ കുറിച്ച് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.” അവര്‍ ഏക മനസ്സോടെ താല്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചു കൂടുകയും ഭവനം തോറും അപ്പം മുറി ക്കുകയും ഹൃദയലാളിത്യത്തോടും ആഹ്‌ളാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. തങ്ങ ള്‍ക്കുണ്ടായിരുന്നതെല്ലാം ആദിമ ക്രൈസ്തവര്‍ പൊതുവായി കണ്ടിരുന്നു. അവ ഒരു സ്‌നേഹ സമൂഹമായി, പങ്കുവയ്ക്കുന്ന സമൂഹമായി പ്രാര്‍ഥിക്കുന്ന സമൂഹമായി വളര്‍ന്നു വന്നു. മിശിഹായെ എല്ലാവരും കണ്ടുമുട്ടുന്ന വേദിയാണ് സഭ. സഭയിലൂടെയാണ് മിശിഹാ ഇന്നും പ്രവര്‍ത്തിക്കുന്നതെന്ന് നാം മനസ്സിലാക്കണം.
സഭ യേശുവിന്റെ തുടര്‍ച്ചയും സാന്നിധ്യവുമാണ്. ദൈവം മനുഷ്യനെ സഭയിലേക്ക് വിളിക്കുന്നത്  മാമോദീസയിലൂടെയാണ്. സഭയിലെ ദൈവത്തിന്റെ രക്ഷകര പ്രവര്‍ത്തനങ്ങളാണ് ബാഹ്യ തലത്തില്‍ വരുന്നത്. സഭ മിശിഹായെ സൂചിപ്പിക്കുക മാത്രമല്ല മിശിഹായെ ലോകത്തിനു നല്‍കുക കൂടി ചെയ്യലാണ്. വിശുദ്ധ ഗ്രന്ഥത്തിലൂടെയും ആരാധന ക്രമത്തിലൂടെയും ആണ് സഭ ഈശോയെ നല്‍കുന്നത്.
സഭ സ്‌നേഹത്തിന്റെ സമൂഹമായി തീരണം. മനുഷ്യനെ ദൈവ സ്‌നേഹത്തിലേക്കും പരസ്‌നേഹത്തിലേക്കും ഐക്യത്തിലേക്കും നയിക്കുക എന്നത് അവളുടെ ലക്ഷ്യമാണു. അപരനുമായുള്ള നമ്മുടെ സഹോദര്യത്തിലൂടെയും ഐക്യത്തിലൂടെയുമാണ് നമുക്ക് ദൈവവുമായുള്ള ബന്ധം വെളിവാക്കപ്പെടുന്നത്.

പ്രപഞ്ച സൃഷ്ടിക്കു മുന്‍പ് തന്നെ ദൈവത്തിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്ന രഹസ്യമാണ് സഭ. തന്റെ മുന്‍പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായി തീരാന്‍ ലോക സ്ഥാപനത്തിന് മുന്‍പ് താനെ അവിടന്നു യേശുവില്‍ നമ്മെ തിരഞ്ഞെടുത്തു. ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി വിളിച്ചു കൂട്ടപ്പെട്ട ജനമാണ് ഇസ്രായേല്‍. സ്വര്‍ഗ്ഗത്തെ ലക്ഷ്യം വച്ച് യാത്ര ചെയ്യുന്ന തീര്‍ഥാടക സഭയുടെ പ്രതീകമാണ് മരുഭൂമിയിലൂടെ യാത്ര ചെയ്തിരുന്ന ഇസ്രയേല്‍.
യേശുവിന്റെ പരസ്യ ജീവിതം മുഴുവന്‍ സഭ സ്ഥാപനത്തിനുള്ള ഒരുക്കമായിരുന്നു. സഭാംഗങ്ങള്‍ യേശുവിന്റെ കുടുംബത്തിലെ അംഗങ്ങളാണ്. അവര്‍ ഭൂമിയുടെ ഉപ്പും ,ലോകത്തിന്റെ പ്രകാശ വുമായിരിക്കണം. ഉപ്പ് അലിഞ്ഞു ചേര്‍ന്ന് ഭക്ഷണത്തെ രുചിയുള്ളതാക്കി തീര്‍ക്കുന്നത് പോലെ ലോക ജനതയെ മുഴുവന്‍ ദൈവത്തിനു മുന്‍പില്‍ സ്വീകാര്യരാക്കുന്നവര്‍ ആകണം സഭയിലെ ആളുകള്‍.

അങ്ങനെ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ മാതൃകയില്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രാര്‍ഥനയുടെയും പങ്കു വയ്ക്കലിന്റെയും ഒരു സമൂഹമായി തീരുവാന്‍ ഈശോ നാഥന്‍ നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .

~ ആന്‍സമ്മ ജോസ്‌ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles