ലോകരാജ്യങ്ങളെ ഫാത്തിമാ മാതാവിന് പ്രതിഷ്ഠിക്കണമെന്ന് പോര്‍ച്ചുഗീസ് മെത്രാന്മാര്
ഫാത്തിമ: ഫാത്തിമാ മാതാവിന്റെ സന്നിധിയില്‍ അര്പ്പിക്കുപ്പെടുന്ന പ്രാര്‍ത്ഥനയിലൂടെ ലോകരാജ്യങ്ങളെ മുഴുവന്‍ യേശുവിന്റെ തിരുഹൃദയത്തിനും മറിയത്തിന്റെ വിമല ഹൃദയത്തിനും പ്രതിഷ്ഠിക്കണമെന്ന് പോര്‍ച്ചുഗീസ് മെത്രാന്മാര്. 1917 ല്‍ മൂന്ന് കുട്ടികള്‍ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷയായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ഫാത്തിമ.
മാര്‍ച്ച് 25 ന് ബുധനാഴ്ച പോര്‍ച്ചുഗലിനെ ക്രിസ്തുവിനും മാതാവിനും പുനര്പ്രതിഷ്ഠിക്കുമെന്ന് പോര്‍ച്ചുഗീസ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ പോര്‍ച്ചുഗല്‍ രാജ്യം മുഴുവന്‍ ഫാത്തിമ മാതാവിന് പ്രതിഷ്ഠിക്കണം എന്ന് മെത്രാന്മാര് അഭ്യര്‍ത്ഥിച്ചു.