പ്രാര്‍ത്ഥനയിലായിരുന്നു എന്റെ ആശ്രയം: കര്‍ദിനാള്‍ ജോര്‍ജ് പെല്‍
വാഷിംഗ്ടണ്‍ ഡിസി: 14 മാസത്തിലേറെ കാലം ജയിലില്‍ കിടന്ന ശേഷം കുറ്റവിമുക്തനായ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ തന്റെ ആശ്രയവും ശക്തിയും പ്രാര്‍ത്ഥനയായിരുന്നു എന്ന് പ്രഖ്യാപിച്ചു. ഏപ്രില്‍ 7 ാം തീയതിയാണ് കര്‍ദിനാള്‍ പെല്ലിനെ കുറ്റവിമുക്തമാക്കി കൊണ്ട് ആസ്ത്രേലിയന്‍ ഹൈ കോടതി വിധിച്ചത്.
‘വിധി വന്നപ്പോള്‍ ഞാന്‍ എന്റെ സെല്ലില്‍ നിന്ന് ടിവിയില്‍ വാര്‍ത്ത കാണുകയായിരുന്നു’ കര്‍ദിനാള്‍ പറഞ്ഞു. ആദ്യം ഞാന്‍ കേട്ടത് ലീവ് അനുവദിച്ചിരിക്കുന്നു എന്നാണ്. അതിനു ശേഷം എന്റെ മേല്‍ ചുമത്തപ്പെട്ടപ്പെട്ട കുറ്റങ്ങളില്‍ നിന്ന് എന്ന മുക്തനാക്കി എന്നും. വലിയ കാര്യമാണത്. എനിക്ക ഏറെ സന്തോഷമായി’ കര്‍ദിനാള്‍ പെല്‍ പറഞ്ഞു.
‘എനിക്ക് ആരോടും അക്കാര്യം ഒന്ന് പറയാന്‍ ആരും അടത്തില്ലായിരുന്നു എങ്കിലും ജയിലില്‍ നിന്ന് ഒരു ആരവം കേട്ടു. അവരെല്ലാം എന്നെ പ്രതി സന്തോഷിക്കുകയായിരുന്നു’ അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഒരു സ്വകാര്യ കുര്‍ബാന അര്‍പ്പിക്കുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുറേ നാളായി കുര്‍ബാന അര്‍പ്പിച്ചിട്ട്. അതൊരു മഹത്തായ അനുഗ്രഹമാണ്, പെല്‍ പറഞ്ഞു.