ഇന്നത്തെ വിശുദ്ധന്: വി. ആന്‍സെലം
സ്കൊളാസ്റ്റിസിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വി. ആന്‍സെലം യുക്തിയുടെ സഹായത്തോടെ വിശ്വാസത്തെ ഉജ്വലിപ്പിക്കാന്‍ ശ്രമം നടത്തിയ വിശുദ്ധനാണ്. 15 ാം വയസ്സില്‍ അദ്ദേഹം ഒരു ആശ്രമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പിതാവിന്റെ എതിര്‍പ്പു മൂലം അതിന് സാധിച്ചില്ല. 27 ാം വയസ്സില്‍ അദ്ദേഹം നോര്‍മാണ്ടിയിലെ ഒരു ആശ്രമത്തില്‍ ചേരുകയും പിന്നീട് അവിടെ ആശ്രമശ്രേഷ്ഠനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹം നിരവധി ദൈവശാസ്ത്രപരമായ രചനകള്‍ നടത്തി. എന്തു കൊണ്ട് ദൈവം മനുഷ്യനായി എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. 1093 ല്‍ തന്റെ 60 ാം വയസ്സില്‍ ആന്‍സെലം കാന്റര്‍ബറിയിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
വി. ആന്‍സെലം, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.