ടൂറിനിലെ തിരുക്കച്ച പ്രദര്‍ശനച്ചടങ്ങ് മരിയന്‍ ടിവിയില്‍ ലൈവ്

ടൂറിന്‍: ലോകം മുഴുവനും കോവിഡ് ബാധയേറ്റ് വലയരുന്ന സാഹചര്യത്തില്‍, ഈ വരുന്ന ദുഖശനിയാഴ്ച ദിവസം ടൂറിനിലെ തിരുക്കച്ച വിശ്വാസികള്‍ക്കായി ലൈവ്‌സ്ട്രീമിംഗ് വഴി പ്രദര്‍ശിപ്പിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ നൂറ്റാണ്ടുകളായി വണങ്ങുന്ന യേശുവിന്റെ ശവക്കച്ചയാണ് ടൂറിനിലെ തിരുക്കച്ച എന്ന് അറിയപ്പെടുന്നത്. ഏപ്രില്‍ 11 ന് വത്തിക്കാന്‍ സമയം വൈകിട്ട് 5 മണിക്കാണ് തിരുക്കച്ച പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനച്ചടങ്ങ് മരിയന്‍ ടിവിയില്‍ ലൈവ് ആയി കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുക്കച്ച സൂക്ഷിച്ചിരിക്കുന്ന ടൂറിന്‍ കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങുകളില്‍ ആര്‍ച്ചുബിഷപ്പ് സെസാരെ നൊസിഗ്ലിയ മുഖ്യകാര്‍മികത്വം വഹിക്കും. ടിവിയിലും സോഷ്യല്‍ മീഡിയയിലും ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ തത്സമയം കാണാനും പ്രാര്‍ത്ഥിക്കാനും സാധിക്കും.

70000 ത്തോളം ജീവന്‍ ഇതിനകം കവര്‍ന്നെടുത്തു കഴിഞ്ഞ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടൂറിനിലെ തിരുക്കച്ച പ്രദര്‍ശിപ്പിക്കണമെന്ന് ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ ചടങ്ങ് നടത്തുന്നതെന്ന് ആര്‍ച്ചുബിപ്പ് സെസാരെ അറിയിച്ചു. നമ്മുടെ ഹൃദയങ്ങളെ യേശുവിന്റെ പീഡാനുഭവങ്ങളിലേക്കും മരണത്തിലേക്കും മാത്രമല്ല, ഉയിര്‍പ്പിലേക്കും കൂടി ഉയര്‍ത്തുന്നതാണ് ടൂറിനിലെ തിരുക്കച്ച എന്ന്ും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിയന്‍ ടിവി (ടെലിവിഷനിലും), മരിയന്‍ ടിവി യൂ ട്യൂബ് ചാനലിലും Roku Media player ലും Amazon Fire TV യിലും Android Phone Play store വഴി App download ചെയ്തും മരിയന്‍ ടിവി കാണാവുന്നതാണ്. ഉടന്‍ തന്നെ സബ്‌സ്‌ക്രൈബ് ചെയ്യുക.

weblive:- www.mariantvworld.org

You Tube Channel: MarianTV – YouTube

https://www.youtube.com/channel/UCmGtAFaWOCVvzDbXzFP8xPw

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles