മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പതിമൂന്നാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പതിമൂന്നാം ദിവസം ~
പ്രിയമക്കളെ, നിങ്ങളുടെ ഹൃദയങ്ങളുടെ പ്രത്യുത്തരത്തിനുവേണ്ടി ഏറ്റവും അമൂല്യമായ രീതിയിയില്‍ ഞാന്‍ കാത്തിരിക്കുന്നു. എന്റെ വിമലഹൃദയത്തിലൂടെ എന്റെ മക്കളാകുവാന്‍ ഞാന്‍ അവരെ വിളിക്കുകയാണ്. എന്റെ ആസന്നമായ സമയത്തില്‍ നിങ്ങളുടെ ഹൃദയമാണ് എന്റെ സന്തോഷം. പ്രത്യേകമായ ഐക്യത്തിലൂടെ നിങ്ങള്‍ ഓരോരുത്തരുടെയും കൂടെ ആയിരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. ഈ വിശുദ്ധ അഭയത്തിലേക്കു നിങ്ങളെ നയിക്കുവാനും സംരക്ഷിക്കുവാനും ഞാന്‍ നിങ്ങളെ വിളിക്കുന്നു. എന്നെ ശ്രവിക്കൂ. എന്റെ ഹൃദയം സ്വന്തമാക്കൂ. എനിക്കു ഒരേ ഒരു ആഗ്രഹമേയുള്ളു, അതു നിങ്ങളുടെ വിശുദ്ധീകരണമാണ്. ദൈവത്തിന്റെയും ഏറ്റവും വലിയ ആഗ്രഹം നിങ്ങളുടെ വിശുദ്ധീകരണമാണ്.
അമ്മെ, ഞങ്ങളോട് പറയൂ, ഈ ദിവസങ്ങളില്‍ നിനക്ക് ഏറ്റവും ആവശ്യമുള്ളത് എന്താണ്?
എന്റെ കുഞ്ഞെ, എന്റെ ആവശ്യവും അപേക്ഷയും ഒരു തുറന്ന ഹൃദയമാണ്. എല്ലാറ്റിലും ഉപരിയായി ഇതിനുവേണ്ടി പ്രാര്‍ത്ഥിക്കുക. അതുവഴിയായി എല്ലാ കൃപകളും ദാനങ്ങളും ചൊരിയാന്‍ സാധിക്കും. പ്രിയ മക്കളെ, നിങ്ങളുടെ അമ്മയുടെ അടുത്തേക്ക് വരൂ, എന്റെ വിജയം നിങ്ങളുടെ ആശങ്കകള്‍ നീക്കി ആഗ്രഹങ്ങള്‍ നിറവേറ്റിത്തരും.
നേര്‍വഴി നയിക്കല്‍: പുത്രനായ ദൈവം, ഒരു എളിയ ദാസിയുടെ ഉദരത്തില്‍ ഒതുങ്ങിയിരിക്കാന്‍ സ്വയം തീരുമാനിച്ചു. തന്റെ മഹത്വം ഈ ഉല്‍കൃഷ്ടമായ സ്ഥലത്ത് ഒളിച്ചുവയ്ക്കാന്‍ അങ്ങ് തിരുമനസ്സായി, പുത്രന്‍ പിതാവിനെ മഹത്വപ്പെടുത്തുകയും തന്റെ രാജകീയ പ്രൗഢി മറച്ചുവെക്കപ്പെട്ട ഗര്‍ഭധാരണത്തിനു നല്‍കുകയും ചെയ്തു. ജന്മം മുതല്‍ ക്രിസ്തു തന്റെ ജീവിതം അമ്മയെ ഭരമേല്‍പ്പിച്ചു. 30 വയസ്സു വരെയുള്ള രഹസ്യജീവിതം അമ്മയ്ക്കു വിധേയപ്പെട്ടു. യേശു തന്റെ പീഢാനുഭവത്തിലും അമ്മയെ കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ മറിയമാണ് യേശുവിനെ വഹിച്ചതും, വളര്‍ത്തിയതും, താങ്ങിയതും, നമുക്കുവേണ്ടി ബലികഴിച്ചതും. പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാലാണ് യേശു തന്റെ പരസ്യശുശ്രൂഷാ ജീവിതം കാനായില്‍ തുടങ്ങിയത്. പരിശുദ്ധ മറിയത്തെക്കൂടാതെ ദൈവത്തിന് തന്റെ രക്ഷാകര പ്രവൃത്തി ഫലമണിയിക്കാന്‍ സാധിക്കുമെങ്കിലും, പരിശുദ്ധാത്മാവ് ഈ എളിയ ദാസിയെയാണ് അതിനുവേണ്ടി തിരഞ്ഞെടുത്തത്. എന്തൊക്കെത്തന്നെയായാലും കൃപയുടെ അത്ഭുതരഹസ്യമായ യേശു മറിയത്തില്‍ ജന്മമെടുത്ത കാര്യം വിജ്ഞാനികള്‍ക്കു അറിവില്ല.
ദൈവം പരിശുദ്ധ മറിയം വഴി ഭൂമിയിലേക്കു വരാന്‍ തീരുമാനിച്ചുവെങ്കില്‍ നമ്മള്‍ ആരാണു അതിനെ ചോദ്യം ചെയ്യാനും മറ്റൊരു വഴി ചിന്തിക്കാനും? യേശുവിനു ജന്മവും ജീവനും നല്‍കാന്‍ വേണ്ട തിരുരക്തം പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തില്‍ നിന്നാണ് ഗര്‍ഭപാത്രത്തിലേക്ക് ഒഴുകിയത്. ഇവിടെ നമ്മോടും ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. നമ്മുടെ ഹൃദയം തുറന്ന് യേശു ആത്മീയമായി നമ്മുടെ ഹൃദയത്തില്‍ ഗര്‍ഭം ധരിക്കുവാനും, പിന്നെ മുഴുവന്‍ ശരീരത്തിലും ജീവിതത്തിലും.
മാര്‍ഗ്ഗനിര്‍ദ്ദേശം: പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തില്‍ കൃപകളുടെ ഒരു ഉറവ സ്ഥാപിക്കന്നത് ദൈവത്തിനു ഉചിതമായിത്തോന്നി. അവിടെനിന്ന് ഈ കൃപകള്‍ എല്ലാവരിലേക്കും ചൊരിയാന്‍ ദൈവം തിരുമനസ്സായി. ദൈവം ആഗ്രഹിക്കുന്നതുപോലെ ദൈവത്തെ വണങ്ങുവാന്‍ ദൈവം നമ്മെ ക്ഷണിക്കുകയാണ്. യേശുവിന്റെ അമ്മയുടെ പരിശുദ്ധ ഹൃദയത്തോടുള്ള വണക്കമാണ് യേശു ആഗ്രഹിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ ദൈവം ആഗ്രഹിക്കുന്നു. പരിശുദ്ധ കന്യകാമറിയമോ, തനിക്കു സ്വന്തമായിട്ടൊന്നും എടുക്കാതെ പിതാവിന്റെ ഇഷ്ടം നിറവേറ്റാനാഗ്രഹിക്കുന്നു. ദൈവം ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ഐക്യം ഭൂമിയില്‍ കൊണ്ടുവരാന്‍ പരിശുദ്ധ മറിയവും ആഗ്രഹിക്കുന്നു. പരിശുദ്ധ മറിയം നമ്മെ വിളിക്കുന്നത് യേശുവിനോട് കൂട്ടിച്ചേര്‍ക്കാനാണ്. അതുപോലെ ഈ പ്രതിഷ്ഠയിലുടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഓരു ഹൃദയവും. ഇതിന്റെ പിന്നില്‍ ദൈവത്തിന്റെ കരങ്ങളാണ് എന്നുള്ളത് അവസാനമെ നമുക്ക് മനസ്സിലാവുകയുള്ളു. നമുക്കു മുന്‍കൂട്ടി കാണാന്‍ പറ്റാത്ത ഒരു സമയത്തേക്ക് ഒരുക്കാനാണ് അമ്മയെ നമ്മുടെ മദ്ധ്യേ അയക്കുന്നത്. ദൈവപിതാവിന്റെ സന്ദേശവുമായിട്ടാണ് പരിശുദ്ധ മറിയം വരുന്നത്. നമ്മെ വ്യക്തിപരമായി പഠിപ്പിക്കുവാനും അതിന്റെ ചുരുളഴിച്ചു തരുവാനും യേശു തന്റെ അമ്മയെ തന്നത് നമുക്ക് അതേ മാതൃസ്‌നേഹാനുഭവം ഉണ്ടാകാനും, അതിലൂടെ തിരുഹൃദയത്തിന്റെ ദിവ്യസ്‌നേഹാലിംഗനം ലഭിക്കുവാനും വേണ്ടിയാണ്. ഒരു ശിശുവിന് അമ്മയുടെ സ്പര്‍ശനംപോലെ മറ്റൊന്നു ലഭിക്കാന്‍ സാധ്യമല്ല.
ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, അങ്ങയുടെ സുനിശ്ചിതവിജയത്തിന്റെ യുദ്ധത്തില്‍ ഞങ്ങളെ നയിക്കണമെ. എല്ലാ മനുഷ്യരും അനന്തമായി അങ്ങയുടെ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരട്ടെ. സ്വര്‍ഗ്ഗവാതിലിലൂടെ കടന്നു തന്റെ പുത്രന്റെ തിരുഹൃദയങ്ങളിലേക്കു ഞങ്ങള്‍ പ്രവേശിക്കട്ടെ. കൃപകളാല്‍ പൂരിതമായ ശുദ്ധഹൃദയം എന്നില്‍ സൃഷ്ടിക്കണമ. പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തിയും, എന്റെ ആത്മാവിനു അങ്ങയുടെ ഊഷ്മളതയും, സന്തോഷിക്കുന്ന സമയത്ത് അങ്ങയുടെ പുഞ്ചിരിയും എനിക്കു നല്‍കണമെ. എന്റെ അമ്മെ, എന്റെ ഹൃദയം അങ്ങയുടേതാക്കി മാറ്റണമെ.
‘ആകയാല്‍, മക്കളെ എന്റെ വാക്കുകള്‍ കേള്‍ക്കുവിന്‍…. പ്രബോധനം കേട്ട് വിവേകികളായി തീരുവിന്‍’ സുഭാ. 8/32, 33
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.