മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഏഴാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഏഴാം ദിവസം ~

എന്റെ പ്രിയമക്കളെ, സമാധാനത്തിനു വേണ്ടിയുള്ള ഈ സംരംഭത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്. നിങ്ങളെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും ഞാന്‍ വന്ന് നിങ്ങളെ ഈ ദൈവികപദ്ധതിക്കുവേണ്ടി ഒരുക്കുന്നതാണ്. എന്റെ പ്രിയരെ, നിങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം പൂര്‍ത്തീകരിക്കാനാണ് നിങ്ങളെ ഞാന്‍ വിളിക്കുന്നത്. സമാധാനത്തിനു വേണ്ടിയുള്ള എന്റെ സന്ദേശങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. മാര്‍ച്ച് മാസത്തില്‍ എന്റെ തിരുനാള്‍ ദിവസം നിങ്ങള്‍ ഒരുമിച്ചുകൂടി വിമലഹൃദയ പ്രതിഷ്ഠ നടത്തി പിതാവിനോട് ‘അതെ’/Yse എന്നു പറയണം. ഈ സുവസരത്തില്‍ നിങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിച്ചു തരാന്‍ എനിക്കു സാധിക്കും. എന്റെ ഹൃദയത്തിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ഇടയന്മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെയു ഒരുമിച്ചു കൂടുക. വിശുദ്ധിയുടെ വിത്തുകള്‍ ഞാന്‍ നിങ്ങളില്‍ പാകാം. അതുവഴി പുണ്യങ്ങളിലും കൃപകളിലും വളരാന്‍ നിങ്ങള്‍ക്കു സാധിക്കും.

നേര്‍വഴി നയിക്കല്‍: പ്രതിഷ്ഠയുടെ സുപ്രധാന ഉദ്ദേശ്യം ഒരു ഐക്യം ഉണ്ടാക്കിയെടുക്കുക എന്നതാണ്. പരിശുദ്ധ മറിയം ഈ ഐക്യത്തിനുവേണ്ടി ഒരു പ്രത്യേക കൃപ നമുക്ക് തരും. ഈ ദൈവിക കൃപയ്ക്കു വേണ്ടി നമ്മുടെ ആത്മാക്കളെ ഒരുക്കേണ്ടത് ആവശ്യമാണ്. ഈ കൃപ അതിന്റെ പൂര്‍ണ്ണതയില്‍ നല്‍കപ്പെടാന്‍ ആത്മാവിനു വേണ്ടവിധത്തില്‍ ഒരുക്കപ്പെടേണ്ടതുണ്ട്. ഈ ആത്മാവ് ഒരുക്കപ്പെട്ടതിന്റെ തോതനുസരിച്ച് മാത്രമേ കൃപകള്‍ സ്വീകരിക്കാനാവൂ. പരിശുദ്ധ കന്യകാമറഇയം വഴി നല്‍കപ്പെടുന്ന ഈ കൃപയുടെ ഉദ്ദേശ്യമെന്തെന്നും അതില്‍നിന്നുളവാക്കേണ്ട ഫലങ്ങളും തിരിച്ചറിഞ്ഞ് അംഗീകരിക്കണം. എല്ലാ കൃപകളും ദൈവത്തിന്റെ ദാനമാണെന്നും അതു ദൈവമഹത്വത്തിനായിട്ടാണ് നല്‍കുന്നതെന്നും നാം ഓര്‍മ്മിക്കണം. സ്വര്‍ഗ്ഗത്തില്‍ നിന്നും നല്‍കപ്പെടുന്ന എല്ലാ ദാനങ്ങളുടെയും ലക്ഷ്യം. ഇതുതന്നെയാണ്.

മാര്‍ഗ്ഗനിര്‍ദ്ദേശം: നിങ്ങള്‍ പ്രതീക്ഷിച്ച അത്രയ്ക്കു പൂര്‍ണ്ണതയിലേക്കു വളരാന്‍ സാധിച്ചില്ല എന്നു വിചാരിച്ച് നിങ്ങള്‍ നഷ്ടധൈര്യരാകരുത്. അപൂര്‍ണ്ണതയോര്‍ത്ത് നഷ്ടധൈര്യരായാല്‍ സാത്താന്‍ അത് മുതലെടുക്കുകയും നമ്മളില്‍ മിഥ്യാബോധംകൊണ്ട് നിറയ്ക്കുകയും ചെയ്യും. പുണ്യങ്ങളില്‍ തീക്ഷ്ണമായി വളരാന്‍ ആഗ്രഹിക്കുന്ന ഒരു ആത്മാവ് നിരന്തരമായ പരിശ്രമത്തിലും ദൈവസഹായത്താലും ഈ ജീവിതത്തില്‍ ലഭിക്കേണ്ട പൂര്‍ണ്ണത കൈവരിച്ചിരിക്കും. നിരാശപ്പെട്ടു പോയാല്‍ പ്രതിഷ്ഠയിലൂടെ ലഭിച്ച കൃപകള്‍ നഷ്ടപ്പെടും. ശാശ്വതമായ പ്രതിജ്ഞ വിശുദ്ധമായ ‘അതെ’/Fita ആണ് പ്രതിഷ്ഠയുടെ വാഗ്ദാനമായ മുദ്ര.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമല ഹൃദയമെ, പ്രതിഷ്ഠയിലൂടെ എന്റെ ആത്മാവിലേക്കു ചൊരിയപ്പെട്ട പ്രകാശത്താല്‍ കൃപയില്‍ വളരാന്‍ എന്നെ സഹായിക്കണമെ. അമ്മേ, അങ്ങ് നിരന്തരമായി ദൈവഹിതം അന്വേഷിച്ചിരുന്നതുപോലെ, ഞാനും അതന്വേഷിക്കാനും ജീവിതത്തില്‍ വ്യവസ്ഥകളില്ലാതെ പ്രാവര്‍ത്തികമാക്കാനും ഇടയാവട്ടെ. ലോകാരൂപിയില്‍ നിന്നകന്നുകൊണ്ടും, സഹനങ്ങള്‍ ദൈവ കരങ്ങളില്‍ നിന്ന് സ്വീകരിച്ച്, അന്തിമ പോരാട്ടത്തില്‍ അങ്ങയുടെ കൂടെനിന്ന് അങ്ങയുടെ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയത്തിനു ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു.

‘അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച് അവമാനം വകവയ്ക്കാതെ,
കുരിശ് ക്ഷമയോടെ സ്വീകരിച്ചു’ ഹെബ്രാ. 12:12

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles