ഫ്രാന്‍സിസ് പാപ്പാ 30 വെന്റിലേറ്ററുകള്‍ ആശുപത്രികള്‍ക്ക് നല്കി
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയേറ്റ് ജനങ്ങള്‍ മരണമടയുകയും വലയുകയും ചെയ്യുന്ന സാഹചര്യത്തില്‍ 30 വെന്റിലേറ്ററുകള്‍ ഫ്രാന്‍സിസ് പാപ്പാ ആശുപത്രികള്‍ക്ക് ദാനം ചെയ്തു. വെന്റിലേറ്ററുകള്‍ ആവശ്യമുള്ള ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പരിശുദ്ധ പിതാവ് ഓഫീസ് ഓഫ് പേപ്പല്‍ ചാരിറ്റീസിനെ ഏല്പിച്ചു.
കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാല്‍ ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ക്ക് വളരെയേറെ ആവശ്യം വന്നിരിക്കുകയാണ്. ഏതെല്ലാം ആശുപത്രികള്‍ക്കാണ് വെന്റിലേറ്റുകള്‍ നല്‍കുകയെന്ന് ഇപ്പോള്‍ വ്യക്തമല്ല.