ഇന്നത്തെ നോമ്പുകാല ചിന്ത
28 March 2020
ബൈബിള്‍ വായന
ജെറെമിയ 11. 20
‘നീതിയായി വിധിക്കുന്നവനും ഹൃദയവും മനസ്സും പരിശോധിക്കുന്നവനുമായ സൈന്യങ്ങളുടെ കര്‍ത്താവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം കാണാന്‍ എന്നെ അനുവദിക്കണമേ; അവിടുന്നാണല്ലോ എന്റെ ആശ്രയം’
ധ്യാനിക്കുക
നീതിമാനായ ദൈവം എല്ലാവരുടെയും ഹൃദയങ്ങള്‍ പരിശോധിക്കുന്നു എന്ന് ജെറെമിയ പറയുന്നു. ഇപ്പോള്‍ ദൈവം എന്റെ ഹൃദയത്തിലേക്ക് നോക്കുകയാണെങ്കില്‍ അവിടുന്ന് എന്താണവിടെ കണ്ടെത്തുക?
എന്നോട് ദ്രോഹം ചെയ്തവരോട് പ്രതികാരം ചെയ്യാന്‍ എനിക്ക് തോന്നുന്നത് എന്തു കൊണ്ട്? പ്രതികാരം തന്റെതല്ല ദൈവത്തിന്റേതാണെന്നാണ് ജെറെമിയ പറയുന്നത്. തനിക്ക് സംഭവിച്ച അത്യാഹിതങ്ങളുടെ നേര്‍ക്ക് ജെറെമിയായുടെ മനോഭവം എന്താണ്?
എന്റെ ആവശ്യം ഞാന്‍ ദൈവത്തില്‍ ഭരമേല്പിച്ചിരിക്കുന്നു. ഇവിടെ ജെറെമിയ ദൈവഹിതത്തില്‍ ആശ്രയം വയ്ക്കുകയാണ്. എന്റെ ആവശ്യങ്ങളെല്ലാം പൂര്‍ണമായി ദൈവത്തില്‍ അര്‍പ്പിക്കാനുള്ള വിശ്വാസം എനിക്കുണ്ടോ? ദൈവത്തില്‍ സമ്പൂര്‍ണമായി ആശ്രയം വയ്ക്കുന്നതില്‍ നിന്ന് എന്നെ തടയുന്നത് എന്താണ്?
പ്രാര്‍ത്ഥിക്കുക
കൃപാനിധിയായ ദൈവമേ, എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളുടെയും കാരണം എനിക്കറിയില്ല. എന്നാല്‍ അവിടുത്തേക്കറിയാം. എന്റെ എല്ലാ ആവശ്യങ്ങളും അങ്ങില്‍ അര്‍പ്പിക്കാന്‍ എന്നെ സഹായിക്കണമേ. എനിക്ക് ഏറ്റവും നല്ലത് എന്താണെന്ന് അവിടുത്തേക്കറിയാമല്ലോ, അങ്ങ് ചെയ്യുന്നതെല്ലാം നീതിപൂര്‍വകവും ആണല്ലോ. ആമ്മേന്‍.
‘നിങ്ങളെ തന്നെ ദൈവതൃക്കരങ്ങളിലേക്ക് സമര്‍പ്പിക്കുക. നിങ്ങളില്‍ നിന്ന് ദൈവം എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ശക്തിയും അവിടുന്ന് നിങ്ങള്‍ക്ക് തരും’ (വി. ഫിലിപ്പ് നേരി)