മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പതിനൊന്നാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പതിനൊന്നാം ദിവസം ~

പ്രിയമക്കളെ, പ്രത്യേകമായ ഒരു കൃപ തരാന്‍ വേണ്ടി, ഈ ദിവസങ്ങളില്‍ നിങ്ങളെത്തന്നെ ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നു ഞാനാവശ്യപ്പെടുന്നു. എന്റെ തിരുനാളുകളില്‍ പിതാവായ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു കൃപകള്‍ മഴപോലെ ചൊരിയും. എന്റെ തിരഞ്ഞെടുക്കപ്പെട്ട ആടുകളെ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട ഇടയന്മാരുമായി കൂട്ടിച്ചേര്‍ക്കും. എന്റെ സുനിശ്ചിത വിജയത്തിനു അവരെ ഞാന്‍ ഒരുമിച്ചു കൂട്ടും. എന്റെ പ്രത്യാശ നിങ്ങളില്‍ ഞാന്‍ അര്‍പ്പിക്കുന്നു. എന്റെ ഹൃദയം നിങ്ങളെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. മനുഷ്യകുലത്തെ രക്ഷിക്കാനുള്ള കൃപ നിങ്ങളിലാണു നിക്ഷേപിച്ചിരിക്കുന്നത്. എന്റെ പുത്രന്റെ വികാരിക്കുവേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ സന്തോഷങ്ങളും സഹനങ്ങളും നിങ്ങളുടെ പ്രതിഷ്ഠയ്ക്കുവേണ്ടി കാഴ്ചവയ്ക്കുക.

ഉദ്ദിഷ്ടഫലം ഉളവാക്കുന്ന രീതിയില്‍ നിങ്ങളെത്തന്നെ നല്‍കുക. നിങ്ങളെത്തന്നെ നോക്കുന്നതിനു മുമ്പ് മറ്റുള്ളവരെ ശ്രദ്ധിക്കുക. ദൈവപിതാവ് നിങ്ങളുടെ ആത്മാവിലുള്ളതെല്ലാം കാണുന്നു. തന്റെ മക്കള്‍ക്ക് അവിടുന്നു സ്‌നേഹവും കരുണയും ചൊരിയുന്നു. നീതി അര്‍ഹിക്കുന്നവര്‍ക്ക് നീതി അവിടുന്നു നല്‍കുന്നു. എന്റെ തിരഞ്ഞെടുക്കപ്പെട്ട പോരാളികളെ നിങ്ങളോടൊപ്പം കൊണ്ടുവരൂ, എന്തെനാനാല്‍ യുദ്ധം നമ്മെ കാത്തു നില്‍ക്കുന്നു.

പ്രിയ മക്കളെ, ഞാന്‍ നിങ്ങളുടെ അമ്മയാണ്. നിങ്ങള്‍ എന്റെ മക്കളായി ജീവിക്കൂ. എന്റെ ഹൃദയം നിങ്ങള്‍ക്കു തന്നിരിക്കുന്നതുപോലെ നിങ്ങളുടെ ഹൃദയം എനിക്കും നല്‍കുക. നിങ്ങള്‍ എന്തായിരിക്കുന്നുവോ അതേപടി എന്നെ ഭരമേല്‍പ്പിക്കുക. നിങ്ങള്‍ എന്താകണമോ അതനുസരിച്ച് ഞാന്‍ രൂപപ്പെടുത്താം.

നേര്‍വഴി നയിക്കല്‍: ഈ ശക്തിയാല്‍ നമ്മുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. പരിശുദ്ധ മറിയം ഈ നിമിഷത്തെയാണ് കൈമാറ്റസമയം എന്നു പറയുന്നത്. യഥാര്‍ത്ഥ സ്‌നേഹത്തില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ടെങ്കില്‍ നമ്മുടെ ആത്മാവിനു മാറ്റം വരാതിരിക്കാന്‍ ഒരു കാരണവുമില്ല. പ്രതിഷ്ഠയിലൂടെ എന്റെ ജീവിതത്തിനു മാറ്റം വന്നു എന്ന് ഒരു വ്യക്തി മറ്റുള്ളവരോട് പറയുന്നത് സത്യമാണെന്നു പ്രവൃത്തിയിലൂടെ വ്യക്തമാകും. പ്രതിഷ്ഠയില്‍ ഒരുമിച്ചു കൂട്ടപ്പെടുന്ന ദൈവികശക്തിയുടെ പൂര്‍ണ്ണതയില്‍ ഒരു മാറ്റം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ദൈവം ഇങ്ങനെ സംഭവിക്കാന്‍ ഇടയാക്കുന്നത് പ്രതിഷ്ഠയുടെ സ്വര്‍ഗ്ഗീയ യാഥാര്‍ത്ഥ്യത്തിലാണ്. നമ്മള്‍ മനസ്സിലാക്കുന്നതും യഥാര്‍ത്ഥവുമായ കാര്യമിതാണ്, സത്യമായും ദൈവം ആഗ്രഹിക്കുന്നതും ഇച്ഛിക്കുന്നതുമാണ്, ഒരാത്മാവ് പ്രതിഷ്ഠ പൂര്‍ത്തിയാക്കണമെന്നത്.

മാര്‍ഗ്ഗനിര്‍ദ്ദേശം: ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനമാണ് രൊത്മാവ് ദൈവസാന്നധ്യത്തില്‍ ആയിരിക്കുന്നത്. അതിനു മൂന്നു തലതങ്ങളുണ്ട്. പാപത്തില്‍ നിന്നകന്നുകൊണ്ടും, പുണ്യങ്ങള്‍ അഭ്യസിച്ചും ദൈവവുമായിട്ടുള്ള ഐക്യം നിലനിര്‍ത്തിയുമുള്ള ജീവിതംേ. ഈ മൂന്നു കാര്യങ്ങളാണു ദൈവസാന്നിധ്യം ഉണ്ടാക്കുന്നതും, അതുവഴി ഒരാത്മാവിനെ പാപത്തില്‍ വീഴാതെ സൂക്ഷിച്ച്, പുണ്യങ്ങള്‍ അഭ്യസിച്ച്, വിശുദ്ധ സ്‌നേഹത്തില്‍ ദൈവവുമായുള്ള ഐക്യത്തിലായിരിക്കുന്നതിനും സഹായിക്കുന്നത്. പാപത്തെ ഒഴിവാക്കാനുള്ള നല്ലവഴി ദൈവത്തിന്റെ ശ്രദ്ധ എപ്പോഴും എന്റെ മേലുണ്ട് എന്നുള്ള ബോധ്യമാകുന്നു. നാം നമ്മെത്തന്നെ ദൈവസന്നിധിയില്‍ സൂക്ഷിക്കുകയും ദൈവം എന്റെ ചിന്തകളും, വാക്കുകളും പ്രവൃത്തികളും ശ്രദ്ധിക്കുന്നുണ്ടെന്ന ചിന്ത തന്നെ നമ്മെ എല്ലാ പാപത്തില്‍ നിന്നും അകറ്റി നിര്‍ത്തും.

ദൈവിക സാന്നിദ്ധ്യത്തില്‍ ജീവിക്കുന്ന ഒരാത്മാവ് ചുറ്റുവട്ടത്തുള്ളവരുടെ പ്രീതിക്കുവേണ്ടി ആഗ്രഹിക്കുകയുമില്ല, അതേസമയം ദേവപ്രീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യും. അങ്ങനെ പുണ്യങ്ങള്‍ ആത്മാവില്‍ വളരുകയും ചെയ്യും.

അവസാനമായി, ദൈവവുമായിട്ടുള്ള നിരന്തരമായ ഐക്യത്തില്‍ ആത്മാവ് കൃപകളില്‍ സമൃദ്ധമായി വളരുകയും ചെയ്യും. ഈ ഐക്യത്തില്‍ തെറ്റുവരാത്ത ഒരു നിയമമുണ്ട്. നമ്മള്‍ സ്‌നേഹിക്കുന്ന വസ്തുവിന്റെ സാന്നിദ്ധ്യം നമ്മുടെ സ്‌നേഹത്തെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ഈ മൂന്നു ദാനങ്ങളാണ് പ്രതിഷ്ഠയില്‍ പരിശുദ്ധാത്മാവിലൂടെ നമുക്കു ലഭിക്കുന്നത്.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, എന്റെ ജീവിതകാലം മുഴുവനും അങ്ങയെ സ്‌നേഹിക്കവാനും അങ്ങയുടേതായിരിക്കുവാനും എന്നെ സഹായിക്കണമെ. എന്റെ ഹൃദയം അങ്ങയുടെ തിരുക്കുമാരന്റെ സന്നിധിയിലേക്കു കൊണ്ടുവരണമെ. അങ്ങനെ എന്റെ സ്‌നേഹം കത്തിജ്വലിക്കട്ടെ. അമ്മയുടെ സാന്നിദ്ധ്യത്തിന്റെ അടയാളമായി ഈ ലോകത്തില്‍ ജീവിക്കുവാന്‍ ശക്തിയും ധൈര്യവും എനിക്കു നല്‍കണമെ. അങ്ങയുടെ സുനിശ്ചിത വിജയത്തിനുവേണ്ടി പോരാടുന്ന പോരാളിയായി ഈ ഭൂമിയില്‍ ജീവിക്കുവാനുള്ള കൃപ തരണമെ. എന്റെ പ്രതിഷ്ഠയുടെ സമയത്ത് ഈ ദാനങ്ങള്‍ തരണമെന്നു അങ്ങയുടെ മണവാളനായ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കണമെ.

വിജന ദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. അവ കര്‍ത്താവിന്റെ മഹത്വവും കാര്‍മലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും, അവ കര്‍ത്താവിന്റെ മഹത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദര്‍ശിക്കും.

ഏശയ്യ 35:12

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles