മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപത്തിനാലാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപത്തിനാലാം ദിവസം ~
പ്രിയ മക്കളെ, എന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠ ചെയ്യുന്നതാണ് നിങ്ങളുടെ ജീവിതകാലത്ത് നിങ്ങള്‍ എനിക്കു തരുന്ന ഏറ്റവും വലിയ സമ്മാനം. ഈ സമ്മാനത്തിലൂടെയാണ് എന്റെ പുത്രനില്‍ നിന്നും നിങ്ങള്‍ക്കുള്ള സമ്മാനം ഞാന്‍ വാങ്ങിത്തരുന്നത്.
സാധാരണ നമ്മുടെ സ്വഭാവത്തില്‍ ‘എന്തുകൊണ്ട്’ എന്നൊരു ചോദ്യം ദൈവേഷ്ടത്തിനെതിരെ ഉണ്ടാകുന്നതിനുള്ള ഏക മറുപടിയാണ് ആത്മാര്‍ത്ഥതയോടെയുള്ള ‘അതെ’/Yes അതു എല്ലാ പ്രാര്‍ത്ഥനകളുടെയും ഉത്തരമാണ്. ‘എങ്ങനെ’ എന്നാണു നാം പ്രതികരിക്കേണ്ടത്. അപ്പോള്‍ ദൈവം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം വെളിപ്പെടുത്തിത്തരും.
യേശുവിന്റെ തിരുഹൃദയത്തിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റുന്നതിലൂടെ എന്റെ വിമലഹൃദയത്തിന്റെ അനുകരണമാകും. വിശുദ്ധിയിലായിരിക്കുകയും പുണ്യങ്ങള്‍ ശീലമാക്കുകയും ചെയ്തു കൃപയില്‍ പൂരിതരാവുകയും ചെയ്ത് എന്റെ ഹൃദയത്തിന്റഎ പ്രതിബിംബമാകുക.
ദൈവം എനിക്കു തന്ന എല്ലാ കൃപകളും നിങ്ങളുടെ ഹൃദയം എനിക്കു തന്നാല്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനെ നിങ്ങള്‍ നിത്യമായി എന്റെ സംരക്ഷണയില്‍ വിടുക എന്നതാണ് ‘അതെ’ എന്നു കൊണ്ട് ദൈവം ആ്ഗ്രഹിക്കുന്നത്. നിത്യതവരെയായതുകൊണ്ട് അത് എല്ലാ ദിവസവും നവീകരിക്കണം. ഞാന്‍ അവര്‍ക്കു നല്‍കാനിരിക്കുന്ന കൃപകളെക്കുറിച്ച് എല്ലാവരോടും പോയി പറയുവിന്‍.
നേര്‍വഴി നയിക്കല്‍: നമ്മുടെ അമ്മയുടെ മാതൃസംരക്ഷണത്തില്‍ നമ്മുടെ ഹൃദയങ്ങളെ സമര്‍പ്പിക്കാന്‍ നാം ഓര്‍ക്കണം. നമുക്ക് അമ്മയുടെ വിജയിക്കുന്ന വിമലഹൃദയത്തെക്കുറിച്ച് അധികം അറിയില്ല. അളവുകളില്ലാത്തവിധം വിജയിക്കുന്ന ഇരുഹൃദയങ്ങളുടെ ആഘോഷങ്ങളിലേക്കാണു നിങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്.
മറിയത്തിന്റെ വിമലഹൃദയവും നമ്മുടെ ഹൃദയവും തമ്മിലുള്ള ഈ കൂട്ടുകെട്ട് മഹാദുരിതവും അതിയായ ആഹ്‌ളാദവും കൊണ്ടുവരുന്നു. ഇത് ‘എങ്ങനെ’ സംഭവിക്കും എ്ന്നാണ് നാം ചോദിക്കേണ്ടത്. നമ്മുടെ പ്രതിഷ്ഠയില്‍ ‘എന്തുകൊണ്ട്’ എന്ന ചോദ്യം എടുത്തുമാറ്റുന്നു. ദൈവത്തിന്റഎ തിരുവിഷ്ടം നിറവേറ്റാന്‍ നമ്മുടെ ഹൃദയത്തിന്റെ ആത്മാര്‍ത്ഥതയുടെ ആഴങ്ങളില്‍ നാം അനുവദിക്കുന്നു. ദൈവത്തിന്റെ രാജകീയ ഹൃദയത്തിന്റെ പ്രതിബംബമായി ആനന്ദത്തില്‍ നിങ്ങള്‍ വിരാജിക്കണം.
മാര്‍ഗ്ഗനിര്‍ദ്ദേശം: പ്രതിഷ്ഠയിലെ പ്രലോഭനങ്ങള്‍ വഴി ലഭിക്കുന്ന സഹനങ്ങളെപ്രതി സ്വയം ആശ്വാസം കണ്ടെത്തും. കുരിശുകളെ ക്ഷമയോടുകൂടെ സ്വീകരിക്കുമ്പോള്‍ ആ സഹനങ്ങള്‍ കൃപകളായി മാറും. സ്വര്‍ഗ്ഗം സ്വന്തമാക്കാന്‍ ഭൂമിയിലെ നമ്മുടെ അദ്ധ്വാനം തീരെ കുറവാണ്. ഭൂമിയില്‍ ആയിരിക്കുമ്പോള്‍ നമുക്കു ലഭിക്കുന്ന എല്ലാ സഹനങ്ങളഉം കൂടി ചേര്‍ന്നാലേ സ്വര്‍ഗ്ഗത്തിലെ ഒരു നിമിഷത്തെ ആനന്ദമാകുകയുള്ളു. ദൈവം അനുവദിക്കുന്ന സഹനങ്ങളെ എന്തുമാത്രം നാം സ്വീകരിക്കുന്നുവോ അതനുസരിച്ചു നിത്യാനന്ദം അനുഭവിക്കാന്‍ നമുക്കു സാധിക്കും. ദൈവം പരീക്ഷണങ്ങള്‍ അയക്കുമ്പോള്‍ നാം നഷ്ട ധൈര്യരാകരുത്. പകരം അതു ആത്മാവിനു ആശ്വാസമാകണം. കൂടുതല്‍ കൃപയോടുകൂടി നിത്യജീവനില്‍ പ്രവേശിക്കുന്നുവോ അവര്‍ക്ക് വലിയ സമ്മാനങ്ങള്‍ ലഭിക്കും. ഇതിലേക്കായിട്ടാണ് ദൈവം ദുരിതങ്ങള്‍ അനുവദിക്കുന്നത്. കൃപകള്‍ ലഭിക്കാനുള്ള അടിസ്ഥാനമാണ് പുണ്യങ്ങള്‍. എന്നാല്‍ അത് പ്രവൃത്തികൊണ്ട് നേടിയെടുക്കണം. കൂടുതല്‍ പരീക്ഷണങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ക്ഷമ പരിശീലിക്കാന്‍ സാധിക്കുന്നു. അവഹേൡക്കപ്പെടുന്നവര്‍ക്ക് എളിമപ്പെടാനുള്ള അവസരങ്ങളും. മാരകരോഗങ്ങള്‍ ക്ഷമയോടെയും സമാധാനത്തോടെയും സഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് മഹത്വത്തിന്റെ കിരീടം ലഭിക്കും. ഈ ആത്മാക്കള്‍ക്ക് പരിശുദ്ധിയുടെ പൂച്ചെണ്ടും പുണ്യങ്ങളുടെ മുത്തുമാലകളും ലഭിക്കും. മറിയത്തിന്റെ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയം സ്വര്‍ഗ്ഗത്തിലെ എല്ലാ കൃപകളും നേടിത്തരും.
ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, എന്റെ ഈ ചെറിയ ഹൃദയത്തിന്റെ അവസ്ഥ അങ്ങേയ്ക്ക് ഞാന്‍ പണയപ്പെടുത്തുന്നു. ഒരു ശിശുവിന്റെ ആത്മാവിനെപ്പോലെ, വിനീതവും വിശുദ്ധിയും നിറച്ച പുണ്യങ്ങള്‍ അഭ്യസിപ്പിക്കണമെ. അങ്ങയുടെ സുനിശ്ചിത വിജയത്തിന്റെ ഒരു ഉപകരണമാക്കി മാറ്റുവാന്‍ എന്നെ ശക്തിപ്പെടുത്തണമെ. ഒരു നിമിഷംപോലും വിശ്രമിക്കാതെയും പാഴാക്കാതെയും പ്രാര്‍ത്ഥിക്കാനുള്ള കൃപ നല്‍കണമെ. ഈ ശിശുവിന്റെ ആത്മാവിനെ അങ്ങയുടെ സ്വന്തമാക്കി സംരക്ഷിക്കണമെ. എന്റെ അമ്മെ എന്നെ എന്നില്‍ നിന്നും മോചിപ്പിക്കണമെ.
‘എന്നെ കൊണ്ടുപോവുക, നമുക്കു വേഗം പോകാം.’ ഉത്തമ. 1:4
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.