ദൈവവചനം ജീവിതത്തിൽ പകരുമ്പോൾ

~ ബ്രദര്‍ തോമസ് പോള്‍ ~

 

കർത്താവ് നയിക്കുന്ന, കർത്താവ് തുടങ്ങുവാൻ ആഗ്രഹിക്കുന്ന ബൈബിൾ അക്കാദമിയിൽ പ്രധാന പഠന വിഷയം ബൈബിൾ ആണ്. വിശുദ്ധ തോമസ് അക്വിനോസ് ന അന്നത്തെ മാർപ്പാപ്പ ആയിരുന്ന പോപ്പ് അർബൻ നാലാമൻ അദ്ദേഹത്തിനൊടു പറഞ്ഞു, സുവിശേഷത്തിന് ഒരു പുതിയ രീതിയിലുള്ള വ്യാഖ്യാനം വേണം. വിശുദ്ധ തോമസ് അക്വിനോസ്നൊടു വ്യാഖ്യാനം എഴുതാൻഅല്ലപറഞ്ഞത്.സഭാപിതാക്കൻമാരുടെ വ്യാഖ്യാനത്തിൽ നിന്നും അടർത്തി എടുക്കണം. അത് വലിയൊരു ക്ലാസ്സിക് വർക്ക് ആയിരുന്നു.

പിതാക്കന്മാർ 
അപ്പസ്തോലൻമാരെ അല്ല പിതാക്കന്മാർ എന്ന് പറയുന്നത്. അപ്പസ്തോലന്മാരുടെ കാലം കഴിഞ്ഞു ഉണ്ടായ വളരെ പ്രഖ്യാതരായ എഴു ത്തുകാരും വിശുദ്ധരും ആണ് പിതാക്കന്മാർ. വളരെ വലിയ വെളിപാടുകൾ ആണ് അവർക്ക് കിട്ടിയിരുന്നത്. അപ്പസ്തോലൻമാർ ഈശോയെ മുഖാഭിമുഖം കണ്ടു. പക്ഷേ ഇവർ ഈശോയെ കണ്ടിട്ടില്ല. പൗലോസ് അപ്പസ്തൊലനെ പോലെ എല്ലാം വെളിപാടിലൂടെ ആണ് അവർക്ക് എല്ലാം കിട്ടിയിരുന്നത്. അങ്ങനെയുള്ള സഭാപിതാക്കൻമാർ, ഉദാഹരണമായി വിശുദ്ധ അഗസ്റ്റിനോസ്, വിശുദ്ധ ജെറോം, വിശുദ്ധ അബ്രോസ്, വിശുദ്ധ അത്തനാസിയോസ് ഇങ്ങിനെ എൺപതോളം സഭാ പിതാക്കന്മാരിൽ ഓരോരുത്തരും ഈ സുവിശേഷത്തിന് ഓരോ വചനത്തിനും നൽകിയിരിക്കുന്ന വ്യാഖ്യാനം പഠിച് അതിൽ നിന്നും അടർത്തി എടുത്തു പുസ്തകം ആക്കിയിരിക്കുന്ന ബൈബിൾ പഠന വ്യാഖ്യാനം ആണ് കത്തേന ഔറയ.
ഇതിന്റെ അർത്ഥം ‘സുവർണ്ണ കണ്ണികൾ’ എന്നാണ്. ‘കത്തേന’ എന്ന് പറഞ്ഞാൽ കണ്ണികൾ എന്ന് അർത്ഥം. ‘ഔറയ’ എന്ന് പറഞ്ഞാൽ സ്വർണ്ണം.

ബ്രദറിന്റെ ജീവിതത്തിൽ ഉണ്ടായ രണ്ടു വഴി തിരിവുകളിൽ ഒന്നാണ് സങ്കീർത്തനം. രണ്ടാമത് വിശുദ്ധ അഗസ്തിനോസിന്റെ ബൈബിളിനെ കുറിച്ചുള്ള പ്രബോധനങ്ങളും വ്യാഖ്യാനങ്ങളും. മറ്റുള്ളത് ജോൺ ഓഫ് ത് ക്രോസ്സ്, കർമ്മലീത്ത വിശുദ്ധരും. വിശുദ്ധ തോമസ് അക്വിനോസിന്റെ ബൈബിൾ കമന്ററി പഠിക്കാൻ തുടങ്ങിയതും വലിയൊരു വഴിതിരിവാണ്. ഇപ്പോൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുവാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്.

കർത്താവ് പറയുന്നത് ബൈബിൾ പഠനത്തിന് ഒരു പുതിയ പരമ്പര ഉണ്ടാകേണ്ടത് ആണ് എന്നാണ്. വൈദികരും സിസ്റ്റേഴ്സ്സും തിയോളജിക്കൽ ആയി പഠിക്കുന്നവർ ആണ്. പക്ഷേ അങ്ങനെ പഠിചാൽ പോര എന്നാണ് പറയുന്നത്. ബൈബിൾ പഠിക്കേണ്ടത്, അതിൽ ജീവിക്കാൻ ആണ് പഠിക്കേണ്ടത്. വചനം ജീവിക്കാൻ പഠിക്കണം.

ബ്രദറിന് ഒരിക്കൽ ഒരു ചിന്ത വന്നു. ബൈബിൾ ഇൽ പറയുന്ന ഏതെങ്കിലും വചനം ജീവിതത്തിൽ പകർത്തുന്നുണ്ടോ? ആലോചിച്ചു നോക്കിയപ്പോൾ മുപ്പത്തിൽ പരം വർഷം സുവിശേഷം പ്രഘോഷിചു നടന്നിട്ട്, അങ്ങനെ ഒരു വചനം പോലും പൂർണ്ണമായി ജീവിതത്തിൽ നടപ്പാക്കാൻ പറ്റുന്നില്ല, എന്നത് വലിയ വിഷമം ആയി. കുറച്ചൊക്കെ ശരിയാവുന്നുണ്ട്. പക്ഷേ പൂർണ്ണത ഇല്ല. നമുക്ക് ഓരോരുത്തർക്കും ആലോചിച്ചു നോക്കാം. ബൈബിളിലെ ഒരു വചനമെങ്കിലും പൂർണ്ണതയോടെ ജീവിതത്തിൽ പകർത്തുന്നുണ്ടോ? ഇല്ലെന്ന് വച്ച് നമ്മൾ വിഷമിക്കണ്ട. പക്ഷേ ഈ ആശയം ഉൾക്കൊണ്ട് ജീവിക്കുവാൻ ശ്രമിക്കണം.
പണ്ട് ഒരിക്കൽ ഇംഗ്ലണ്ടിൽ വച്ച് ഈ ആശയം ഒരു വളർച്ചാ ധ്യാനത്തിൽ പറഞ്ഞു. അവിടെ അന്ന് കുറച്ച് സിസ്റ്റേഴ്സ് ഉണ്ടായിരുന്നു. അതിൽ ഗസ്റ്റ് ആയി ഒരു സിസ്റ്റർ ഉണ്ടായിരുന്നു. സിസ്റ്റർ റോമിൽ ഒമ്പത് വർഷം ബൈബിൾ പഠനം നടത്തി ഡോക്ടറേറ്റ് എടുത്തതായിരുന്നു. എന്ന് ആ സിസ്റ്റർ പങ്കുവച്ച ഒരു കാര്യം ഇതായിരുന്നു. സിസ്റ്റർ ഉള്ളിൽ ചിന്തിച്ചു, ഒമ്പത് വർഷം ബൈബിളും ദൈവശാസ്ത്രവും പഠിചിട്ടും, ഏതു വചനം ആണ് ആണ് എന്നിൽ ജീവിക്കുന്നത്. ദുഃഖകരം എന്ന് പറയട്ടെ, സിസ്റ്റർ നോക്കുമ്പോൾ ഒരു വചനം പോലും സിസ്റ്റ്ററിൽ പൂർണ്ണമായി ജീവിക്കുവാൻ സാധിച്ചിട്ടില്ല.
അത് സിസ്റ്ററിനെ വളരെ വെല്ലുവിളിയോടെ നോക്കുകയാണ്.
ഇൗ ബൈബിൾ മുഴുവൻ ജീവിക്കാൻ അല്ല നമ്മൾ ശ്രമിക്കേണ്ടത്. അതിലെ ഒരു വചനം. ഒരു വചനം ആയാലും അത് മുഴുവൻ ക്രിസ്തു ആണ്. വിശുദ്ധരെല്ലാം ഇങ്ങിനെ ആണ് തുടക്കം കുറിച്ചത്. മദർ തെരേസയെ ഒരു വചനം ആണ് ആദ്യം സ്പർശിച്ചത്. “ഞാൻ രോഗി ആയിരുന്നപ്പോൾ നീ എന്നെ കണ്ടൂ.” ഈ വചനം കിട്ടിയപ്പോൾ മദർ തെരേസ ആ വചനത്തിന്റെ ഉള്ളൂ മുഴുവനും തുറന്നു. വഴിയരികിൽ മുറിവും ചോരയും വ്രണവും ആയി കിടക്കുന്ന കുഷ്ട രോഗിയെ കാണുമ്പോൾ ഈ വചനം മനസ്സിൽ വരികയാണ്. “ഞാൻ രോഗിയായിരുന്നു” എന്നെ പോലെയുള്ള രോഗി എന്നല്ല ഈശോ പറഞ്ഞത്. ഞാൻ ആകുന്നു ആ രോഗി എന്നാണ്. ഇതു പറയാതെ മദർ ഒരു പ്രസംഗം പോലും അവസാനിപ്പിക്കില്ല.
ഒരിക്കൽ സിംഗപ്പൂരിൽ വച്ച് ഒരു ചൈനക്കാരി സുഖമില്ല എന്ന് വിളിച്ചു പറഞ്ഞപ്പോൾ അച്ഛനെയും കൂട്ടി പോയി. അവിടെ ചെന്നപ്പോൾ അവർ പറയുന്നു, എന്തിന് വന്നു. അവർ മരിക്കാറായി. ഇനി പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ല. ഇൗ രോഗിയും പറഞ്ഞു ബുദ്ധിമുട്ടേണ്ടിയിരുന്നില്ല എന്ന്. ഞാൻ ഉടനെ മരിക്കും. അപ്പോൾ ബ്രദർ പറഞ്ഞു, ബ്രദറിനു അനുഗ്രഹം കിട്ടാൻ വേണ്ടിയാണ് വന്നത്. എന്തുകൊണ്ടെന്നാൽ ഈശോ പറഞ്ഞിട്ടുണ്ട്, ഞാൻ രോഗിയായിരുന്നപ്പോൾ നീ എന്നെ കാണാൻ വന്നു എന്ന്. അതിനാൽ നിങ്ങളെ അല്ല ഞാൻ കാണുന്നത്, യേശുവിനേ ആണ്. പെട്ടെന്ന് അവരുടെ മുഖത്ത് വലിയൊരു പ്രകാശം പരന്നു. കണ്ണുകൾ ജ്വലിക്കാൻ തുടങ്ങി. എന്നിട്ട് അവർ ചോദിച്ചു, എന്താ ഈ പറയുന്നത്. അപ്പോൾ ഈശോ പറഞ്ഞ വചനം വീണ്ടും പറഞ്ഞു. ഞാൻ രോഗി ആയിരുന്നപ്പോൾ നീ എന്നെ കണ്ടൂ. അതിനാൽ നീ എന്റെ വലതു ഭാഗത്തേക്ക് വരിക. അപ്പോൾ അവർ അവരുടെ മനസ്സ് തുറക്കാൻ തുടങ്ങി. ഞാൻ ഒരു ക്രിസ്ത്യാനി ആയിരുന്നു. അത് അവരുടെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. അപ്പോൾ ബ്രദർ പറഞ്ഞു, ഇതെല്ലാം ഓർത്ത് പാശ്ചാതപിച്ച് അച്ഛന്റെ അടുത്ത് കുമ്പസാരിക്ക് എന്ന്.
കുമ്പസാരിച്ച് കഴിഞ്ഞപ്പോൾ അച്ചൻ അവർക്ക് വിശുദ്ധ കുർബാനയും രോഗിലേപനവും കൊടുത്തു. മൂന്ന് കൂദാശയും അവർക്ക് ഒന്നിച്ച് കൊടുക്കുകയായിരുന്നു അവിടെ. ഏതാനും നിമിഷം കൊണ്ട് മരിച്ച് മരിച്ചില്ല എന്ന അവസ്ഥയിൽ കിടന്നിരുന്ന ആൾ എണീറ്റു നടക്കാൻ തുടങ്ങി. ഞങൾ തിരിച്ചു പോരുമ്പോൾ വാതിൽക്കൽ വരെ വന്നു യാത്ര പറഞ്ഞു.
കർത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുമ്പോൾ ആ വചനത്തിന്റെ ശക്തിയും പ്രസക്തിയും നമ്മിലൂടെ ലോകം മുഴുവനിലേക്കും പ്രസരിക്കുന്നു.
ഇതാണ് പറയുന്നത് നമ്മൾ ലോകത്തിന്റെ ഉപ്പാണ്, പ്രകാശമാണ്. ഇത് രണ്ടു സ്പിരിച്വാലിറ്റി ആണ്. ‘Active and contemplate’ .പ്രകാശം,
വളരെ ആക്റ്റീവ് ആണ്. ഉപ്പ് contemplate ആണ്. ഉപ്പിനെ പോലെ ആരും അറിയാതെ രസം പകരുന്നു. ഉപ്പില്ലാതെ ഏതെങ്കിലും ഭക്ഷണ പദാർത്ഥം ഉണ്ടാക്കാൻ പറ്റുമോ? പക്ഷേ ഉപ്പ് ദൃശ്യം അല്ല. രുചി പകരുന്നു, വസ്തുക്കൾ നശിച്ചു പോകാതെ സൂക്ഷിക്കുന്നു. ഇപ്പോഴല്ലെ ആധുനിക സാമഗ്രഹികൾ വന്നത്. പണ്ട് സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഉപ്പിലിട്ട് വച്ചിട്ടാണ്. സാധനങ്ങൾ നശിച്ചു പോകാതെ സൂക്ഷിക്കുന്ന ഒന്നാണ് ഉപ്പ്. ഈശോ പറഞ്ഞത് എന്താണ്, നീ ഭൂമിയുടെ ഉപ്പാണ്. നീ ലോകത്തിന്റെ പ്രകാശം ആണ്. രണ്ടു സ്പിരിച്വാലിറ്റി ആണ്. അതുകൊണ്ട് തന്നെ കർമ്മലീത്ത സ്പിരിച്വാലിറ്റിയില് ഇത് രണ്ടും കാണാം. വിശുദ്ധ കൊച്ചുത്രേസ്യ contemplative ആണ്. മിണ്ടാമഠങ്ങൾ എന്ന് പറഞ്ഞാല് contemplative ആണ്. അവർ ഒരു ആക്ടിവിറ്റിയും ചെയ്യുന്നില്ല. അതായത് അവർ മഠത്തിലെ കാര്യങ്ങള് ചെയ്യുന്നുണ്ട്. പക്ഷേ പുറത്ത് പോയി ഒന്നും ചെയ്യുന്നില്ല. അവർ ഹൃദയത്തില് കർത്താവിനെ ധ്യാനിച്ചും ആരാധിച്ചും ലോകത്തിലേക്ക് പ്രസരിക്കുന്നു. ദൈവം ബ്രദറിനെ അത് പോലെയുള്ള മഠങ്ങളിൽ ധ്യാനിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
നമ്മിൽ പലർക്കും കണ്ടമ്പ്ലറ്ററി വിളി ഉണ്ട്. അത് വലിയൊരു വിളി ആണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles