ന്യൂയോര്‍ക്ക് നിവാസികളോട് കരുതല്‍ അറിയിച്ച് മാര്‍പാപ്പാ
വത്തിക്കാന്‍ സിറ്റി: ന്യൂ യോര്‍ക്കിലെ മെത്രാപ്പോലീത്ത കര്‍ദിനാള്‍ തിമോത്തി ഡോളനെ ഫോണില്‍ വിളിച്ച് ഫ്രാന്‍സിസ് പാപ്പാ തന്റെ കരുതലും പ്രാര്‍ത്ഥനയും അറിയിച്ചു. കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരമാണ് ന്യൂ യോര്‍ക്ക്. പതിനായിരത്തിലേറെ പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ ജീവന് നഷ്ടപ്പെട്ടത്.
മാര്‍പാപ്പ തന്നെ ഫോണില്‍ വിളിച്ച് ന്യൂ യോര്‍ക്ക് ജനതയോടുള്ള തന്റെ അടുപ്പവും കരുതലും സ്നേഹവും അറിയിച്ചു എന്ന് ഏപ്രില്‍ 14 ന് കര്‍ദനാള്‍ ഡോളന്‍ അറിയിച്ചു.
ബ്രൂക്ക്ലിനിലെ മെത്രാനെയും ജനങ്ങളെയും പാപ്പാ പ്രത്യേകവാത്സല്യത്തോടെ തിരക്കി എ്ന്നും കര്‍ദിനാള്‍ പറഞ്ഞു. ബ്രൂക്ക്ലീന്‍ രൂപതയില്‍ രണ്ട് വൈദികര്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞിരുന്നു. ഫാ. ജോര്‍ഹെ ഓര്‍ട്ട് ഗരായും ജിയോവാച്ചിനോ ബാസിലെയും.