“ധീര ഇടയന്മാരാകൂ”: യുഎസ് മെത്രാന്മാരോട് ആര്‍ച്ച്ബിഷപ്പ് വിഗാനോ
പ്ലീനറി അംസബ്ലിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന മെത്രാന്മാരോട് ധീരതയോടെ നില്ക്കാന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍ച്ച്ബിഷപ്പ് വിഗാനോ യുഎസ് മെത്രാന്മാര്ക്ക് കത്തയച്ചു. സഭ നേരിടുന്ന ലൈംഗിക ദുരുപയോഗ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ആര്‍ച്ച്ബിഷപ്പിന്റെ ആഹ്വാനം.
‘നിങ്ങളുടെ മെത്രാഭിഷേകത്തിന്റെ സമയത്ത് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന കല്പനയും ഉത്തരവാദിത്വവും നിങ്ങളെ ഓര്‍മിപ്പിക്കാനാണ് ഞാനിത് എഴുതുന്നത്. അജഗണങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുക’ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
താന്‍ മെത്രാന്മാര്ക്കായി ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഉറപ്പു കൊടുത്തു കൊണ്ട് ആര്‍ച്ച്ബിഷപ്പ് വിഗാനോ ഇങ്ങനെ പറഞ്ഞു: ‘ദൈവഭയമാണ് ജ്ഞാനത്തിന്റെ ഉറവിടം എന്ന വചനം ധ്യാനിക്കുവിന്‍. ഭയവിഹ്വലരായ ആടുകളെ പോലെ പെരുമാറരുത്. ധീരന്മാരായ ഇടയന്മാരാകുവിന്‍ നിങ്ങള്‍’.